Breaking news

ക്‌നാനായ സമുദായ ചരിത്രം പ്രകാശനം ചെയ്തു

തെള്ളകം: കോട്ടയം അതിരൂപതയിലെ വൈദികനായിരുന്ന ഫാ. മാത്യു വട്ടക്കളം ക്നാനായ സമുദായത്തെക്കുറിച്ച് എഴുതി തയ്യാറാക്കിയ കൈയ്യെഴുത്തു പ്രതിയെ ആസ്പദമാക്കി ഫാ. മാത്യു കൊച്ചാദംപള്ളി തയ്യാറാക്കിയ Southist Traditions, Churches and Customs: Manuscrpits of Fr. Mathew Vattakalam in Jesuit Archive, Rome എന്ന പുസ്തകം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഫാ. ജോര്‍ജ്ജ് കറുകപ്പറമ്പിലിനു ആദ്യപതിപ്പ് കൈമാറി് പ്രകാശനം ചെയ്തു. ക്നാനായോളജിയുടെ പ്രായോജകരായ ക്നാനായ ഗ്ളോബല്‍ ഫൗണ്ടേഷന്‍്റെ സാമ്പത്തിക സഹായത്തോടെ ഡോ. ജേക്കബ് കൊല്ലാപറമ്പില്‍ എഡ്യുക്കേഷന്‍ ട്രസ്റ്റ് -ജെറ്റ് പബ്ളിക്കേഷന്‍സാണ് പുസ്തകം പുറത്തിറക്കുന്നത്. കോട്ടയം വികാരിയാത്തിന്‍്റെ പ്രഥമ അപ്പസ്തോലിക വികാരിയായിരുന്ന അഭിവന്ദ്യ ലവീഞ്ഞു മെത്രാന്‍ റോമിലത്തെിയശേഷം തന്‍്റെ അജപാലന പരിധിയിലിരുന്ന കോട്ടയം വികാരിയാത്തിന്‍്റെ സുപ്രധാന വിവരങ്ങളും പ്രത്യേകതകളും ആചാരങ്ങളും എഴുതി അറിയിക്കുന്നതിനു അഭിവന്ദ്യ മാക്കീല്‍ പിതാവിനെ ചുമതലപ്പെടുത്തുകയും പിതാവ് ഫാ. മാത്യു വട്ടക്കളത്തിലിനെ അതിനായി നിയോഗിക്കുകയും ചെയ്തു. ക്നാനായ പള്ളികളെക്കുറിച്ചുള്ള വിവരങ്ങള്‍, കൈപ്പുഴ കോണ്‍വന്‍്റ്, ബ്രഹ്മമംഗലം സെമിനാരി, ക്നാനായ സമുദായത്തിന്‍്റെ വിവാഹ ആചാരങ്ങള്‍ എന്നിവ പ്രതിപാദിച്ചു തയ്യാറാക്കിയിട്ടുള്ള 80 പേജുകളുള്ള കൈയ്യെഴുത്തു പ്രതി ഇന്നും റോമിലെ ഈശോ സഭാ സെമിനാരിയിലുണ്ട്. 1907 ല്‍ തയ്യാറാക്കിയ വട്ടക്കളത്തിലച്ചന്‍്റെ പുസ്തകം ചരിത്രപരവും സാംസ്ക്കാരികവുമായി ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.

Facebook Comments

knanayapathram

Read Previous

കരിപ്പാടം കോരോത്ത്മഠത്തില്‍ പെണ്ണമ്മ ഫിലിപ്പ് (87) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

ഷിക്കാഗോയിലെ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ വാർഷിക ധ്യാന സമാപനവും വിശുദ്ധ വാരാചരണത്തിന്റെ തുടക്കവും