Breaking news

കുടിയേറ്റ തൊഴിലാളി ദിനാചരണം സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അതിഥി തൊഴിലാളികളെ പങ്കെടുപ്പിച്ചുകൊണ്ട് കുടിയേറ്റ തൊഴിലാളി ദിനാചരണം സംഘടിപ്പിച്ചു. ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സാമൂഹ്യ സേവന വിഭാഗമായ കാരിത്താസ് ഇന്‍ഡ്യയുടെ സഹകരണത്തോടെ കെ.എസ്.എസ്.എസ് നടപ്പിലാക്കി വരുന്ന അതിഥി തൊഴിലാളി ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ദിനാചരണം സംഘടിപ്പിച്ചത്. ചിങ്ങവനം കെ.പി.എം.എസ് ലൈബ്രററി ഹാളില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം കോട്ടയം പബഌക്ക് ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. കുരിയന്‍ ജോസഫ് നിര്‍വ്വഹിച്ചു. അന്തര്‍ സംസ്ഥാന മൈഗ്രന്‍സ് ക്ഷേമ പ്രവര്‍ത്തനങ്ങളുടെ കോട്ടയം ജില്ലാ പ്രോജക്ട് മാനേജര്‍ ജോണ്‍ സുമിത്ത്, കേരള സ്‌റ്റേറ്റ് എയിഡ്‌സ്് കണ്‍ട്രോള്‍ സൊസൈറ്റി കോട്ടയം ജില്ലാ കോര്‍ഡിനേറ്റര്‍ ജോസ് ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തിന്റെ ഭാഗമായി അതിഥി തൊഴിലാളികള്‍ക്കായുള്ള വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കേരള സ്റ്റേറ്റ് എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി കോട്ടയം ജില്ലാ പ്രോജക്ട് മാനേജര്‍ ബൈജു ജനാര്‍ദ്ദനനും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ദൂഷ്യവശങ്ങളെക്കുറിച്ച് അഡ്വ. ജേക്കബ് ജെ. കൊട്ടപ്പറമ്പിലും ക്ലാസ്സുകള്‍ നയിച്ചു. കൂടാതെ കോട്ടയം മാര്‍ ബസേലിയോസ് കോളേജ് എന്‍.എസ്.എസ് വോളണ്ടിയേഴ്‌സ് അവതരിപ്പിച്ച ഫഌഷ് മോബും നടത്തപ്പെട്ടു. പ്രോജക്ട് ഓഫീസര്‍ റെജിമോന്‍ റ്റി ചാക്കോ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. നൂറ്റമ്പതോളം അതിഥി തൊഴിലാളികള്‍ ദിനാചരണത്തില്‍ പങ്കെടുത്തു.

Facebook Comments

knanayapathram

Read Previous

അഞ്ചാം വാർഷികത്തിൽ മരിയൻ സംഗമം ഒരുക്കി ന്യൂജേഴ്സി

Read Next

കെസിസിക്ക് നവനേതൃത്വം