Breaking news

Category: USA / OCEANIA

Breaking News
കെസിസിഎന്‍എ കണ്‍വെന്‍ഷന്റെ ഘോഷയാത്ര കമ്മിറ്റി ചെയര്‍പേഴ്‌സണായി പോള്‍സണ്‍ കുളങ്ങരയെ തെരഞ്ഞെടുത്തു

കെസിസിഎന്‍എ കണ്‍വെന്‍ഷന്റെ ഘോഷയാത്ര കമ്മിറ്റി ചെയര്‍പേഴ്‌സണായി പോള്‍സണ്‍ കുളങ്ങരയെ തെരഞ്ഞെടുത്തു

ജോണിക്കുട്ടി പിള്ളവീട്ടില്‍ പിആര്‍ഒ അന്റോണിയോ: ജൂലൈ 4 മുതല്‍ 7 വരെ സാന്‍ അന്റോണിയോയില്‍ നടക്കുന്ന പതിനഞ്ചാമത് കെസിസിഎന്‍എ കണ്‍വെന്‍ഷന്റെ ഘോഷയാത്ര കമ്മിറ്റി ചെയര്‍പേഴ്‌സണായിപോള്‍സണ്‍ കുളങ്ങരയെ തെരഞ്ഞെടുത്തു. ഡൊമിനിക് ചാക്കോണല്‍ (അറ്റ്‌ലാന്റ), ബെറ്റി പതിയില്‍ (ഹൂസ്റ്റണ്‍), റോണി വാണിയപ്പുരക്കല്‍ (സാന്‍ അന്റോണിയോ) എന്നിവരെ കമ്മിറ്റിയുടെ സഹ അധ്യക്ഷന്മാരായി തെരഞ്ഞെഞ്ഞെടുത്തു.…

Breaking News
ഹ്യൂസ്റ്റനിൽ  മദേഴ്‌സ്‌ഡേ സമുചിതമായി ആചരിച്ചു

ഹ്യൂസ്റ്റനിൽ  മദേഴ്‌സ്‌ഡേ സമുചിതമായി ആചരിച്ചു

ഹ്യൂസ്റ്റൺ: സെന്റ്‌ മേരീസ് ക്നാനായ ഇടവകയിൽ മെയ് പന്ത്രണ്ട് ഞായറാഴ്ച മാതൃദിനം  ആചരിച്ചു.  ദൈവാലയത്തിലെ വിശുദ്ധ കുര്ബാനകൾക്കു ശേഷം എല്ലാ അമ്മമാർക്കും വേണ്ടി പ്രാർഥിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു. വികാരി  ഫാ.ഏബ്രഹാം മുത്തോലത്ത്, ഫാ.തോമസ് താഴപ്പള്ളി, ഫാ.ജോൺസൻ നീലംകാവിൽ എന്നിവർ ദിവ്യബലി അർപ്പിച്ചു പ്രാർത്ഥിക്കുകയും കുർബാനമധ്യേ സന്ദേശങ്ങൾ നൽകുകയും ചെയ്തു. അമ്മമാരുടെ സമർപ്പണവും ത്യാഗോജ്വലവും , കഠിനാധ്വാനവും, പ്രാർത്ഥനയും നിറഞ്ഞ ജീവിതം  കുടുംബങ്ങളുടെ വളർച്ചക്കും, കെട്ടുറപ്പിനും വരും തലമുറയുടെ വിജയത്തിന്റെയും  അടിസ്ഥാനമെന്ന്  വൈദികർ സന്ദേശത്തിൽ പറയുകയുണ്ടായി. അഞ്ഞൂറോളം അമ്മമാർ കുടുംബസമേതം കുർബാനകളിലും പ്രാർത്ഥനകളിലും പങ്കെടുത്തു. ബിബി തെക്കനാട്ട്  

Breaking News
ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഇടവകയിൽ മദേഴ്‌സ് ഡേ ആഘോഷിച്ചു

ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഇടവകയിൽ മദേഴ്‌സ് ഡേ ആഘോഷിച്ചു

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഇടവകയിൽ മദേഴ്‌സ് ഡേ ആഘോഷിച്ചു. ഇടവക ദൈവാലയത്തിൽ മെയ് 12 ഞായറാഴ്ച അർപ്പിക്കപ്പെട്ട നാല് വിശുദ്ധ കുർബ്ബാനകൾക്ക് ശേഷവും, അമ്മമാർക്ക് പൂക്കൾ നൽകുകയും അവർക്ക് വേണ്ടി പ്രത്യേക പ്രാർത്ഥനയും ആശീർവാദവും നൽകുകയും ചെയ്തു.  കോട്ടയം അതിരൂപതയിലെ സീനിയർ വൈദീകരിൽ ഒരാളും,…

Breaking News
അഞ്ചാമത് ക്നാനായ കത്തോലിക്ക കോൺഗ്രസ് ഓഫ് ഓഷ്യാന (kcco) കൺവെൻഷൻ മെൽബണിൽ .

അഞ്ചാമത് ക്നാനായ കത്തോലിക്ക കോൺഗ്രസ് ഓഫ് ഓഷ്യാന (kcco) കൺവെൻഷൻ മെൽബണിൽ .

ഷോജോ തെക്കേവാലയിൽ( സെക്രട്ടറി കെ സി സി ഒ ) ഓഷ്യാനയിലെ ക്നാനായക്കാരെ മുഴുവൻ ഒരു കുടക്കീഴിൽ അണിനിരത്തുന്ന ക്നാനായ കത്തോലിക്ക കോൺഗ്രസ് ഓഫ് ഓഷിയാനയുടെ (kcco )കൺവെൻഷൻ പൈതൃകം 2024 ഓഷ്യാനയിലെ ഏറ്റവും വലിയ യൂണിറ്റുകളിൽ ഒന്നായ മെൽബണിൽ വച്ചു നടത്തപ്പെടുന്നു . ഒക്ടോബർ മാസം 4,5,6…

Breaking News
മാതൃദിനവും നേഴ്‌സസ് ദിനാഘോഷവും

മാതൃദിനവും നേഴ്‌സസ് ദിനാഘോഷവും

കാനഡയിലെ ലണ്ടൻ സേക്രട്ട് ഹാർട്ട് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ മാതൃദിനവും നഴ്സസ് ദിനവും സംയുക്തമായി ആഘോഷിച്ചു . വിശുദ്ധ കുർബാനക്കു ശേഷം മാതൃ ദിന സമ്മാനമായി എല്ലാ അമ്മമാർക്കും ജപമാല സമ്മാനമായി നൽകി.അതിനു ശേഷം ഇടവക ജനങ്ങൾ ഒന്നു ചേർന്ന് ജപമാല അർപ്പിച്ച് പ്രാർത്ഥിച്ചു.മുതിർന്ന  അമ്മമാർ ചേർന്ന് കേക്കു…

Breaking News
ന്യൂയോർക്കിലെ  ക്നാനായ കത്തോലിക്കാ ഫൊറോനാ   ദൈവാലയത്തിൻ്റെ പ്രധാന തിരുന്നാൾ 2024   മെയ് 17, 18, 19  തീയതികളിൽ

ന്യൂയോർക്കിലെ ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൻ്റെ പ്രധാന തിരുന്നാൾ 2024 മെയ് 17, 18, 19 തീയതികളിൽ

ന്യൂയോർക് : ലോങ് ഐലൻഡ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുന്നാൾ മെയ് 17, 18, 19 തീയതികളിൽ ആഘോഷിക്കുന്നു. തിരുന്നാൾ തിരുകർമ്മങ്ങളിൽ സംബന്ധിക്കുവാനും വിശുദ്ധന്ൻ്റെ അനുഗ്രഹം പ്രാപിക്കുവാനും  ഏവരെയും സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു. മെയ് 17  വെള്ളിയാഴ്ച തിരുനാളിനു തുടക്കം കുറിച്ചുകൊണ്ട്…

Breaking News
ഹ്യൂസ്റ്റൺ ക്നാനായ കാത്തോലിക്ക  ദൈവാലയതിൽ  ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം

ഹ്യൂസ്റ്റൺ ക്നാനായ കാത്തോലിക്ക ദൈവാലയതിൽ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം

ബിബി തെക്കനാട്ട്. ഹ്യൂസ്റ്റൺ : സെൻറ് മേരീസ് ക്നാനായ ഫൊറോന ദൈവാലയത്തിൽ 23 കുട്ടികളുടെ ദിവ്യകാരുണ്യ സ്വീകരണം   ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു. മെയ് 4 ശനിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് ആരംഭിച്ച തിരുക്കർമ്മങ്ങൾക്ക്  ഫാ. ഏബ്രഹാം മുത്തോലത്ത് മുഖ്യ കാർമികത്വം വഹിച്ചു .ഫാ. തോമസ് മെത്താനത്ത്‌, ഫാ.മാത്യു കൈതമലയിൽ എന്നിവർ സഹകാർമികരായിരുന്നു.ദിവ്യകാരുണ്യം സ്വീകരിക്കുന്ന  കുട്ടികളും  അവരുടെ മാതാപിതാക്കളും ബന്ധുജനങ്ങളും ഇടവകസമൂഹവും  തിങ്ങി നിറഞ്ഞ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ കുട്ടികൾ   അവരുടെ രക്ഷകനായി ഈശോയെ ആദ്യമായി സ്വീകരിച്ചു.ബെഞ്ചമിൻ ആനാലിപ്പാറയിൽ, ക്രിസ് ആട്ടുകുന്നേൽ, എറിക് ചാക്കാലക്കൽ, അലിസാ ഇഞ്ചെനാട്ടു, സുഹാനി…

Breaking News
ഹ്യൂസ്റ്റൺ ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ  വിവാഹ ഒരുക്ക ക്യാമ്പ് മെയ് പത്തിന്

ഹ്യൂസ്റ്റൺ ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ  വിവാഹ ഒരുക്ക ക്യാമ്പ് മെയ് പത്തിന്

ഹ്യൂസ്റ്റൺ: ക്നാനായ കത്തോലിക്ക റീജിയന്റെ ആഭിമുഖ്യത്തിൽ യുവജനങ്ങൾക്കായി വിവാഹ ഒരുക്ക സെമിനാർ ഹൂസ്റ്റണിൽ നടത്തപ്പെടുന്നു. മെയ് പത്തു മുതൽ പന്ത്രണ്ടുവരെ തീയതികളിൽ (വെള്ളി, ശനി, ഞായർ) നടത്തപ്പെടുന്ന ധ്യാനത്തിൽ ക്നാനായ റീജിയണിലെ വിവിധ ഇടവകയിലുള്ള യുവജനങ്ങൾ പങ്കെടുക്കുന്നു. ക്നാനായ  റീജിയൻ  ഫാമിലി കമ്മീഷന്റെ  നേതൃത്വത്തിൽ നടത്തപ്പെടുന്ന ക്യാമ്പിൽ വികാരി ജനറാൾ ഫാ. തോമസ് മുളവനാൽ, ഫാ. ഏബ്രഹാം മുത്തോലത്ത്, ഫാ.ബിപി തറയിൽ, ടോണി  പുല്ലാപ്പള്ളിൽ  ബെന്നി കാഞ്ഞിരപ്പാറ, റെസിൻ ഇലക്കാട്ട് ,സ്വേനിയ  ഇലക്കാട്ട്, ജോൺ വട്ടമറ്റത്തിൽ, എലിസബത്ത്  വട്ടമറ്റത്തിൽ, ദീപ്തി ടോമി, ജിറ്റി പുതുക്കേരിൽ, ജയ കുളങ്ങര, ജോണി ചെറുകര, ജൂലി  സജി കൈപ്പുങ്കൽ, തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകുന്നു. കുടുംബജീവിതത്തിന്റെ വിവിധ മേഖലയിലുള്ള വ്യത്യസ്ത മാനങ്ങളെക്കുറിച്ചു ആത്മീയവും മനഃശാസ്ത്രപരവും ഭൗതികവുമായ  ക്ലാസ്സുകളാണ് നൽകപ്പെടുന്നത്. മൂന്നു  ദിവസങ്ങളിലായി നടത്തപ്പെടുന്ന ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്നർ ഇടവക വികാരിമാരുമായി ഉടനെ ബന്ധപ്പെടുവാൻ ഫാമിലി കമ്മീഷൻ അറിയിക്കുന്നു ബിബി തെക്കനാട്ട്

Breaking News
ചിക്കാഗോ സെന്റ് മേരീസിൽ ക്നാനായ റീജിയൻ പ്രീ മാരിയേജ് കോഴ്സ് സംഘടിപ്പിച്ചു.

ചിക്കാഗോ സെന്റ് മേരീസിൽ ക്നാനായ റീജിയൻ പ്രീ മാരിയേജ് കോഴ്സ് സംഘടിപ്പിച്ചു.

ചിക്കാഗോ: അമേരിക്കയിലെ ക്നാനായ കത്തോലിക്കാ റീജിയന്റെ ഫാമിലി കമ്മീഷന്റെ ആഭിമുഖ്യത്തിൽ ചിക്കാഗോ സെന്റ് മേരീസ് ഇടവക ദൈവാലയത്തിൽ പ്രീ മാരിയേജ് കോഴ്സ് സംഘടിപ്പിച്ചു. നോർത്ത് അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽനിന്നുമായി എത്തിയ ക്നാനായ യുവതീ യുവാക്കൾ മൂന്നു ദിവസങ്ങൾ നീണ്ടു നിന്ന  പ്രീ മാരിയേജ് കോഴ്‌സിൽ പങ്കെടുത്തു. പ്രീ മാരിയേജ്…

Breaking News
ഹ്യൂസ്റ്റൺ ക്നാനായ ഇടവകയിൽ കുട്ടികളുടെ ആഘോഷമായ കുർബാന സ്വീകരണം മെയ് നാലിന്

ഹ്യൂസ്റ്റൺ ക്നാനായ ഇടവകയിൽ കുട്ടികളുടെ ആഘോഷമായ കുർബാന സ്വീകരണം മെയ് നാലിന്

ഹ്യൂസ്റ്റൺ: സെൻറ് മേരീസ്  ക്നാനായ കത്തോലിക്കാ ഇടവകയിൽ ഈ വർഷത്തെ  ആഘോഷമായ കുർബാന സ്വീകരണം മെയ് നാല് ശനിയാഴ്ച  നടത്തപ്പെടുന്നു . അന്നേ ദിവസം രണ്ടു മണിക്ക്     ഇടവക വികാരി ഫാ . ഏബ്രഹാം മുത്തോലത്തിന്റെ  മുഖ്യകാർമികത്വത്തിലും,  ഫാ. തോമസ് മെത്താനത്ത്, ഫാ. മാത്യു കൈതമലയിൽ…