മലബാർ സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ദേശീയ കാർഷിക ഗ്രാമവികസന ബാങ്ക് മായി സഹകരിച്ച് വയനാട് ജില്ലയിലെ പെരിക്കല്ലൂർ പ്രവർത്തിക്കുന്ന ഭൂമിക ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി നിത്യോപയോഗ സാധനങ്ങൾ മിതമായ നിരക്കിൽ ആളുകളുടെ ഭവനത്തിൽ എത്തിക്കുന്ന മിനി സൂപ്പർ മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു പ്രസ്തുത സ്ഥാപനത്തിന്റെ വെഞ്ചിരിപ്പ് കർമ്മം പെരിക്കല്ലൂർ സെന്റ് തോമസ് ഫൊറോന പള്ളി വികാരി ഫാദർ മാത്യു മേലേടത്ത് നിർവഹിച്ചു. ഉദ്ഘാടനം മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി അസിസ്റ്റന്റ് സെക്രട്ടറി ഫാദർ സിബിൻ കൂട്ട കല്ലുങ്കൽ നിർവഹിച്ചു. ഉദ്ഘാടനസമ്മേളനത്തിൽ ഭൂമിക ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ ശ്രീ ജോസ് കുന്നത്ത് സ്വാഗതം പറഞ്ഞു. പനമരം ബ്ലോക്ക് പഞ്ചായത്ത് അരോഗ്യ വകുപ്പ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മേഴ്സി ബെന്നി അധ്യക്ഷത വഹിച്ചു. കൺസ്യൂമർഫെഡ് മാനേജർ ശ്രീ സുനീർ ബാബു പുൽപ്പള്ളി കേരള ബാങ്ക് മാനേജർ ശ്രീ രാജേഷ് എന്നിവർ ആശംസ പ്രസംഗം നടത്തി. മാസ് സ്റ്റാഫ് അംഗങ്ങളായ ശ്രീ അബ്രാഹം ഉള്ളടപ്പള്ളിൽ ശ്രീ അഖിൽ ജോസഫ് എന്നിവർ പങ്കെടുത്തു മലബാർ സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളും സംസ്ഥാന കൺസ്യൂമർഫെഡ് ഉൽപന്നങ്ങളും പ്രാദേശികമായി കർഷകർ ഉൽപാദിപ്പിക്കുന്ന ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളും പ്രസ്തുത പ്രസ്ഥാനത്തിലൂടെ എവിടെ ഇവിടെ ഉപഭോക്താക്കൾക്ക് മിതമായ വിലയിൽ ലഭ്യമാക്കുക എന്നതും കമ്പനിയുടെ പ്രധാന ലക്ഷ്യമാണ്.