
മാത്യു പുളിക്കത്തൊട്ടിയിൽ
PRO UKKCA
കണ്ണൂർ ജില്ലയിലെ അലക്സ് നഗറിലും,മടമ്പത്തും, രാജപുരത്തുമൊക്കെ സംഘടിതമായി കുടിയേറിയ ക്നാനായക്കാർക്ക് മറക്കാനാവാത്ത ഒരു വൈദികനാണ് ജയരാജ് അച്ചൻ.കുടിയേറ്റക്കാരോട് ചേർന്ന് നിന്ന്, അവരുടെ ഭാഗമായി, അവരോടൊപ്പം ക്നാനായക്കാരുടെ പുരോഗതിയ്ക്കു വേണ്ടി പ്രയത്നിച്ച ജയരാജ്അച്ചൻ 22മത് UKKCA കൺവൻഷനിൽ ക്നാനായക്കാരെ അഭിസംബോധന ചെയ്യുന്നു.
ഹലോ UKKCA കൺവൻഷൻ ലൈവ് പരിപാടിയും, ആവേശം പടർത്തിയ റീൽസ് മത്സരവുമൊക്കെ കൺവൻഷൻ ലഹരി ക്നാനായക്കാരിൽ നിറയ്ക്കുയാണ്. റാലിയിൽ കൂടുതൽ പോയൻ്റുകൾ നേടാനുള്ള അവസാനവട്ട ശ്രമങ്ങളെകുറിച്ച് യൂണിറ്റ് ഭാരവാഹികൾ ചിന്തിയ്ക്കുമ്പോൾ, ക്നാനായ ഉത്സവത്തിൽ പങ്കെടുക്കുന്നതിനുള്ള ഒരുക്കങ്ങളിലേയ്ക്ക് കുടുംബങ്ങൾ പരസ്പ്പരം സംസാരിയ്ക്കുമ്പോൾ UKKCA കൺവൻഷൻ ക്നാനായ ജനത്തിൻ്റ ഒഴിവാക്കാനാവാത്ത ഒത്തൊരുമമായി മാറുകയാണ്. അഭിമാനികളുടെ സ്നേഹസംഗമത്തിന് പ്രൗഡി ചോരാതെ നോക്കാൻ സെൻടൽകമ്മറ്റിയംഗകൾ നാളുകളായി അവിരാമം ശ്രമിച്ചു വരിയാണ്.