Breaking news

കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ ആനി (എസ്.വി.എം -92) നിര്യാതയായി

കിടങ്ങൂര്‍: കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ ആനി (എസ്.വി.എം -92) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച (31.07.2020) ഉച്ചകഴിഞ്ഞ് 2.30 ന് കിടങ്ങൂര്‍ സായൂജ്യാ ചാപ്പലിലെ പ്രാര്‍ത്ഥനകള്‍ക്കുശേഷം കിടങ്ങൂര്‍ സെന്റ് മേരീസ് ഫൊറോന പളളി സെമിത്തേരിയില്‍. പരേത കണ്ണങ്കര മണപ്പുറത്ത് പരേതരായ ജോസഫ് – അന്നമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ചാക്കുണ്ണി, എലിയാമ്മ ജോസഫ്, അന്നക്കുട്ടി തോമസ്, പരേതരായ ഫാദര്‍ ഫിലിപ്പ് മണപ്പുറത്ത്, നൈത്തി തോമസ്. പരേത കണ്ണങ്കര, നട്ടാശ്ശേരി, ചമതച്ചാല്‍, പയസ് മൗണ്ട്, മാഞ്ഞൂര്‍, പിറവം, പൂഴിക്കോല്‍, കാരിത്താസ്, വിയാനി ഹോം, ഇടയ്ക്കാട്ട്, പറമ്പന്‍ഞ്ചേരി, ചിങ്ങവനം, കിഴക്കേനട്ടാശ്ശേരി, പാലത്തുരുത്ത് എന്നിവിടങ്ങളില്‍ ശുശ്രൂഷ ചെയ്തിട്ടുണ്ട്. മൃതദേഹം വെളളിയാഴ്ച (31-07-2020) രാവിലെ 10 മണിക്ക് കിടങ്ങൂര്‍ സായൂജ്യാ ചാപ്പലില്‍ കൊണ്ടുവരും

Facebook Comments

Read Previous

ഫ്‌ളോറിഡയിൽ മലയാളി നഴ്സിനെ കൊലപ്പെടുത്തിയത് ഭർത്താവ്

Read Next

മ്രാല പടുക്കാച്ചിയില്‍ ജോണ്‍ (മത്തച്ചന്‍, 89) നിര്യാതനായി. LIVE TELECASTING AVAILABLE