Breaking news

കൺവൻഷൻ വേദിയിൽ ബലിവേദിയൊരുക്കാനായി ലിറ്റർജി കമ്മറ്റിയംഗങ്ങൾ

മാത്യു പുളിക്കത്തൊട്ടിയിൽ
PRO UKKCA

തുടർച്ചയായി വിജയങ്ങളും വളർച്ചയും നൽകിയ, കണ്ണിലെ കൃഷ്ണമണി പോലെ ക്നാനായക്കാരുടെ മഹത്തായ പ്രസ്ഥാനത്തെ കാത്തുപാലിച്ച പരമകാരുണികനായ പ്രപഞ്ചസൃഷ്ടാവായ ദൈവത്തിന് നന്ദി പറഞ്ഞാണ് പതിവുപോലെ UKKCA കൺവൻഷൻ ആരംഭിയ്ക്കുന്നത്. കേരളക്കരയിലെ ക്രൈസ്തവ വിശ്വാസം സംരക്ഷിയ്ക്കാൻ എത്തിയ കുടിയേറ്റസംഘത്തിൻ്റെ പിന്മുറക്കാർ ബലിയർപ്പണത്തോടെ കൺവൻഷന് തുടക്കം കുറിയ്ക്കുന്നു. ഏറ്റവും വലിയ ആരാധനയുടെ-ദിവ്യബലിയുടെ നിമിഷങ്ങൾ ഭക്തിസാന്ദ്രമാക്കാൻ ലിറ്റർജി കമ്മറ്റിയംഗങ്ങൾ ആത്മാർത്ഥമായി ശ്രമിയ്ക്കുകയാണ്. സ്നേഹബന്ധങ്ങളെ ഗാഡമായി പുണരുന്ന ക്നാനായക്കാർ സ്വന്തം ജനത്തെകാണാൻ എത്തുന്ന മഹാസംഗമ നിമിഷങ്ങൾ പരസ്നേഹത്തിൻ്റെ പരിപൂർണ്ണതയായ കാൽവരിബലിയുടെ ഓർമ്മകളുമായി തന്നെ തുടങ്ങുകയാണ്.

UKKCA ജോയൻ്റ് സെക്രട്ടറി ജോയി പുളിക്കീൽ ആണ് ലിറ്റർജി കമ്മറ്റിയുടെ കൺവീനർ. റോയി മാത്യു,ചാക്കോച്ചൻ, ബേബി അബ്രഹാം,സന്തോഷ് ലൂക്കോസ്,ജസ്റ്റിൻ ജോസഫ്, സെലീന സജീവ്, സുവി കുരുവിള, പ്രീതി ജോമോൻ, അനു സിജോ എന്നിവരാണ് ലിറ്റർജി കമ്മറ്റിയംഗങ്ങൾ.

Facebook Comments

Read Previous

ചാമക്കാല ഇടവകയ്ക്ക് അഭിമാനമായി കല്ലിടിക്കിൽ അലോണ അൽഫോൻസാ ഫിലിപ്പും അയോണ എലിസബത്ത് ഫിലിപ്പും

Read Next

ഏറ്റൂമാനൂര്‍ പഴയമ്പള്ളില്‍ മേരി ജോസഫ് യു.കെ.യിലെ ബ്ലാക്പൂളില്‍ നിര്യാതയായി LIVE FUNERAL TELECASTING AVAILABLE