ടൌൺസ്വിൽ: മലയാളികൾ എവിടെ ചെന്നാലും കൃഷി മറക്കാറില്ല തങ്ങൾക്ക് പാരമ്പര്യമായി കിട്ടിയ കൃഷിയുടെ ബാലപാഠങ്ങൾ ഉപയോഗിച്ച് ഓസ്‌ട്രേലിയൻ മണ്ണിൽ പൊന്ന് വിളയിച്ച് മറ്റ് കൃഷിക്കാർക്ക് മാതൃകയാകുകയാണ് ചുങ്കം ഇടവകാംഗമായ കല്ലാനിക്കൽ ജോമോനും കുടുബവും .കഴിഞ്ഞ പത്തു വർഷമായി ഓസ്‌ട്രേലിയായിൽ താമസിക്കുന്ന ജോമോനും കുടുബവും ഓസ്‌ടേലിയയിൽ എത്തിയ നാൾ മുതൽ കൃഷി ആരംഭിച്ചതാണ് .ഓസ്‌ട്രേലിയയിലെ പ്രമുഘ യുറ്റ്ബാറായ ടോണിയുടെ ടോണീസ് കിച്ചനിലൂടെയാണ് ജോമോന്റേയും കുടുബത്തിന്റെയും കൃഷിയും വിളവെടുപ്പും ലോകം അറിഞ്ഞത് .ജോമോനും കുടുബവും താമസിക്കുന്ന ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡ് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ടൌൺസ്വിൽ കേരളത്തിന് സമാനമായ ഭൂപ്രക്രിതി ഉള്ള ഒരു പ്രദേശമാണ്. ഇവിടുത്തെ കാലാവസ്ഥയും നമ്മുടെ നാടിന് സമാനമാണ്. കേരളത്തെ പോലെ വാഴയും കപ്പയും പച്ചകറികളും ഇവടെ സുലഭമായി കൃഷി ചെയ്യുന്നു. ഓസ്ട്രേലിയയിലെ മറ്റു സ്ഥലങ്ങളിലേക്ക് ഇവിടെ നിന്ന് പഴങ്ങളും പച്ചകറികളും കയറ്റി അയക്കുന്നുണ്ട്.. കപ്പ ,വാഴ ,കാച്ചിൽ ,ഉള്ളി ,ഇഞ്ചി ,പാവയ്ക്ക ,വെള്ളരിക്ക ,കുമ്പളങ്ങ തുടങ്ങിയ പച്ചക്കറികളാണ് ഇവർ ഇവിടെ കൃഷി ചെയ്യുന്നത്. കേരളത്ത നിമയും അതോടൊപ്പം തന്നെ
ടോണീസ് കിച്ചൻ ചെയ്ത ജോമോന്റേയും കുടുബത്തിന്റെയും കൃഷിയും വിളവെടുപ്പിന്റെയും വിഡിയോ താഴെ കാണാം