Breaking news

വ്യതിരക്തതയുടെ മക്കൾക്ക് വ്യത്യസ്തമായ സ്വാഗത നൃത്ത ചുവടുകളേകാനായി എത്തുന്നു അനുഗ്രഹീത നർത്തകി-ആർച്ച അജിത്. ആർച്ച UKKCA കൺവൻഷനിൽ സ്വാഗതനൃത്തമൊരുക്കുന്നത് ഇതാദ്യം.

മാത്യു പുളിക്കത്തൊട്ടിയിൽ
PRO UKKCA

UKKCA കൺവൻഷനിലെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നാണ് സ്വാഗത നൃത്തം. നൂറിലധികം യുവജനങ്ങൾ ഒരു വേദിയിൽ അണിനിരക്കുന്നു എന്നതിനപ്പുറം സ്വാഗത നൃത്തം സമുദായത്തിൻ്റെ ഭാവി വാഗ്ദാനമായ യുവജനങ്ങളുടെ പ്രകടനമാണ് എന്നതുകൊണ്ട് ആകാംക്ഷ നിറഞ്ഞ മിഴികളോടെയാണ് കാണികൾ സ്വാഗതനൃത്തം വീഷിയ്ക്കുന്നത്. UK യുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഒരു സ്ഥലത്ത് ഒരുമിച്ച് കൂടി പരിശീലനങ്ങൾ നടത്തി വേദിയിൽ വിസ്മയമാവുന്നത് അതുകൊണ്ടുതന്നെ UKKCA കൺവൻഷൻ സ്വാഗത നൃത്തം പോലൊന്ന് ക്നാനായക്കാർക്കുമാത്രം സാധ്യമാവുന്നതാണ്.

July 12ലെ കൺവൻഷന് സ്വാഗതനൃത്തത്തിന് ചുവടുകളൊരുക്കുന്നതും പരിശീലിപ്പിയ്ക്കുന്നതും ആർച്ച അജിത്ത് എന്ന നർത്തകിയാണ്. നിരവധി നൃത്ത ശില്പ്പങ്ങൾ ഒരുക്കിയിട്ടുള്ള ആർച്ച ഭരതനാട്യം,മോഹിനിയാട്ടം, കഥക് തുടങ്ങിയ നൃത്തരൂപങ്ങൾ അഭ്യസിച്ചിട്ടുള്ള ആളാണ്. ലണ്ടനിൽ Angel Indian Dance Group എന്ന നൃത്ത പരിശീലന സംഘം നടത്തിവരുന്ന ആർച്ച നിരവധി കുട്ടികളുടെ നൃത്താധ്യാപികയാണ്. ക്ലാസിക്കൽ ഡാൻസിൻ്റെ സൗന്ദര്യം ബോളിവുഡ് ഡാൻസിൽ സിന്നിവേശിപ്പിച്ച് ആർച്ച ഒരുക്കിയ ന്യത്തങ്ങൾ വിസ്മയങ്ങളായിരുന്നു. നൂറിലധികം വേദികളിൽ നൃത്തമവതരിപ്പിയ്ക്കുകയും ചുവടുകളൊരുക്കുകയും ചെയ്ത ആർച്ചUK യിലെ ഏറ്റവും വലിയ വേദിയായ UKKCA കൺവൻഷനിൽ സ്വാഗത നൃത്ത പരിശീലനമേകാൻ ഏറ്റവും അനുയോജ്യയായ വ്യക്തിയാണ്.

Facebook Comments

Read Previous

ബാംഗ്ലൂർ സ്വർഗ്ഗറാണി ക്നാനായ കാത്തലിക് ഫൊറോന ദൈവാലയത്തിൽ ഫാദേഴ്സ് ഡേ ആഘോഷിച്ചു,

Read Next

ഡോക്ടറേറ്റ് നേടി