Breaking news

കാരിത്താസ് ആശുപത്രിക്ക് നഴ്സിംഗ് മേഖലയിൽ നിന്നും മറ്റൊരു പൊൻതൂവൽ നേട്ടംIHNA പുരസ്‌കാരം ജോമി ജോസ് കൈപ്പാറേട്ടിന്

കാരിത്താസ് ആശുപത്രിക്ക് നഴ്സിംഗ് മേഖലയിൽ നിന്നും മറ്റൊരു പൊൻതൂവൽ നേട്ടം.IHNA പുരസ്‌കാരം ജോമി ജോസ് കൈപ്പാറേട്ടിന്

എറണാകുളം : ഓസ്ട്രേലിയയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് & നഴ്സിങ്ങിന്റെ (IHNA) മലയാളി നഴ്സുമാർക്കുള്ള കലാ കായിക സാംസ്‌കാരിക മേഖലയിലെ മികവിന് WINNER OF HEARTS AWARD + 50,000 രൂപ അവാർഡിന് കാരിത്താസ് ആശുപത്രിയിലെ എമർജൻസി മെഡിസിൻ ഡിപ്പാർട്മെന്റിലെ സ്റ്റാഫായ ജോമി ജോസ് കൈപ്പാറേട്ട് സ്വന്തമാക്കി. നഴ്സുമാരെക്കുറിച്ച് കോവിഡ് കാലഘട്ടങ്ങളിലും ഇപ്പോളും നിരവധി ഷോർട് ഫിലിമുകൾ കഥയെഴുതി സംവിധാനം ചെയ്യുകയും ഷോർട് ഫിലിം ഫെസ്റ്റിവെലുകളിൽ അവാർഡുകൾ നേടുകയും ചെയ്തിട്ടുണ്ട്. കൂടാതെ, കോട്ടയം അതിരൂപതയിലെ യുവജനപ്രസ്ഥാനമായ KCYL എന്ന സംഘടനയിൽ 2015-2019 കാലഘട്ടങ്ങളിൽ ഉഴവൂർ യൂണിറ്റ് & കോട്ടയം അതിരൂപത ഭാരവാഹിയായും ചെയ്ത പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡിന് അര്ഹനായിരിക്കുന്നത്. EALURE MEDIA എന്ന യൂട്യൂബ് ചാനലിലൂടെ *ജാഗ്രത, അന്നയും കോശിയും, യുവത്വം, അവറാന്റെ കള്ളച്ചിരി, പ്രതീക്ഷ, സിസ്റ്റർ കൂടാതെ ഇന്ത്യയിലെ ആദ്യത്തെ വെബ് ഡ്രാമയായ സ്നേഹതോന്നി* എന്നിവയാണ് ഷോർട്ഫിലിമുകൾ. മെയ് 6-ന് കൊച്ചിയിലെ Le Meridian ഹോട്ടലിൽ വെച്ചാണ് അവാർഡ് സ്വീകരിക്കുന്നത്. ഉഴവൂർ ഇടവകയിലെ കൈപ്പാറേട്ട് ജോസ്- മേരി ദമ്പതികളുടെ മകനാണ്. ഭാര്യ മെർലിൻ അരീക്കര പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ് (Chicago).

Facebook Comments

knanayapathram

Read Previous

നീറിക്കാട് കല്ലുവാലില്‍ തോമസ്‌ കോര (82) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

അരീക്കര പൈമ്പാലില്‍ P.A. സൈമണ്‍ (70) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE