Breaking news

യു കെ കെ സി എ ക്വിസ് ഫൈനൽ മൽസരത്തിൽ ഉജ്വല പോരാട്ടം.

മാത്യു പുളിക്കത്തൊട്ടിൽ

(PRO UKKCA)

ഹംബർ സൈഡ് യുണിറ്റിലെ ജോർജ്, അനീറ്റ കുടുംബത്തിന് യു കെ കെ സി എ നാഷണൽ ക്വിസ് ഫൈനൽ മത്സരത്തിൽ ഒന്നാം സ്ഥാനം.ലിവർപൂൾ യൂണിറ്റിലെ ബേബി, ആലീസ് കുടുംബത്തിന് രണ്ടാം സ്ഥാനം.മത്സരാർത്ഥികൾക്ക് അവസാനം വരെ ആവേശത്തിൻ്റെയും ആകാംക്ഷയുടെയും നിമിഷങ്ങൾ സമ്മാനിച്ച് UKKCA നാഷണൽ തലത്തിലുള്ള ഫൈനൽ ക്വിസ് മൽസരം സമാപിച്ചു. സാമൂഹിക അകലം പാലിക്കൽ പകർന്നേകിയ വിരസതയുടെയും ഒറ്റപ്പെടലിൻ്റെയും ദിവസങ്ങൾ സ്വന്തം സമുദായത്തെയും, വിശുദ്ധ ഗ്രന്ഥത്തെ കുറിച്ചുമുള്ള കൂടുതൽ അറിവുകൾ നേടാനുള്ള അവസരമായി മാറ്റിയെടുത്ത മത്സരാർത്ഥികൾ തീ പാറുന്ന പോരാട്ടമാണ് മത്സരവേദിയിൽ കാഴ്ച്ച വച്ചത്. യൂണിറ്റ് തലത്തിൽ നടത്തിയ മത്സരങ്ങളിലെ വിജയികളാണ് നാഷണൽ തലത്തിൽ മാറ്റുരയ്ക്കാനെത്തിയത്. ക്നാനായ സമുദായം, വി. ലൂക്കായുടെ സുവിശേഷം, വേൾഡ് കപ്പ് ഫുട്ബോൾ എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് മത്സരം നടന്നത്. UKKCA ഹമ്പർസൈഡ് യുണിറ്റിൽ നിന്നും ഉഴവൂർ സ്വദേശികളായ ഈരച്ചിറയിൽ ജോർജ് ജോസഫ്, അനീറ്റ് ജോസഫ് കുടുംബം വാശിയേറിയ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ, ലിവർപൂൾ യൂണിറ്റിൽ നിന്നും കുറുമുള്ളൂർ സ്വദേശികളായ കൈതത്തൊട്ടിയിൽ ബേബി അബ്രഹാം, ആലീസ് ബേബി കുടുംബം രണ്ടാം കരസ്ഥമാക്കി.

Facebook Comments

knanayapathram

Read Previous

ഉഴവൂര്‍ നീറനാതടത്തില്‍ എന്‍.സി. ചാക്കോ (കുഞ്ഞാക്കോ, 86) നിര്യാതനായി. LIVE TELECASTING AVAILABLE

Read Next

ബ്രദർ ജോസഫ് (അങ്കിത്ത്) തച്ചാറ ഡീക്കൻ പട്ടം സ്വീകരിച്ചു