Breaking news

കെ.സി.വൈ.എൽ കടുത്തുരുത്തി യൂണിറ്റിന്റെ 2024-25 പ്രവർത്തന വർഷ ഉദ്ഘാടനവും പ്രഥമ മീറ്റിങ്ങും നടത്തപ്പെട്ടു

കെ.സി.വൈ.എൽ കടുത്തുരുത്തി യൂണിറ്റിന്റെ 2024-25 പ്രവർത്തന വർഷ ഉദ്ഘാടനവും പ്രഥമ മീറ്റിങ്ങും 25/2/2024 ഞായറാഴ്ച ആദ്യത്തെ കുർബാനയ്ക്കു ശേഷം നടത്തപ്പെട്ടു. കെ.സി.വൈ.എൽ കടുത്തുരുത്തി യൂണിറ്റ് പ്രസിഡൻറ് ചാക്കോ വലിയവെളിച്ചത്ത് അദ്ധ്യക്ഷത വഹിച്ചയോഗത്തിന് യൂണിറ്റ് വൈസ് പ്രസിഡന്റ് മരിയ ബിജു പാലയിൽ സ്വാഗതം അറിയിച്ചു.കടുത്തുരുത്തി സഹാവികാരി ഫാ. സന്തോഷ് മുല്ലമംഗലം ആമുഖ സന്ദേശം നൽകി. യൂണിറ്റ് ചാപ്ലയിൻ ഫാ. എബ്രഹാം പറംബേട്ടു ഉദ്ഘാടന കർമ്മം നിർവഹിച്ചു യൂണിറ്റ് സെക്രട്ടറി ബിൻജോഫിലിപ്പ് ചാന്തുരുത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചു യൂണിറ്റ് ട്രഷറർ ജോസ് ജെയിംസ് കിഴങ്ങാട്ട് കണക്കുകൾ വായിക്കുകയുണ്ടായി യൂണിറ്റ് ഡയറക്ടർ എബിൻ കിഴങ്ങാട്ട് നവീനമായ പുതിയ പ്രവർത്തന ആശയങ്ങൾ മീറ്റിംഗിൽ പങ്കുവെച്ചു വരും നാളുകളിലെ മികവാർന്ന പ്രവർത്തനങ്ങളെ പറ്റിയുള്ള ചർച്ചകൾ മീറ്റിങ്ങിൽ നടത്തപ്പെട്ടു യൂണിറ്റ് അംഗം അയോണ ബിനോയ് കൊല്ലാ പറമ്പിൽ ഏവർക്കും നന്ദി പറഞ്ഞു യൂണിറ്റിലെ 50 ഓളം അംഗങ്ങൾ മീറ്റിംഗിൽ പങ്കെടുത്തു

Facebook Comments

knanayapathram

Read Previous

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് കെ സി വൈ എൽ അരീക്കര യൂണിറ്റ്

Read Next

ചിക്കാഗോ ക്‌നാനായ റീജിയണിൽ നടവിളി, പുരാതനപ്പാട്ട് മത്സരങ്ങൾ സംഘടിപ്പിക്കുന്നു