Breaking news

Category: USA / OCEANIA

Breaking News
ഷിക്കാഗോ കെ. സി. എസ്സ് ക്നാനായ ലീഗൽ ഫണ്ട് സമാഹരണം ഉദ്‌ഘാടനം ചെയ്തു.

ഷിക്കാഗോ കെ. സി. എസ്സ് ക്നാനായ ലീഗൽ ഫണ്ട് സമാഹരണം ഉദ്‌ഘാടനം ചെയ്തു.

ഷിക്കാഗൊ: ഡിസംബർ 10 ശനിയാഴ്ച വൈകുന്നേരം ഷിക്കാഗോ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ ക്നാനായ സമുദായത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ക്നാനായ ലീഗൽ ഫണ്ട് സമാഹരണം ഉദ്‌ഘാടനം ചെയ്തു. മുൻ കെ. സി. എസ്സ് പ്രസിഡന്റ് ഷാജി എടാട്ടിന്റെ കൈയ്യിൽ നിന്നും ചെക്ക് കെ. സി. സി. എൻ. എ. പ്രസിഡന്റ് ശ്രീ. സിറിയക് കൂവക്കാടൻ സ്വീകരിച്ചുകൊണ്ടാണ് ഫണ്ട് സമാഹരണത്തിന് തുടക്കം കുറിച്ചത്. കെ. സി. എസ്സ് പ്രസിഡന്റ് ശ്രീ. ജെയിൻ മാക്കിൽ, ശ്രീ. ജിനോ കക്കാട്ടിൽ  (വൈസ് പ്രസിഡന്റ്), ശ്രീ. സിബു കുളങ്ങര (സെക്രട്ടറി), ശ്രീ. തോമസ്കുട്ടി തേക്കുംകാട്ടിൽ (ജോയിന്റ് സെക്രട്ടറി), ശ്രീ. ബിനോയ് കിഴക്കനടിയിൽ (ട്രഷറർ) എന്നിവർ സന്നിഹിതരായിരുന്നു. കെ. സി. എസ്സ് പ്രസിഡന്റായി അധികാരം ഏറ്റെടുത്ത ശ്രീ. ജെയിൻ മാക്കീലിന്റെ നേത്രുത്വത്തിലാണ് ക്നാനായ ലീഗൽ ഫണ്ട് സമാഹരണം നടത്തുന്നത്. ചിക്കാഗോ കെസിഎസ് സമാഹരിച്ച് ലീഗൽ ഫണ്ടിന്റെ ആദ്യ തുക, നവീകരണ സമിതിയുമായുള്ള കേസിൽ കക്ഷി ചേർന്ന് കെസിസി എന്നെയുടെ ഫണ്ടിലേക്ക് നൽകി. ഷിക്കാഗോ കെ. സി. എസ്സിന്റെ പ്രവർത്തനങ്ങളെ ശ്രീ. സിറിയക് അഭിനന്ദിക്കുകയും, പുതിയ നേതൃത്വത്തിന് എല്ലാ ഭാവുകങ്ങൾ ആശംസിക്കുകയും ചെയ്തു. നൂറ്റാണ്ടുകളായി ക്നാനായ സമുദായം പിന്തുടരുന്ന സ്വവംശനിഷ്ഠ അഭംഗുരം പിന്തുടരണമെന്നും, അത് പരിപാലിക്കുന്നതിനായി ഏതറ്റം വരേയും താൻ പോകുമെന്നും ശ്രീ. ഷാജി എടാട്ട് ഏറ്റം ശക്തമായ ഭാഷയിൽ സംസാരിച്ചു. ശ്രീ. ജെയിൻ മാക്കീൽ  സിറിയക് കൂവക്കാടനും, ഷാജി എടാട്ടിനും നന്ദി പ്രകാശിപ്പിച്ചു.

Breaking News
ഷിക്കാഗോ കെ. സി. എസ്സ് പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്തു.

ഷിക്കാഗോ കെ. സി. എസ്സ് പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്തു.

 ഷിക്കാഗൊ: ഡിസംബർ 10 ശനിയാഴ്ച വൈകുന്നേരം ഷിക്കാഗോ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ 2022 –24  കാലഘട്ടത്തിലേക്കുള്ള പുതിയ കെ. സി. എസ്സ് ഭരണസമിതി സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡന്റ് ശ്രീ. ജെയിൻ മാക്കിൽ, ശ്രീ. ജിനോ കക്കാട്ടിൽ  (വൈസ് പ്രസിഡന്റ്) എന്നിവർ സത്യപ്രതിജ്ഞ ചെയ്തു, തുടർന്ന് ശ്രീ. സിബു കുളങ്ങര…

Breaking News
ബേബി ഷവർ ഒരുക്കി വ്യത്യസ്ഥമായി ക്രിസ്തുമസ്സിന് ഒരുങ്ങി

ബേബി ഷവർ ഒരുക്കി വ്യത്യസ്ഥമായി ക്രിസ്തുമസ്സിന് ഒരുങ്ങി

ന്യൂജേഴ്‌സി: ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയുടെ അഞ്ചാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഇടവകയുടെ വിശ്വാസപരിശലന വിഭാഗം വ്യത്യസ്ഥമായ ആഘോഷത്തിലൂട ഉണ്ണിയേശുവിന്റെ പിറവിതിരുനാളിന് ഒരുക്കുകയാണ്. അടുത്ത ഞായറാഴ്ച പരി.കന്യകാമറിയത്തിന് കുട്ടികളുടെ നേതൃത്വത്തിൽ ബേബി ഷവർ ഒരുക്കി അവർ വ്യത്യസ്ഥമാക്കുന്നത്. അന്നേ ദിവസം ഇടവക ജനം മുഴുവനും ഉണ്ണിയേശുവിന് സമ്മാനങ്ങൾ…

Breaking News
ഒരു നാടിന്റെ നന്മ ഉത്സവമാക്കി കൂടല്ലൂർ സംഗമം

ഒരു നാടിന്റെ നന്മ ഉത്സവമാക്കി കൂടല്ലൂർ സംഗമം

കൂടല്ലൂർ എന്ന ഒരു കൊച്ചു ഗ്രാമത്തിന്റെ നന്മയുടെ ഉത്സവമാക്കി മാറ്റി ന്യൂയോർക്ക് കൂടല്ലൂർ സംഗമം.ധാരാളംകൂടല്ലൂർ വാസികളാൽ അനുഗ്രഹീതമായ ന്യൂയോർക്കിന്റെ വിവിധ ഭാഗങ്ങളിൽ വസിക്കുന്ന’ കുടുംബങ്ങൾ ഒത്തൊരുമിച്ച് നാടിന്റെ നന്മകൾ പങ്കുവെയ്ക്കുകയും വിവിധ മേഖലകളിൽ ഉന്നതസ്ഥാനം അലങ്കരിക്കുന്നവരെ പ്രത്യേകം ആദരിക്കുകയും ചെയ്ത് കൂടല്ലൂർ സംഗമം ഏവർക്കും ഒരു നവ്യാനുഭവമായി മാറി.…

Breaking News
ഗ്രയിറ്റ് ഗ്രാൻഡ് പേരന്റ്സിന് കരുതലായി യൂത്ത് മിനിസ്ട്രി

ഗ്രയിറ്റ് ഗ്രാൻഡ് പേരന്റ്സിന് കരുതലായി യൂത്ത് മിനിസ്ട്രി

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയുടെ അഞ്ചാം വാർഷികത്തിന്റെ ഭാഗമായി ഇടവകയിലെ ഗ്രയിറ്റ് ഗ്രാൻഡ് പേരന്റ്സിനെ യൂത്ത്മിനിസ്ട്രിയുടെ നേതൃത്വത്തിൽ പ്രത്യേകമായി ആദരിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.മേരി ചാമക്കാലായിൽ,മറിയാമ്മ തേക്കുനിൽക്കുന്നതിൽ,ചാക്കോ,മേരി കുട്ടത്തുപറമ്പിൽ,ജോസഫ് വരിക്കമാംതൊട്ടിയിൽ,മേരീ വെമ്മേലിൽ എന്നിവരെ പ്രത്യേകം ആദരിച്ചു..യുവജനങ്ങളുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ആദരിക്കലിലൂടെ പുത്തൻ സന്ദേശം പകർന്നുനൽകുവാൻ ഇതുവഴി കഴിഞ്ഞു.ഗ്രയിറ്റ്…

Breaking News
വെസ്റ്റേണ്‍ ഓസ്‌ട്രേലിയ യിലെ സിറ്റി ഓഫ് ക്വിനാന മേയ റിൻ്റെ അതിഥിയായി ജോണിസ് പി സ്റ്റീഫന്‍.

വെസ്റ്റേണ്‍ ഓസ്‌ട്രേലിയ യിലെ സിറ്റി ഓഫ് ക്വിനാന മേയ റിൻ്റെ അതിഥിയായി ജോണിസ് പി സ്റ്റീഫന്‍.

ഓസ്‌ട്രേലിയ യില്‍ കെ സി സി ഒ, കാവ സംഘടനകള്‍ സംയുക്തമായി സംഘടിപ്പിച്ച വോളിബാള്‍ ടൂര്‍ണമെന്റ്, പെര്ത്ത്, ബ്രിസ്‌ബേയ്ന്‍ ഉഴവൂര്‍ സംഗമം തുടങ്ങി വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ നവംബര്‍ 24 ന് ഓസ്‌ട്രേലിയ യില്‍ എത്തിയതായിരുന്നു ജോണിസ് പി സ്റ്റീഫന്‍. പ്രായം കുറഞ്ഞ പ്രാദേശിക സര്‍ക്കാരിന്റെ തലവന്‍, സ്വന്ത്രനായി…

Breaking News
ഷിക്കാഗോ കെ. സി. എസ്സിന്റെ പുതിയ ഭരണസമിതിയുടെ സത്യപ്രതിജ്ഞ ഡിസംബർ 10 ശനിയാഴ്ച

ഷിക്കാഗോ കെ. സി. എസ്സിന്റെ പുതിയ ഭരണസമിതിയുടെ സത്യപ്രതിജ്ഞ ഡിസംബർ 10 ശനിയാഴ്ച

ഷിക്കാഗൊ: ഡിസംബർ 10 ശനിയാഴ്ച വൈകുന്നേരം 6:00 മുതൽ ഷിക്കാഗോ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ ജെയിൻ മാക്കിലിന്റെ നേത്ര്യുത്വത്തിൽ പുതിയ കെ. സി. എസ്. ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കെ സിഎസ് എക്സിക്യൂട്ടീവും ഡയറക്ടർ ബോർഡും നിങ്ങളെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു. ഈ പരിപാടിയിൽ പുതുതായി…

Breaking News
“സ്നേഹദൂത്” ക്രിസ്തുമസ്സ് കരോളിന് ന്യൂജേഴ്സിയിൽ തുടക്കമായി

“സ്നേഹദൂത്” ക്രിസ്തുമസ്സ് കരോളിന് ന്യൂജേഴ്സിയിൽ തുടക്കമായി

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായകത്തോലിക്ക പള്ളി ഇടവകയുടെ അഞ്ചാംവാർഷിക ക്രിസ്തുമസ്സ് കരോൾ “സ്നേഹദൂത്” തുടക്കമായി.ഇടവകയുടെ നാല് കൂടാരയോഗങ്ങളിൽ വിവിധ ദിവസങ്ങളിൽ വികാരി ഫാ.ബിൻസ് ചേത്തലിന്റെ സാന്നിധ്യത്തിൽ കൂടാരയോഗ കോർഡിനേറ്റർ മാരുടെ നേതൃത്വത്തിൽ കൂടാരയോഗ അംഗങ്ങളോടൊപ്പം സ്നേഹദൂത് ക്രിസ്തുമസ്സ് കരോൾ ഭവനങ്ങൾ സന്ദർശിക്കുന്നു.ക്രിസ്തുമസ്സ് കരോളിന് തുടക്കം കുറിച്ച്കൊണ്ട് ഭവനങ്ങളിൽ കൊണ്ടു പോകുന്ന…

Breaking News
അറ്റ്ലാന്റയിലെ ക്നാനായ സമുദായത്തിന് ഡൊമിനിക് ചാക്കോനാലിന്റെ നേതൃത്വത്തിൽ പുതിയ ഭരണസമിതി ചുമതല ഏറ്റു.

അറ്റ്ലാന്റയിലെ ക്നാനായ സമുദായത്തിന് ഡൊമിനിക് ചാക്കോനാലിന്റെ നേതൃത്വത്തിൽ പുതിയ ഭരണസമിതി ചുമതല ഏറ്റു.

തോമസ് കല്ലടാന്തിയിൽ (PRO) സഭയും സമുധായാവും കൈകോർത്തു, പള്ളിയും സംഘടനയും  ഒറ്റകെട്ടായി,  സഹകരിച്ചു പോകുന്നതിൽ അഭിമാനക്കൊള്ളുന്ന അറ്റ്ലാന്റയിലെ ക്നാനായക്കാരുടെ സംഘടനയായ കെ സി എ ജി യുടെ അമരത്തിലേക്കു 12 അംഗഎക്സിക്യൂട്ടീവ് കമ്മിറ്റി സത്യ പ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റുവാങ്ങി.നവംബർ  26 ന്, ഹോളി ഫാമിലി ക്നാനായ പള്ളിയിൽ, താങ്ക്സ്ഗിവിങ് കുർബാനക്ക്…

Breaking News
ദശാബ്‌ധി ആഘോഷങ്ങൾക്കായി സ്വാഗതസംഘം രൂപികരിച്ചു..

ദശാബ്‌ധി ആഘോഷങ്ങൾക്കായി സ്വാഗതസംഘം രൂപികരിച്ചു..

മെൽബൺ: മെൽബൺ സെന്റ് മേരിസ് കത്തോലിക്കാ ഇടവകയുടെ പത്താമത് വാർഷികം പ്രമാണിച്ചു, ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾക്കായി സ്വാഗതസംഘം രൂപികരിച്ചു. ഔദ്യോഗികമായ ഉൽഘാടനം, സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവക വികാരി, ഫാ: പ്രിൻസ് തൈപ്പുരയിടത്തിൽ നിർവഹിച്ചു. ശ്രീ. ഷിനോയ് മഞ്ഞാങ്കൽ ജനറൽ കൺവീനർ ആയി, വിപുലമായ കമ്മിറ്റിയും,…