Breaking news

ഗ്രീന്‍വാലി ഡെവലപ്‌മെന്റ്‌ സൊസൈറ്റി പച്ചക്കറിത്തൈകള്‍ നല്‍കി

തടിയമ്പാട്‌: ഗ്രീന്‍വാലി ഡെവലപ്‌മെന്റ്‌ സൊസൈറ്റിയുടെ കൃഷി വ്യാപന പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ബൈസണ്‍വാലി ഗ്രാമത്തിലെ ജി.ഡി.എസ്‌ ഗ്രൂപ്പ്‌ അംഗങ്ങള്‍ക്ക്‌ ഫല വൃക്ഷത്തൈകളും പച്ചക്കറി തൈകളും ഗ്രോബാഗുകളും വിതരണം ചെയ്‌തു. അത്യുത്‌പാദന ശേഷിയുള്ള സങ്കരയിനം തെങ്ങിന്‍ തൈകളും, ഗ്രാമ്പു, കൊക്കോ തൈകളും, ഹൈബ്രീഡ്‌ പച്ചക്കറിത്തൈകളുമാണ്‌ വിതരണം ചെയ്‌തത്‌. പദ്ധതിയുടെ ഗ്രാമതല ഉദ്‌ഘാടനം ജി.വി.എസ്‌. പ്രസിഡന്റ്‌ ഫാ. സ്റ്റാബിന്‍ നീര്‍പ്പാറമലയില്‍ നിര്‍വഹിച്ചു. ജി.ഡി.എസ്‌ സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത്‌, സി. ട്രെയ്‌സി എസ്‌.വി.എം, പ്രോഗ്രാം ഓഫീസര്‍ സിറിയക്‌ ജോസഫ്‌, കോ-ഓര്‍ഡിനേറ്റര്‍ ബേബി കൊല്ലപ്പള്ളി, ആനിമേറ്റര്‍ ജിന്‍സി വാരാമ്പനാശേരി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Facebook Comments

knanayapathram

Read Previous

കെ.സി.വൈ.എല്‍ ഇടയ്‌ക്കാട്ട്‌ ഫൊറോന ഫാ. സ്റ്റാനി ഇടത്തിപ്പറമ്പിലിന്‌ യാത്രയയപ്പ്‌ നൽകി

Read Next

ഓണംതുരുത്ത്: മടപ്പളളിക്കുന്നേല്‍ ഏലിക്കുട്ടി തോമസ് (83) നിര്യാതയായി.