Breaking news

സേക്രഡ് ഹാർട്ട് സ്‌കൂളിൽ വായനാവാരം

പയ്യാവൂർ: സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ വായനാവാരത്തിന് പ്രൗഢോജ്വലമായ തുടക്കം. മലയാളത്തിന്റെ പ്രിയപ്പെട്ട യുവസാഹിത്യകാരനും കേരളാ സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സന്തോഷ് ഏച്ചിക്കാനം വായനാവാരത്തിന്റെ ഔപചാരിക ഉദ്ഘാടനം വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു. വായിച്ചു വളർന്ന് ചോദ്യങ്ങൾ ഉന്നയിക്കുന്ന തലമുറ മാത്രമേ ഉത്തമമായ ഒരു രാഷ്ട്രത്തെ നിർമ്മിക്കുകയുള്ളൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.   സ്‌കൂൾ മാനേജർ ഫാ. ഷാജി വടക്കേത്തൊട്ടി അധ്യക്ഷനായിരുന്നു. സ്‌കൂളിന്റെ പ്രധാനാധ്യാപിക സിസ്റ്റർ റിൻസി, മലയാളം അധ്യാപകൻ കെ. എസ്. ബിനോയ് എന്നിവർ പ്രസംഗിച്ചു. ഇംഗ്ലീഷ് അധ്യാപകൻ ലിബിൻ കെ. കുര്യൻ സാങ്കേതിക സഹായവും ഏകോപനവും നിർവ്വഹിച്ചു. സ്‌കൂളിലെ ക്ലാസ് അടിസ്‌ഥാനത്തിൽ ഉള്ള വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ വിദ്യാർത്ഥികൾ വായനാഗീതം ശ്രവിക്കുകയും വായനാദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു. പി എൻ പണിക്കരുടെ ചരമ രജത ജൂബിലിയോടനുബന്ധിച്ച് അദ്ദേഹത്തെ കുറിച്ചുള്ള ഡോക്യൂമെന്ററി പ്രദർശനം ഓൺലൈനായി നടത്തി.വരും ദിവസങ്ങളിൽ വ്യത്യസ്തമായ നിരവധി പ്രവർത്തനങ്ങളാണ് വായനാവാരത്തിൽ സ്‌കൂളിൽ ആവിഷ്കരിച്ചു നടപ്പിലാക്കുന്നത്.

Facebook Comments

knanayapathram

Read Previous

പരിപ്പ്‌: തയ്യില്‍ ടി.സി. ലൂക്കോസിന്റെ ഭാര്യ മേരി (92) നിര്യാതയായി

Read Next

സഭാവസ്‌ത്രസ്വീകരണവും പ്രഥമ വ്രതവാഗ്‌ദാനവും