Breaking news

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് കെ സി വൈ എൽ അരീക്കര യൂണിറ്റ്

കെ സി വൈ എൽ അരീക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ, എം യു എം ആശുപത്രി മോനിപ്പള്ളിയുടെ 60 ആം വാർഷികത്തിന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി 25 ഞായറാഴ്ച അരീക്കര സെന്റ് റോക്കീസ് സ്കൂളിൽ സംഘടിപ്പിച്ചു.അരീക്കര കെ സി വൈ എൽ പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ അധ്യക്ഷത വഹിച്ച യോഗം ബഹു കെ സി വൈ എൽ യൂണിറ്റ് ചാപ്ലയിൻ ഫാ സ്റ്റാനി ഇടത്തിപ്പറമ്പിൽ ഉദ്‌ഘാടനം ചെയ്തു. വെളിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ്‌ സജേഷ് ശശി മുഖ്യാതിഥിയായി. എം യു എം ആശുപത്രി അഡ്മിനിസ്ട്രേറ്റർ സി പ്രിൻസി sjc, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ സി ജാന്നറ്റ് sjc, സി സുരഭി,അരീക്കര കെ സി വൈ എൽ ഭാരവാഹികൾ ആയ അനുമോൾ സാജു, ജോസ്മോൻ ബിജു, അലക്സ്‌ സിറിയക്, അഞ്ചൽ ജോയ്, ഡയറക്ടർ എബ്രഹാം കെ സി, സി അഡ്വൈസർ സി റെയ്ജിസ്, ആശുപത്രി പി ആർ ഒ ടോം ഷാജി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

മോനിപള്ളി ആശുപത്രിയിൽ നിന്നും 25 ജീവനക്കാർ അടങ്ങുന്ന ടീം ആണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുവാൻ എത്തിച്ചേർന്നത്.

ശിശുരോഗ വിഭാഗം, ഓർത്തോ വിഭാഗം,ജനറൽ മെഡിസിൻ എന്നീ പരിശോധന വിഭാഗങ്ങളിൽ ഡോ കുര്യൻ ബി മാത്യു, ഡോ ജിത്തു മാത്യു, ഡോ കൃഷ്ണമോൾ ഭരതൻ എന്നിവർ പരിശോധനകൾ നടത്തി.ഷുഗർ ടെസ്റ്റ്‌, ബി പി, ഇ സി ജി, ബോൺ ഡെൻസിറ്റി ടെസ്റ്റ്‌, തൈറോയ്ഡ് എന്നിവ പരിശോധിക്കുന്നതിനും അവസരം ഉണ്ടായിരുന്നു. അരീക്കരയിലും സമീപ പ്രദേശങ്ങളിലും ഉള്ള നാനാജാതി മതസ്ഥരായ 300 ലധികം ആളുകൾ മെഡിക്കൽ ക്യാമ്പ് പ്രയോജനപ്പെടുത്തി.

Facebook Comments

knanayapathram

Read Previous

ചാമക്കാല കുറ്റിപറിച്ചതിൽ ആന്റണി ജോൺ (കുഞ്ഞാപ്പി – 55) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

കെ.സി.വൈ.എൽ കടുത്തുരുത്തി യൂണിറ്റിന്റെ 2024-25 പ്രവർത്തന വർഷ ഉദ്ഘാടനവും പ്രഥമ മീറ്റിങ്ങും നടത്തപ്പെട്ടു