Breaking news

കോതനല്ലൂർ പള്ളിയിൽ രജതജൂബിലിക്ക് തിരി തെളിഞ്ഞു .

കോതനല്ലൂര്‍ : സെന്‍്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയുടെ രജത ജൂബിലി ഉദ്ഘാടനം മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിച്ചു. ന്യൂനപക്ഷ അവകാശങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തില്‍ സാഹോദര്യത്തോടെയും സേവന സന്നദ്ധതയോടെയും പ്രവര്‍ത്തിക്കുന്ന കോതനല്ലൂര്‍ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളി ഇടവകാംഗങ്ങളെ ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി അനുമോദിച്ചു. കോട്ടയം അതിരുപത സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രം അധ്യക്ഷതവഹിച്ചു. ജൂബിലി വര്‍ഷം ക്രിസ്തു വര്‍ഷമായി സാഹോദര്യത്തത്തോടും സഹവര്‍ത്തിത്വത്തോടും പരസ്പര സ്നേഹത്തില്‍ ആചരിക്കുവാന്‍ പിതാവ് ആഹ്വാനം ചെയ്തു.

തോമസ് ചാഴികാടന്‍ എം.പി ,മിസോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട് , മോന്‍സ് ജോസഫ് എംഎല്‍.എ , കോതനല്ലൂര്‍ ഇടവക വികാരി ഫാ. ജോസഫ് ഈഴാറാത്ത് , മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് , കോമളവല്ലി രവീന്ദ്രന്‍ , മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിജുകൊണ്ടൂക്കാല , കോതനല്ലൂര്‍ കന്തീശങ്ങളുടെ പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ പടിക്കക്കുഴിപ്പില്‍ , തൂവാനിസ ജോയിന്‍റ് ഡയറക്ടര്‍ ഫാ. ബിജു തറയില്‍, കുഞ്ഞുമക്കളുടെ സന്യാസിനി സമൂഹം സുപ്പീരിയര്‍ ജനറല്‍ സി. റോമില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു . ജൂബിലി തിരി ഗീവര്‍ഗീസ് മാര്‍ അപ്രേം തെളിച്ചു. കടുത്തുരുത്തിയില്‍ നിന്ന് ആരംഭിച്ച ജൂബിലി വിളംബര യാത്രയുടെ ഫ്ളാഗ് ഓഫ് ഫൊറോന വികാരി ഫാ. ഏബ്രാഹം പറമ്പേട്ട് ജൂബിലി ജനറല്‍ കണ്‍വീനര്‍ റെജി കിഴവള്ളിയിലിന് ജൂബിലി പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

Facebook Comments

knanayapathram

Read Previous

അറ്റ്ലാൻ്റ യുവജനവേദി ആരംഭിച്ചു .

Read Next

മഹാത്മാഗാന്ധിയുടെ 75-ാമത് രക്തസാക്ഷിത്വ ദിനം ആചരിച്ചു.