Breaking news

മടമ്പം പി കെ എം കോളേജ് ഓഫ് എഡ്യൂക്കേഷന് കിരീടം

മടമ്പം: മടമ്പം പി.കെ.എം കോളേജില്‍ നടന്ന കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഇന്റര്‍ ബിഎഡ് കോളേജ് പുരുഷ വിഭാഗം വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മടമ്പം പി.കെ.എം കോളേജ് ഓഫ് എഡ്യൂക്കേഷന്‍ ചാമ്പ്യന്മാരായി. മലബാര്‍ ട്രയിനിംഗ് കോളേജ് രണ്ടാം സ്ഥാനവും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ടീച്ചര്‍ എഡുക്കേഷന്‍ സെന്റര്‍ ധര്‍മ്മശാല മൂന്നാം സ്ഥാനവും കരസ്ഥമാക്കി.സമാപന സമ്മേളനത്തില്‍ പി.കെ.എം കോളേജ് പ്രിന്‍സിപ്പല്‍ സി.ഡോ.ജെസി എന്‍ .സി അധ്യക്ഷത വഹിച്ചു. ഡോ. സിനോജ് ജോസഫ്,  ഫാ.സ്റ്റീഫന്‍ കൊളക്കാട്ട്കുടി ,ബിജു പുതുശേരി, ഡോ. പ്രശാന്ത് മാത്യു, രാഹുല്‍, ഐശ്വര്യ എന്നിവര്‍ പ്രസംഗിച്ചു . വാര്‍ഡ് മെമ്പര്‍ ബിജു പുതുശേരി, സി.ഡോ.ജെസി എന്‍. സി, ഫാ.സ്റ്റീഫന്‍ കൊളക്കാട്ട് കുടി എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു.

Facebook Comments

knanayapathram

Read Previous

ഇടുക്കി ജില്ലയിലെ സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരുടെ ജില്ലാ തല പരിശീലനത്തിന് തുടക്കമായി.

Read Next

ബൈബിൾ വിചിന്തനത്തിനുള്ള പുതിയ വെബ്സൈറ്റ്