കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഓൺലൈൻ ജർമൻ ഭാഷാപഠനത്തിന്റെ ഉദ്ഘാടന കർമ്മം ഇന്ന് വൈകുന്നേരം 5 നു സൂം അപ്ലിക്കേഷനിലൂടെ നിയുക്ത അതിരൂപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം പിതാവ് നിർവഹിക്കുന്നു. അതിരൂപത സെക്രട്ടറി ബോഹിത് ജോൺസൺ സ്വാഗതം ആശംസിക്കുന്ന പരിപാടിയിൽ, കെ.സി.വൈ.എൽ അതിരൂപത ചാപ്ലയിൻ ഫാ. ചാക്കോ വണ്ടൻകുഴിയിൽ ആമുഖ സന്ദേശം നൽകും., അതിരൂപത പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ അധ്യക്ഷത വഹിക്കുന്ന യോഗം. ഗീവർഗീസ് മാർ അപ്രേം പിതാവ് ഉദ്ഘാടന കർമ്മം നിർവ്വഹിക്കും., മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവ് അനുഗ്രഹ പ്രഭാഷണം നൽകും. 6 ബാച്ചുകളിലായി 350 ഓളം അംഗങ്ങളെ പരിശീലിപ്പിക്കുന്ന ജർമൻ ഭാഷപഠനത്തിന്റെ ഫാക്വൽറ്റി ഇൻചാർജ് ഉഴവൂർ ഇടവകാംഗമായ റിയ ടോം കണ്ടത്തിൽ പാഠ്യപദ്ധതി അവതരണവും, തുടർന്ന് സംശയ നിവാരണങ്ങളും നടത്തുന്നതാണ്. കെ.സി.വൈ.എൽ അതിരൂപത ട്രഷറർ അനിറ്റ് ചാക്കോ കിഴക്കേആക്കൽ കൃതജ്ഞതയർപ്പിക്കുകയും ചെയ്യും.