(മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിൽ
PRO UKKCA)
ദേശ, ഭാഷ, കാലാവസ്ഥ വ്യത്യാസമില്ലാതെ സാമൂഹ്യ ജീവിത വ്യവസ്ഥിതിയുടെ താളം തെറ്റിച്ചവനാണ് നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് എന്ന മാരക വിപത്ത്. പരിചയിച്ചിട്ടില്ലാത്ത ജീവിത ചര്യകളിലേക്ക് മാനവരാശിയെ കൂട്ടിക്കൊണ്ട് പോയ കുഞ്ഞൻ വൈറസ്. അതിജീവനത്തിന് അനിവാര്യമായ മാറ്റങ്ങളോട് പൊരുത്തപ്പെട്ടേ മതിയാവൂ എന്ന യാഥാർത്ഥ്യമുൾക്കൊള്ളുമ്പോൾ അനുഭവിക്കേണ്ടി വരുന്ന സമ്മർദ്ദങ്ങൾ, ഒറ്റപ്പെടലുകൾ, മാനസിക വിഷമങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒക്കെ ലോകമെങ്ങും അനുഭവിയ്ക്കുന്ന യാഥാർത്ഥ്യങ്ങളാണ്.
ഈ അവസരത്തിൽ യൂറോപ്പിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ UKKCA തങ്ങളുടെ അംഗങ്ങൾക്കായി തുടർച്ചയായി നിരവധി ലോക്ക് ഡൗൺ മത്സരങ്ങളുമായി രംഗത്തെത്തിയപ്പോൾ എല്ലാ മത്സരങ്ങളും മത്സരാർത്ഥികൾ ഏറെ ആസ്വദിച്ചു എന്നത് പങ്കെടുത്തവരുടെ ബാഹുല്യവും മത്സരങ്ങളുടെ വൻ വിജയങ്ങളും സൂചിപ്പിയ്ക്കുന്നു.
കുടുംബാംഗങ്ങളുമായി ഏറെ സമയം ചെലവഴിക്കാനാകുന്ന കൊറോണാക്കാലത്ത് സകുടുംബം പങ്കെടുക്കാനാവുന്ന ക്വിസ് മത്സരമാണ് UKKCA യുടെ ഏറ്റവും പുതിയ ലോക്ക് ഡൗൺ ചലഞ്ച്. യൂണിറ്റുകളിൽ നിന്നും ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന രണ്ട് കുടുംബങ്ങളാണ് നാഷണൽ ലെവൽ മത്സരത്തിന് യോഗ്യരാകുന്നത്.
ക്നാനായ സമുദായം & യു കെ കെ സി എ, സ്പോർട്സ്, വി : ലൂക്കായുടെ സുവിശേഷം എന്നീ വിഷയങ്ങളിൽ നിന്ന് മാത്രമാണ് യൂണിറ്റ്, നാഷണൽ തലങ്ങളിൽ ചോദ്യങ്ങളുണ്ടാവുന്നത്. യൂണിറ്റ് അംഗങ്ങളിൽ നിന്നും വിജയികളാവുന്നവരുടെ പേരുകൾ August 10 ന് മുമ്പ് നൽകേണ്ടതാണ്. August 29നാണ് നാഷണൽ ക്വിസ് മൽസരം നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക
Mathew Jacob Pulickathottiyil
UKKCA Treasurer
07940409924.