സ്റ്റീഫൻ ചൊള്ളമ്പേൽ (PRO)
ഹ്യൂസ്റ്റൺ സെ. മേരീസ് ക്നാനായ ഫൊറോനാ പള്ളി ഇടവകാംഗമായ ബ്രദർ ജോസഫ് തച്ചാറ ഓഗസ്റ്റ് 23ാം തീയതി ചിക്കാഗോ സീറോ മലബാർ രൂപത സഹായമെത്രാൻ അഭി. ജോയി ആലപ്പാട്ട് പിതാവിന്റെ കൈവെപ്പിലൂടെ ഡീക്കൻ പട്ടം സ്വീകരിച്ചു. തച്ചാറ മാത്യുവിന്റെയും ജിനുവിന്റെയും മൂത്തപുത്രനാണ് ഡീക്കൻ ജോസഫ്. ചാക്കോച്ചൻ ഏക സഹോദരനുമാണ്.കോട്ടയം അതിരൂപതക്കു വേണ്ടി എസ്.എച്ച്.മൗണ്ട് സെ. സ്റ്റാനിസ്ലാവൂസ് സെമിനാരിയിൽ നിന്ന് മൈനർ സെമിനാരി പഠനവും ആലുവ മംഗലപ്പുഴ സെമിനാരിയിൽ നിന്ന് ഫിലോസഫി പഠനവും പൂർത്തിയാക്കിയ ശേഷം ഇപ്പോൾ ക്നാനായ റീജിയന്റെ കീഴിൽ ചിക്കാഗോ മണ്ടലെയ്ൻ സെമിനാരിയിൽ തിയോളജി പഠനം പൂർത്തിയാക്കി വരികയാണ് ഡീക്കൻ ജോസഫ്.ഹ്യൂസ്റ്റൺ പള്ളിയിൽ നടന്ന ഡീക്കൻ പട്ട ശുശ്രൂഷയിൽ ചിക്കാഗോ സീറോ മലബാർ രൂപതയുടെ വികാരി ജെനറാളും, ക്നാനായ റീജിയൺ ഡയറക്ടറുമായ റവ. മോൺ. തോമസ് മുളവനാൽ, ക്നാനായ റീജിയൺ വൊക്കേഷൺ ഡയറക്ടർ റവ. ഫാ. ബിബി തറയിൽ, വികാരി റവ. ഫാ. സുനി പടിഞ്ഞാറേക്കര എന്നിവർ നേതൃത്വം നല്കി. വൈദീകരും, സന്ന്യസ്തരും, തച്ചാറ കുടുംബാംഗങ്ങളും, ഇടവക പ്രതിനിധികളും തുടങ്ങി നിരവധി പേർ ഡീക്കൻ പട്ട ശുശ്രൂഷയിൽ പങ്കെടുത്തു.ഡീക്കൻ പട്ട ശുശ്രൂഷയും വി. കുർബ്ബാനക്കും ശേഷം ബ്രദർ ജോസഫിന് അനുമോദനങ്ങളും പ്രാർത്ഥനകളും നേർന്നു കൊണ്ട് അഭി. ജോയി ആലപ്പാട്ട് പിതാവും, മോൺ. തോമസ് മുളവനാലും, റവ. ഫാ. ബിബി തറയിലും, റവ. ഫാ. സുനി പടിഞ്ഞാറെക്കരയിലും, ഇടവകയ്ക്കു വേണ്ടി ശ്രീ ജോൺസൺ വട്ടമറ്റത്തിലും സംസാരിച്ചു. സെമിനാരി പഠനത്തിന് പ്രോത്സാഹനവും പിന്തുണയും നല്കി കൊണ്ടിരിക്കുന്ന അഭി. പിതാക്കന്മാർ, വൈദീകർ, കുടുംബാംഗങ്ങൾ എന്നിവർക്കും പ്രാർത്ഥന വഴിയും സാമ്പത്തിക സഹായങ്ങൾ വഴിയും സപ്പോർട്ട് ചെയ്തു കൊണ്ടിരിക്കുന്നവർക്കും ഡീക്കൻ ജോസഫ് കൃതജ്ഞത അറിയിക്കുകയും തുടർന്നും പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു