Breaking news

11 Plus പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്ക് UKKCA ഒരുക്കുന്ന സൗജന്യ വെബ് സെമിനാർ വരുന്ന ഞായറാഴ്ച്ച

(മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിൽ

UKKCA PRO)

ചിട്ടയായ പരിശീലനത്തിലൂടെ 11 Plus പരീക്ഷക്ക് വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിൻ്റെ എളുപ്പവഴികൾ വിശദീകരിക്കുവാൻ UKKCA Web സെമിനാർ സംഘടിപ്പിയ്ക്കുന്നു. ഇതിനായി കുട്ടികളെ എങ്ങനെ പരിശീലിപ്പിയ്ക്കണം എന്ന് ആദ്യമറിയേണ്ടത് മാതാപിതാക്കളാണ്. അതുകൊണ്ടാണ് 2021, 2022 വർഷങ്ങളിൽ സെക്കണ്ടറി സ്കൂൾ പ്രവേശനം നേടാനാഗ്രഹിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്കു വേണ്ടി ഈ Web Seminar സംഘടിപ്പിയ്ക്കുന്നത്. Year 6 ലെ കുട്ടികൾക്കായി സെപ്റ്റംബർ മാസത്തിലാണ് 11 Plus പരീക്ഷകൾ നടക്കുന്നത്. 

തികച്ചും സൗജന്യമായി നടത്തുന്ന Web Seminar നു ശേഷം, കുട്ടികൾക്ക് കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളിൽ സൗജന്യമായി Mock Exam ലഭിക്കുന്നതാണ്. Mock Exam നു ശേഷം ഓരോ കുട്ടിയുടെയും ഓരോ വിഷയത്തിനും കൂടുതൽ ശ്രദ്ധിയ്ക്കേണ്ട മേഖലകൾ ചൂണ്ടിക്കാട്ടുന്ന പ്രത്യേക Score Sheet കളും നൽകുന്നതാണ്. 

അധ്യാപന രംഗത്ത് നിരവധി വർഷത്തെ പ്രവർത്തന പരിചയമുള്ള, ഇൻഡ്യയിലും, മറ്റു വിദേശ രാജ്യങ്ങളിലും അധ്യാപകനായിരുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടൻറ് രജിസ്റ്റേർഡ് അംഗമായ, Tutorwave സ്ഥാപനത്തിൻ്റെ CEO ശ്രീ ബിജു ആർ പിള്ളയാണ് ക്ലാസ്സുകൾ നയിക്കുന്നത്. 2012 മുതൽ അമേരിക്ക, ആസ്ട്രേലിയ, UK, ഗൾഫ് രാജ്യങ്ങൾ എന്നീ സ്ഥലങ്ങളിൽ online ലൂടെ ട്യൂഷൻ നൽക്കുന്ന പ്രമുഖ സ്ഥാപനമാണ് Tutor wave. July 19 ഞായറാഴ്ച്ച 1pm ന് നടക്കുന്ന Web Seminar ൽ താഴെക്കൊടുത്തിരിക്കുന്ന link ലൂടെ രെജിസ്റ്റർ ചെയ്ത് പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് UKKCA സെൻട്രൽ കമ്മറ്റി അംഗങ്ങളുമായി ബന്ധപ്പെടാവുന്നതാണ്.

For Registration: www.tw11plus.co.uk

Facebook Comments

knanayapathram

Read Previous

പയ്യാവൂർ സേക്രഡ് ഹാർട്ട് സ്‌കൂളിന് അഭിമാന നേട്ടം

Read Next

ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ മിന്നും വിജയം നേടി കോട്ടയം അതിരൂപതയിലെ സ്കൂളുകള്‍. സെന്‍റ് ആന്‍സില്‍ വിദ്യാര്‍ഥിനിക്ക് ഫുള്‍ മാര്‍ക്ക്