പ്രാരംഭം
കഥയിലെത്തിയിരിക്കുന്നു?! കലയിലെത്തിയിരിക്കുന്നു ?! എന്ന് ചോദിക്കുന്നതുപോലെതന്നെയാണ്, കേരള സമൂഹത്തില്‍ പ്രവാസികളുടെ പങ്ക്, അഥവാ, പ്രവാസികള്‍ക്കുള്ള പങ്ക് എന്താണ് എന്ന് ചോദിക്കുന്നത് ? ഈ ചോദ്യത്തില്‍ തന്നെ അതിനുള്ള ഉത്തരവും അടങ്ങിയിരിക്കുന്നു എന്നുള്ളതാണ് ഇതിനെ ഏറ്റവും രകസരമായിട്ടുള്ള കാര്യം.
കേരളസമൂഹത്തിന്‍റെ അന്നും, ഇന്നും, എന്നും ഉള്ള വികസനത്തില്‍ ഏറ്റവും കൂടുതല്‍ പങ്ക് വഹിക്കുന്നത്, ഇവിടുത്തെ സ്വദേശിയരും (4 മില്യന്‍) വിദേശിയരും (4 മില്യന്‍) ള്ള പ്രവാസികള്‍ തന്നെയാണ് എന്നുള്ളതാണ്, അവിതര്‍ക്കിതമായിട്ടുള്ള ഏറ്റവും വലിയ അപ്രിയസത്യം !
പക്ഷേ ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെടുന്നവരും, മുതലെടുക്കപ്പെടുന്നവരും, കേരളത്തിന് വെളിയില്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളാലോ, മെച്ചപ്പെട്ട ജീവിതം തേടി പോകുന്ന, ഈ പാവം പ്രവാസികള്‍ എന്ന കൂട്ടരെയാണെന്നുള്ളതും മറ്റൊരു പ്രത്യേകം, പ്രസ്താവ്യമായ മറ്റൊരു അപ്രിയ സത്യം !!
എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുക ??
നമ്മള്‍ മലയാളികള്‍ തന്നെ, കേരളത്തിന് അകുത്തു ജീവിക്കുന്ന മലയാളികളെയും, കേരളത്തിന് വെളിയില്‍ ജീവിക്കുന്ന മലയാളികളെയും, രണ്ടുരീതിയില്‍ കാണുന്നു, കരുതുന്നു. സാധാരണ കേരളീയരുടെയെല്ലാം വിചാരം, പ്രവാസി മലയാളികള്‍ പണം കായ്ക്കുന്ന മരങ്ങളാണെന്നാണ്. പക്ഷേ ഈ നാടന്‍ മലായളികളുണ്ടോ അറിയുന്നു, മറുനാടന്‍ മലയാളികള്‍ അവരുടെ വിയര്‍പ്പ് രക്തമാക്കി, രക്ത സാക്ഷികളായിട്ട് അയയ്ക്കുന്ന സാമ്പത്തിക വികസനത്തിന്‍റെ പ്രധാന അളവുകോലുമെന്ന്.
നിര്‍ഭാഗ്യവശാല്‍, കേരളത്തിന് ദൈവത്തിന്‍റെ സ്വന്തം നാട് എന്നുള്ള പേരും, വേരും എന്നേ നഷ്ടപ്പെട്ടു. മറിച്ച് ഹര്‍ത്താലുകളുടെ സ്വന്തം നാട്. വികസന വിരോധികളുടെ സ്വന്തം നാട് എന്നൊക്കെയായിട്ട് കേരളം അധ:പതിച്ചു. ഇതൊക്കെ മുന്‍കൂട്ടി കണ്ടുകൊണ്ടായിരിക്കും. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് സ്വാമി വിവേകാനന്ദന്‍, കേരളം ഒരു ഭ്രാന്താലയ മാണെന്ന് പറഞ്ഞത്. നൂറ്റാണ്ടുകള്‍ക്ക് ശേഷം ഇപ്പോഴിതാ, കേരളം ആദരിക്കുന്ന ഏറ്റവും വലിയ സ്വാതന്ത്ര്യ സമര സേനാനിയായിട്ടുള്ള ശ്രീ. കെ.ഇ. മാമ്മനും ഇത്തരം പേക്കൂത്തുകള്‍ കണ്ട്, ഇതേ പ്രസ്താവന (അപ്രിയ സത്യം) ആവര്‍ത്തിച്ചത്. കാരണം, വികസനത്തിന് ഉതകുന്ന (conducive) ഒരു സാഹചര്യം സ്വാതന്ത്ര്യപ്രാപ്തിയ്ക്ക് ശേഷം, കേരളത്തില്‍ ഉണ്ടായിട്ടേയില്ല. അതിന്‍റെ ഏറ്റവും, ഒടുവിലത്തെ പ്രത്യക്ഷ ഉദാഹരണമാണല്ലോ, 2012 ഒക്ടോബര്‍ മാസം വരെ (2012 ജനുവരി മുതല്‍) കേരളത്തില്‍ നടന്ന ഹര്‍ത്താല്‍ മാമാങ്കങ്ങള്‍ 17 കടന്നു (പ്രാദേശിക ഹര്‍ത്താലുകളുടെ എണ്ണംകൂടി കൂട്ടുമ്പോള്‍, ഇതിനിരട്ടി വരും കേട്ടോ). പ്രവൃത്തി ദിനങ്ങളേക്കാള്‍, ഇത്രയും കുടൂതല്‍ അവധി ദിനങ്ങള്‍ ഉള്ള ഒരു സ്ഥലത്തെ, ലോകത്തില്‍ മറ്റെവിടെയെങ്കിലും നിങ്ങള്‍ക്ക് കാണിച്ചു തരാമോ ??
പ്രവാസികള്‍, കേരള സമൂഹത്തില്‍ വളരെ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. അവര്‍ക്ക്, അവരുടെ ഉള്ളിന്‍റെയുള്ളില്‍ മരുഭൂമിയായ കേരളത്തിന് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്നുണ്ട്. പക്ഷേ, ഇവിടുത്തെ ഏറ്റവും വലിയ പ്രശ്നം, നല്ലൊരു തൊഴില്‍ സംസ്കാരം, ഇല്ലേയില്ല എന്നതാണ്.
വീണ്ടും ഞാന്‍ നിങ്ങളോട് ഒരു കാര്യംകൂടി ചോദിക്കട്ടെ, നോക്കകൂലി എന്നുള്ള ഒരു വിചത്ര പ്രതിഭാസം (ആഭാസം) നിലനില്‍ക്കുന്ന മറ്റൊരു സ്ഥലം അത് ലോകത്തില്‍ എവിടെയായാലും നിങ്ങള്‍ക്ക് കാണിച്ച് തരാമോ ?
അതുപൊലെ മറ്റൊരു പ്രധാന കാര്യംകൂടി ഞാന്‍ ഇവിടെ ഉദ്ധരിക്കട്ടെ, കഴിഞ്ഞ മാസത്തെ കേരള സന്ദര്‍ശനവേളയില്‍, പ്രധാന മന്ത്രി നമ്മുടെയെല്ലാവരുടെയും കണ്ണ് തുറപ്പിക്കേണ്ട, ഒരു നഗ്നസത്യംകൂടി വെളിപ്പെടുത്തി, എന്താണെന്നോ ?
മറ്റൊരിക്കലുമില്ലാത്ത വിധത്തില്‍, മുമ്പൊരിക്കലുമില്ലാത്ത വിധത്തില്‍, കേരളത്തില്‍ വര്‍ഗീയതയും ജാതീയതയും വളരുന്നു എന്ന്.
ഇത്തരമൊക്കെയുള്ള ചരിത്ര പശ്ചാത്തലങ്ങളില്‍ നിന്നുകൊണ്ട് വേണം, നമുക്ക് കേരളസമൂഹത്തില പ്രവാസികളുടെ പങ്കിനെ നോക്കി കാണുവാന്‍.
ഉള്ളടക്കം.
നാളികേരത്തിന്‍റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണ് വേണം –
പിന്നെ നാരായണക്കിളി കൂട്ടുകൂടിടുന്ന-
നാലുകാലോലപ്പുരയും വേണം.
വളരെ പ്രശസ്തതയിട്ടുള്ള നിര്‍മ്മാതാക്കളായിട്ടുള്ള ബി.സി.ജി. ബിള്‍ഡേഴ്സ് – പരസ്യ വാചകങ്ങളാണ്, മുകളില്‍ അടിവരയിട്ടിട്ടുള്ളത്.
ഇനി, Emerging Kerala യുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ എന്തെല്ലാം ശബ്ദകോലാഹലങ്ങളായിരുന്നു. എറണാകുളം നഗരത്തിലൂടെ യാത്രചെയ്താല്‍, ശരിയ്ക്കും ഒരു പട്ടാളബാരക്കിലൂടെ കടന്ന് പോകുന്നതിന് തുല്യം. റോഡ് വക്കിലെ മതിലുകളിലേക്ക് നോക്കിയാലോ, Erasing Kerala, Kerala for Sale, Submerginh Kerala, Quit Kerala എന്നിങ്ങനെ Emerging Kerala യ്ക്ക് എതിരായിട്ടുള്ള മുദ്രാവാക്യങ്ങള്‍ ഉരളയ്ക്ക് ഉപ്പേരി പോലെ Emerging Kerala അവസാനിയ്ക്കുന്ന അന്ന് ഒരു ഹര്‍ത്താല്‍ (ഒരു ”വിശേഷാല്‍ ഹര്‍ത്താല്‍”)
കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കില്‍, കേരള സമൂഹത്തിലും, സമൂഹത്തിന്‍റെ വികസനത്തിലും,പ്രവാസികള്‍ ഭാവിയില്‍ യാതൊരുവിധ താല്‍പര്യങ്ങളുമെടുത്തെന്ന് വരികയില്ല. കാരണം, വികസന നായകന്‍റെ എന്നറിയപ്പെടുന്ന കേരളം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും കൂടുതല്‍ വികസന തല്‍പരനായ മുഖ്യ മന്ത്രി. ശ്രീ. ഉമ്മന്‍ചാണ്ടി, എപ്പോഴും പറായറുള്ളതുപോലെ, മലയാളികള്‍, പ്രത്യേകിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍, വികസനത്തിനോട് എന്നും പുരം തിരിഞ്ഞ് നില്‍ക്കുന്നു, കൂടാതെ കേരളത്തെ ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റുവാന്‍ (Investment Friendly State) ആക്കി മാറ്റുവാന്‍, അവരൊന്നുംതന്നെ യാതൊരു വിധ താല്‍പര്യങ്ങളും, കാണിക്കുന്നുമില്ലതാനും. അദ്ദേഹം ഇങ്ങനെ തുടരുന്നു.
ആഗോളവല്‍ക്കരണം എന്നുള്ളത് ഒരു ഒഴിവാക്കാനാവാത്തതും, പിറകോട്ട് പോകുവാനാകാത്തതുമായിട്ടുള്ളൊരു പ്രതിഭാസമാണ്. ഇതുകൊണ്ട്, പ്രവാസികള്‍ക്ക് നേട്ടങ്ങളും കോട്ടങ്ങളും നേരിടേണ്ടിവരുന്നു. പക്ഷേ കോട്ടങ്ങളേക്കാള്‍ എത്രയേറെ നേട്ടങ്ങള്‍. ഒരു ഉദാഹരണം പറയുകയാണെങ്കില്‍, 2011-ല്‍ പ്രവാസികള്‍ കേരളത്തിലേയ്ക്ക്2965 കോടി രൂപയോളമാണ്. കേരളത്തിന്‍റെ G.O.P. യുടെ 22% കൂടുതലും, SDP യുടെ 4 ഇരട്ടിയോളവും. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഇതെല്ലാം ചിലവഴിക്കപ്പെടുന്നത്, ജീവനില്ലാത്ത വസ്തുക്കള്‍ക്ക് വേണ്ടിയും (മണ്ണ്, വീട്, സ്വര്‍ണ്ണം). ഇത്തരം പൈസയെ (ധനത്തെ) Gulf Money – Draft Money എന്നൊക്കെകൂടിയും വിളിക്കാറുണ്ട്.
തിരുവനന്തപുരം കേന്ദ്രമാക്കിയുള്ള ഡോ. എസ്. ഇറുദായതജനും, ഡോ.കെ.സി. സകക്കറിയായും കൂടിയുള്ളവരും സംയുക്ത ഗവേഷണ പ്രബന്ധത്തില്‍, മറ്റൊരു പ്രധാന കാര്യം കൂടി അവര്‍ പറയുന്നുണ്ട്. കേരളത്തില്‍ നിന്നും, ഒരു വര്‍ഷം ജോലി തേടി വിദേശത്തേക്ക് പോകുന്ന മലയാളികളേക്കഴിഞ്ഞും (5 ലക്ഷം) കൂടുതല്‍ മലയാളികള്‍ (9 ലക്ഷം) ഓരോ വര്‍ഷവും കേരളത്തിലേക്ക് സെറ്റില്‍ ആകുവാന്‍ വരുന്നു, എന്നുള്ളത് ഈ ലേഖന വിഷയത്തിന്‍റെ പശ്ചാത്തലത്തില്‍, വളരെ ഗൗരവമായിട്ട് തന്നെ കാണേണ്ടതാണ്. കാരണം, ഇത്രയധികം പേരുടെ പുനരധിവാസ പദ്ധതികള്‍, (Rehabilitation projects) കേരള ഗവണ്‍മെന്‍റ് നടപ്പിലാക്കുന്നുണ്ടോ, ഇല്ലാ എന്നതാണ് ഒറ്റവാക്കിലുള്ള എന്‍റെ മറുപടി.
ഡോ. തോമസ് എബ്രാഹം, ചെയര്‍മാന്‍,Global organisation of people of Indian origin (GOPIO) inc. പറയുന്നതുപോലെ, ഇന്ത്യയിലെ 28 സംസ്ഥാനങ്ങളില്‍ നിന്നും, മറ്റ് കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നുമായിട്ട്, 25 മില്യണ്‍ ഇന്ത്യാക്കാരാണ് മറ്റ് വിദേശ രാജ്യങ്ങളില്‍ കഴിയുന്നത്. അതില്‍തന്നെ 4 മില്യത്തോളം മലയാളികളാണ്. ഇത് മൊത്തം ഇന്ത്യാക്കാരുടെ 16% ഓളം വരും.
കേരള സമൂഹത്തില്‍ മറ്റ് പല വിഭാഗങ്ങളോടും കാണിയ്ക്കുന്ന, സേനയായും, ആദരവും, പരിഗണനയും ഒന്നും തന്നെ പ്രവാസികളോട് കാണിയ്ക്കുന്നില്ല എന്ന് തന്നെയാണ്, എനിക്ക് പലപ്പോഴും തോന്നാറുളളത്. ഞാന്‍ പലപ്പോഴും അവരെ ഉപമിക്കാറുള്ളത്, കറിവേപ്പിലയോടാണ്. ആവശ്യം കഴിയുമ്പോള്‍, കറിവേപ്പിലയെടുത്ത് ദൂരെയെറിയുന്നു. പ്രവാസികളെയും, മറ്റ് കേരളീയര്‍ കാണുന്നത് എന്നാണ്, നിഷ്പക്ഷമായിട്ട് ചിന്തിക്കുമ്പോള്‍ എനിക്ക് തോന്നുന്നത്. കാരണം, അവരുടെ മിക്കവയുടെയും ജീവിതത്തിന്‍റെ അവര്‍ കേരളത്തിന് വെളിയില്‍ തന്നെയാണ്. ചോരനീരാക്കി, രക്തം വിയര്‍പ്പാക്കി, ഇനി അതുമല്ലെങ്കില്‍ വിയര്‍പ്പ് രക്തമാക്കി അവര്‍ തങ്ങളുടെ ഉറ്റവര്‍ക്കും ഉടയവര്‍ക്കുംവേണ്ടി ജീവിയ്ക്കുന്നു. പക്ഷേ തിരിച്ച് ഒത്തിരി മോഹങ്ങള്‍ നെഞ്ചകത്തേറ്റി അവര്‍ വരുമ്പോള്‍ പലപ്പോഴും അവര്‍ക്ക് ലഭിക്കുന്നത്, അവഗണനകള്‍ മാത്രം.
ലോകവൃദ്ധദിനത്തോടനുബന്ധിച്ച് (1-10-12) അമ്പരപ്പിക്കുന്ന ഒരു കണക്ക് വായിച്ചു. കേരളത്തിലെ ക്രിസ്ത്യന്‍ സമുദായത്തിലെ, യുവാക്കുളുടെയും, യുവതികളുടെയും ഏകദേശം 78% ഓളം പേര്‍, തങ്ങളുടെ പഠനാവശ്യങ്ങള്‍ക്കും, ജോലിയോട് ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങള്‍ക്കുമായിട്ട്, തങ്ങളുടെ 18 വയസ്സിനും 40 വയസ്സിനുമിടയില്‍ കേരളത്തിന് വെളിയിലേക്ക് പോകുന്നു എന്ന് കണക്കുകള്‍ പറയുമ്പോള്‍ ഇന്ത്യയിലെ വൃദ്ധജനങ്ങളുടെ എണ്ണത്തില്‍ ഏറ്റവും വലിയ സ്ഥാനം നമ്മുടെ ഈ കൊച്ചുകേരളത്തിനാണെന്നും മറ്റൊരു കണക്ക് പറയുന്നു. വീണ്ടും നമ്മെ ഞെട്ടിക്കുവാന്‍ മറ്റൊരു കണക്ക് കൂടി ഏറ്റവുമധികം വൃദ്ധസദനങ്ങളുള്ളത് നമ്മുടെ കോട്ടയം ജില്ലക്ക്, ഒരു പക്ഷേ ഏറ്റവുമധികം പ്രവാസികള്‍ ഉള്ളതു, നമ്മുടെ ഈ കോട്ടയം ജില്ലതന്നെയാവാം.
ഉപസംഹാരം
1970കള്‍ മുതല്‍ കേരളസമൂഹത്തെ കേരള മൂല്യമാക്കി മാറ്റിയത് പ്രവാസികള്‍ എന്ന ഒരു കൂട്ടര്‍ എന്നതുകൊണ്ട് മാത്രമാണെന്ന്, നമുക്ക് എവിടെയും ഉച്ചത്തില്‍ വിളിച്ച് പറയുവാന്‍ കഴിയുന്നു. പക്ഷേ, നാം ഈ പ്രവാസികളെ വേണ്ടവിധം പരിഗണിക്കാറുണ്ടോ, ആദരിക്കാറുണ്ടോ, അവരുടെ അഭിപ്രായത്തില്‍ മാനിക്കാറുണ്ടോ, കണക്കിലെടുക്കാറുണ്ടോ, അതുമല്ലെങ്കില്‍ ജനുവരിയിലെ (09) പ്രവാസിമാക്കിയ ദിവസാചരണത്തില്‍ മാത്രം ഒതുങ്ങുക മാത്രമാണോ പതിവ്. എന്‍റെ വിരല്‍ നേരേ ചൂണ്ടുന്നത്.. അണുശക്തിയേയും, ദേശീയതയേയുമാണ് നമുക്ക് നന്മയ്ക്കായിട്ടും, വിനാശത്തിനുമായിട്ടും ഉപയോഗിക്കാം എന്നുപറയുന്നതുപോലായണ്, പ്രവാസികളുടെയും അവസ്ഥയും (ദുരവസ്ഥയും). പ്രവാസികളെകൊണ്ട് ഏറ്റവും കൂടുതല്‍ പ്രയോജനങ്ങള്‍ ഉണ്ടാക്കിയ ഒരു മുഖ്യമന്ത്രി നരേന്ദ്ര മോഡിയും, സംസ്ഥാനം ഗുജറാത്തുമാണ്. അവിടെയെന്താണ് പ്രത്യേകത, വികസനത്തിന്‍റെ കാര്യം വരുമ്പോള്‍, അവിടെയവര്‍ ഒരിക്കലും രാഷ്ട്രീയം കൊണ്ടുവരാറില്ല. നിര്‍ഭാഗ്യവശാല്‍ സഹ്യനിപ്പുറം വന്നാല്‍ ശ്വസിക്കുന്നതുപോലും രാഷ്ട്രീയം.
കേരളത്തില്‍ വികസനത്തിനും നിക്ഷേപത്തിനും ഉതകുന്ന ഒരു സാഹചര്യം സൃഷ്ടക്കപ്പെടണം. അതിനായിട്ട് ആദ്യമായിട്ടും, അവസാനമായിട്ടും, നല്ലൊരു തൊഴില്‍ സംസ്കാരം ഇവിടെ രൂപപ്പെടണം. കേരളത്തിന്‍റെ ശാപം എന്താണ്, ഇവിടുത്തെ വളര്‍ന്ന് വരുന്ന വര്‍ഗീയതയും, ജാതീയതയും, മദ്യപാനവുമൊക്കെ തന്നെ. വേണ്ടേ, ഇതില്‍ നിന്നുമൊക്കെ നമുക്കൊരു മോചനം, അതിനായിട്ട് പ്രവാസികളെക്കൊണ്ടുള്ള പരമാവധി വികസനത്തിനായിട്ട്, ഭരണയന്ത്രവും (Government Machines) സുതാര്യമാവണം. കേരളസമൂഹത്തെ ലക്ഷ്യം വെച്ചുള്ള പ്രവാസികളുടെ വികസനസ്വപ്നങ്ങള്‍ എല്ലാം തന്നെ ചുവപ്പ്നാട (Red Tapes) കളില്‍ കുരുങ്ങി കിടക്കുകയാണ്.
എന്ന് വികസനകാര്യത്തില്‍ മലയാളി രാഷ്ട്രീയം ഉപേക്ഷിക്കുന്നുവോ, അന്ന് മാത്രമ പ്രവാസികള്‍ക്ക് കേരള സമൂഹത്തിന്‍റെ വികസനകാര്യത്തില്‍ കാര്യമായിട്ടുള്ളതും, എന്നാല്‍ നിര്‍ണ്ണയകച്ചവടമായിട്ടുള്ളൊരു പങ്ക് വഹിക്കുവാന്‍ കഴിയുകയുള്ളൂ. അന്ന്, ഓരോ മലായളിയും, (പ്രവസിയും) കേരളസമൂഹത്തിന്‍റെ Good will Ambassador- മാരായിട്ട് മാറും. അതുകാണുമ്പോള്‍ സ്വര്‍ഗ്ഗത്തിലിരുന്ന് കവിതാന്‍ എഴുതിയ കവിതയുടെ ഈരടികള്‍ ഒരിക്കല്‍കൂടി ആലപിക്കും.
”ഭാരതമെന്നുകേട്ടാലഭിമാനപൂരിതമാ
കേരളമെന്ന് കോട്ടാലോ,
തിളയ്ക്കണം ചോരഞരമ്പുകളില്‍”