
ബാംഗ്ലൂർ : സ്വർഗ്ഗറാണി ക്നാനായ കാത്തലിക് ഫൊറോന ദൈവാലയത്തിൽ സിൽവർ ജൂബിലിയുടെ ഭാഗമായി15/06/ 25 ഞായറാഴ്ച ഫാദേഴ്സ് ഡേ ആഘോഷിച്ചു. സ്വർഗ്ഗ റാണി ദേവാലയത്തിലും ,ടി സി പാളയം , ഗുരുകുലം സെൻററുകളിലും കുട്ടികൾ പിതാക്കന്മാർക്ക് പൂക്കൾ നൽകി ആദരിച്ചു. വേദപാഠം പഠിക്കുന്ന കുട്ടികൾ വിവിധ കലാപരിപാടികളും ആശംസ ഗാനം അവതരിപ്പിച്ചു. പരിപാടികൾക്ക് സ്വർഗ്ഗറാണി ഫൊറോന വികാരി ഫാ.ഷിനോജ് വെള്ളായിക്കൽ. ഫാ.തോമസ് താഴത്ത് വെട്ടത്ത്,ഫാ. ജെഫ്രിൻ തണ്ടാശ്ശേരിൽ, മതബോധന അധ്യാപകർ, പരിഷ് കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.
Facebook Comments