മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നാണ് പാർപ്പിടം. എല്ലാവർക്കും സുക്ഷിതമായ വീട് എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കുവാൻ ഉഴവൂർ കെ.സി.വൈ.എൽ ഉഴവൂർ ഇടവകാംഗങ്ങൾക്കായി കഴിഞ്ഞ നാല് വർഷമായി നടപ്പാക്കി വരുന്ന *സ്നേഹ കൂടാരം* പദ്ധതി വളരെ വിജയകരമായി മുൻപോട്ട് പോവുകയാണ്.
ഉഴവൂർ കെ.സി.വൈ.എൽ സ്നേഹ കൂടാരം പദ്ധതിയുടെ ഏഴാമത്തെ വീടിന്റെ നിർമ്മാണം പൂർത്തിയാക്കി , ഉഴവൂർ പള്ളി വികാരി ഫാ. തോമസ് ആനിമൂട്ടിൽ 16/09/2020 ൽ വെഞ്ചിരിപ്പ് കർമ്മം നടത്തുകയുണ്ടായി.ഇതിനായി ഉദാരമായി സഹകരിച്ച എല്ലാ സ്പോൺസർമാർക്കും നന്ദിയും, എല്ലാവിധ ദൈവാനുഗ്രഹങ്ങളും ആശംസിക്കുന്നു.
ഈ ഭവന നിർമ്മാണത്തിന് തുടക്കം കുറിച്ച മുൻ വികാരി റവ.ഫാ. തോമസ് പ്രാലേൽ അച്ചനെയും ശ്രീ ജോമി ജോസ് കൈപ്പാറാട്ടിന്റെ നേതൃത്വത്തിലുള്ള മുൻ കെ.സി.വൈ.എൽ ഭാരവാഹികളെയും ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു
ഈ ഉദ്യമം വിജയകരമാക്കിയത് വികാരിയച്ചൻ റവ.ഫാ.തോമസ് ആനിമൂട്ടിൽ, കൊച്ചച്ചൻ ഫാ. ജെഫ്രിൻ തണ്ടാരശ്ശേരിൽ, കെസിവൈഎൽ ഡയറക്ടർ ശ്രീ സജോ വേലിക്കട്ടേൽ ,പ്രസിഡന്റ് ശ്രീ.ജെബിൻ ജെയിംസ് കളരിക്കൽ, സി. അഡ്വൈസർ സി. സാങ്റ്റ SVM, , അനശ്വൽ ലൂയിസ്, സോന മരിയ സണ്ണി, ജോസ് തോമസ്, സ്റ്റീഫൻ ജോയി, ലവിൻ തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള കെ.സി.വൈ.എൽ ഭരണസമതി ആണ് .ആത്യന്തം ഈ ഉദ്യമത്തിൽ സഹകരിച്ച ഉഴവൂർ കെ.സി.വൈ.എൽ അംഗങ്ങൾക്കും ഉഴവൂർ ഇടവകാംഗങ്ങൾക്കും ഏറ്റവും ഹൃദ്യമായ നന്ദി അറിയിക്കുന്നു.ഭാവിയിലും നിങ്ങൾ ഓരോരുത്തരുടെയും പ്രാർത്ഥനയും സഹായസഹകരണങ്ങളും പ്രതീക്ഷിക്കുന്നു.