Breaking news

നിക്‌സണ്‍ മെമ്മോറിയല്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ്

മണക്കാട് :കെ. സി. വൈ.എല്‍ ചുങ്കം ഫൊറോനയുടെ നേതൃത്വത്തില്‍ മണക്കാട് യൂണിറ്റ് സംഘടിപ്പിച്ച കോട്ടയം അതിരൂപതാതല ഒന്നാമത് നിക്‌സണ്‍ മെമ്മോറിയല്‍ മെന്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് എം. ര്‍. സ്. സി ഇന്‍ഡോര്‍ കോര്‍ട്ട്ല്‍ വെച്ച് നടത്തപ്പെട്ടു. ടൂര്‍ണമെന്റ് ഉദ്ഘാടനം റവ.ഫാ.എബിന്‍ ഇറപുറത്ത് നിര്‍വഹിച്ചു. അതേ തുടര്‍ന്ന് മത്സരങ്ങള്‍ ആരംഭിച്ചു.
മത്സരങ്ങള്‍ക്ക് ശേഷം നടന്ന സമ്മാനദാന ചടങ്ങില്‍ യൂണിറ്റ് പ്രസിഡന്റ് ജിയോ ജോമോന്‍ കുന്നപ്പിള്ളില്‍ അധ്യക്ഷത വഹിക്കുകയും.ഫൊറോന -യൂണിറ്റ് ചാപ്ലിയന്‍ റവ.ഫാ.ദിപു ഇറപുറത്ത് ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കുകയും ചെയ്തു.
സമ്മേളനത്തില്‍ റവ.ഫാ.വിന്‍സണ്‍ കുരുട്ടുപറമ്പില്‍, റവ.ഫാ. തോമസ് കുന്നംചിറ (SDB),റവ.ഫാ. ഷെറിന്‍ കുരിക്കിലേട്ട്,ശ്രീ. സലി പുലിമനയ്ക്കല്‍ മുഖ്യ അതിഥി ആയി പങ്കെടുത്തു.
കെ. സി. വൈ. എല്‍. മണക്കാട് യൂണിറ്റിന്റെ സില്‍വര്‍ ജൂബിലിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഒന്നാമത് നിക്‌സണ്‍ മെമ്മോറിയല്‍ മെന്‍സ് ബാഡ്മിന്‍ ടൂര്‍ണമെന്റില്‍ വിവിധ യൂണിറ്റുകളില്‍ നിന്നായി 20 ടീം പങ്കെടുത്തു.
കടുത്തുരുത്തി, കല്ലറ പഴയപള്ളി, മാറിക, കരിങ്കുന്നം യൂണിറ്റുകള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികള്‍ക്ക് എവറോളിംഗ് ട്രോഫി&6025Rs, എവറോളിംഗ് ട്രോഫി &4025Rs, ട്രോഫി& 2025Rs,ട്രോഫി&1025Rs എന്നീ ക്രമത്തില്‍ സമ്മാനങ്ങള്‍ നല്‍കി.
ചുങ്കം ഫൊറോന പ്രസിഡന്റ് നിതിന്‍ ജോസ് ,ഫൊറോന- യൂണിറ്റ് ഡയറക്ടര്‍ ശ്രീ. സാന്റി കുന്നംചിറ., ചുങ്കം ഫൊറോന ട്രഷറര്‍ സ്റ്റീഫന്‍, യൂണിറ്റ് ഭാരവാഹികളായ വൈസ് പ്രസിഡന്റ് റോബിന്‍ റോയി, സെക്രട്ടറി അലീന ബിന്നി, ജോയിന്റ് സെക്രട്ടറി ഹന്നാ മത്തായി, ട്രഷറര്‍ എഡ് വിന്‍ ടോമി എന്നിവര്‍ പങ്കെടുത്തു.
അതിരൂപതയിലെ വിവിധ യൂണിറ്റുകളില്‍ നിന്നും അനേകം യുവജനങ്ങളും, മണക്കാട് ഇടവക അംഗങ്ങളും സന്നിഹിതരായിരുന്നു.
കെ. സി. വൈ. എല്‍. ചുങ്കം ഫൊറോനയും, മണക്കാട് യൂണിറ്റും പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു.

Facebook Comments

knanayapathram

Read Previous

കെസിസിക്ക് നവനേതൃത്വം

Read Next

ഉഴവൂർ തെരുവക്കാട്ടിൽ (വടക്കേകുടിയിരുപ്പിൽ) അന്നമ്മ ഉലഹന്നാന്‍ (88) നിര്യാതയായി. Live funeral telecasting available