Breaking news

ഉഴവൂർ സെൻറ് ജോവാനാസ് യുപി സ്കൂളിൻറെ 118 മത് വാർഷികാഘോഷങ്ങൾ വർണ്ണാഭമായി.

ഉഴവൂർ : ഉഴവൂരിൽ ആദ്യമായി തുടക്കം കുറിച്ച വിദ്യാഭ്യാസ സ്ഥാപനമായ സെൻറ് ജോവാനസ് യുപി സ്കൂളിന്റെ 118 മത് വാർഷികാഘോഷവും 32 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന സീനിയർ അധ്യാപിക ജെസ്സി എബ്രഹാമിന്  യാത്രയയപ്പ് സമ്മേളനവും ഉഴവൂർ സെന്റ് സ്റ്റീഫൻസ് പാരീഷ് ഹാളിൽ വർണ്ണാഭമാർന്ന ചടങ്ങുകളോടെ സംഘടിപ്പിച്ചു.
  കോട്ടയം കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയുടെ സെക്രട്ടറി റവ.ഡോ.തോമസ് പുതിയകുന്നേലിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം അഡ്വക്കേറ്റ് മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു..
 ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഫൊറോന പള്ളി വികാരി റവ.ഫാ. തോമസ് ആനിമൂട്ടിൽ അനുഗ്രഹ പ്രഭാഷണവും, രാമപുരം എ.ഇ.ഒ. കെ.കെ. ജോസഫ് മുഖ്യ പ്രഭാഷണവും നടത്തി.
ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോണിസ് പി. സ്റ്റീഫൻ, ഗ്രാമപഞ്ചായത്ത് അംഗം കെ.എം. തങ്കച്ചൻ ,  എം പി ടി എ പ്രസിഡൻറ് ദീപ സുദീപ് എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി., അസിസ്റ്റന്റ് . വികാരി ഫാ. എൽബിൻ തിരുനെല്ലിപ്പറമ്പിൽ കുട്ടികൾക്കുളള വിവിധ എൻഡോവ്മെന്റുകൾ വിതരണം ചെയ്തു. സർവീസിൽ നിന്നും വിരമിക്കുന്ന സീനിയർ അദ്ധ്യാപിക ജെസി അബ്രാഹത്തിനെ പൊന്നാടയണിയിച്ച് ആദരിച്ച് റവ.ഡോ. തോമസ് പുതിയകുന്നേൽ മെമന്റോയും നൽകി. സ്കൂൾ മാനേജർ റവ. സി. മത്തിയാസ് എസ്.വി.എം. ഹെഡ്മിസ്ട്രസ് റവ. സി. പ്രദീപ എസ് വി എം , സ്റ്റാഫ് സെക്രട്ടറി ജോസിനി സി. ബേബി, സ്കൂൾ ലീഡർ കുമാരി എയ്ഞ്ചലിന ആർ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.ജെസി അബ്രാഹം മറുപടി പ്രസംഗവും നടത്തി.സമ്മേളനാനന്തരം കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറിയത് കാണികളെ ആവേശഭരിതമാക്കി.
Facebook Comments

knanayapathram

Read Previous

മെൽബണിൽ ലേലംവിളി മഹാമഹം ആരംഭിച്ചു.

Read Next

മാർ റാഫേൽ തട്ടിൽ നയിക്കുന്ന നോമ്പുകാല ധ്യാനം ന്യൂജേഴ്സിയിൽ