Breaking news

UKKCA യും DKCC യും സംയുക്തമായി സംഘടിപ്പിയ്ക്കുന്ന ക്നായിത്തൊമ്മൻ ഓർമ്മ ദിനാചരണത്തിന് നൂറു ദിവസങ്ങൾ

കഴിഞ്ഞ രണ്ടു വർഷങ്ങളിൽ UKKCA വിജയകരമായി സംഘടിപ്പിച്ച ക്നായിത്തൊമ്മൻ ഓർമ്മ ദിനാചരണം മൂന്നാം വർഷത്തിലേയ്ക്ക് കടക്കുമ്പോൾ ആഗോള ക്നാനായ സംഘടനയായ DKCC യും ഒപ്പം ചേരുന്നു.

കേരളത്തിലെ ക്രൈസ്തവർ ഇന്ന് മറ്റു മതസ്ഥരുടെ മുന്നിൽ തലയുയർത്തിപ്പിടിച്ച് നിൽക്കുന്നതിന് ഒരേയൊരു കാരന്നക്കാരനായ ക്നായിത്തോമായുടെ ഓർമ്മകൾക്കു മുന്നിൽ തലകുനിയ്ക്കേണ്ടത് ക്നാനായക്കാർ മാത്രമല്ല, കേരളത്തിലെ മുഴുവൻ ക്രൈസ്തവരുമാണ്.ക്നായിത്തോമായെന്ന കുടിയേറ്റ നായകൻ നൽകിയ ഈടുറ്റ സംഭാവനകൾ കേരള ക്രൈസ്തവ സഭയ്ക്ക് പുതുജീവൻ പകരുന്നതായിരുന്നു.കേരള സഭയിലെ ആരാധനാക്രമങ്ങളുടെ ഭാഷ സിറിയൻ ഭാഷയെ അടിസ്ഥാനമാക്കിയുള്ളതാണ്.

മനോഹരമായ സിറിയൻ ആരാധനാക്രമം കേരള ക്രൈസ്തവ സഭയ്ക്ക് സമ്മാനിച്ചത് ക്നായിത്തോമായിലൂടെ ക്നാനായ സമുദായമാണ്. കേരളത്തിലെ ക്രിസ്ത്യാനികൾക്ക് അഭിവൃദ്ധിയും അഭിമാനവും ഉണ്ടാകാനുള്ള മൂലകാരണം ക്നായിത്തോമ നാട്ടുരാജാവിൽ നിന്നും നേടിയെടുത്ത അധികാരങ്ങളും അവകാശങ്ങളുമാണ്.

തിരുവിതാംകൂറിലെ ക്രിസ്ത്യാനികൾ മാപ്പിളമാർ എന്ന് അറിയപ്പെടുന്നതിൻ്റെ കാരണം ക്നായിത്തോമായ്ക്ക് ലഭിച്ച മഹാപിള്ള എന്ന സ്ഥാനമാണ്.

ക്നായിത്തോമായുടെ ആഗമനത്തിനു ശേഷമാണ് കേരളത്തിൽ നിലനിന്നിരുന്ന ചതുർവർണ്ണത്തിൽ ഉൾപ്പെടാതെ ഒരു മുന്നോക്ക സമുദായമായി ക്രിസ്ത്യാനികൾ മാറിയത്.

അങ്ങനെ ക്രിസ്ത്യാത്യാനികൾക്ക് കച്ചവട പ്രമുഖനായിരുന്ന ക്നായിത്തോമാമൂലം ക്രിസ്ത്യാത്യാനികൾക്ക് കച്ചവടം ചെയ്യാനും സാധനങ്ങൾ വിദേശത്തു നിന്നും കൊണ്ടുവന്ന് രാജകൊട്ടാരം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വിൽക്കുന്നതിനും അവകാശം ലഭിച്ചു.

ക്നായിത്തോമായ്ക്ക് ലഭിച്ച എഴുപത്തിരണ്ടര പദവികളിൽ ഒന്നാണ് തീണ്ടലകറ്റൽ. ഈ പദവിയ്ക്കു ശേഷം നല്ലാദിവസ്തുക്കൾ അശുദ്ധമായാൽ നസ്രാണി തൊട്ടാൽ അത് ശുദ്ധമാകും എന്ന ഒരു പഴമൊഴി തന്നെ ഉണ്ടായി.

അങ്ങനെ തീണ്ടൽ തൊടീലില്ലാത്ത ഒരു ജനവിഭാഗമായി കേരള ക്രൈസ്തവർ മാറി. ഇത് സാമൂഹ്യ ജീവിതത്തിൽ ക്രിസ്ത്യാനികൾക്കു നൽകിയ നേട്ടങ്ങൾ ചില്ലറയായിരുന്നില്ല. മഹാക്ഷേത്രങ്ങളുടെ മുന്നിലും, നമ്പൂതിരി ഇല്ലങ്ങളുടെ മുന്നിലും, കൊട്ടാരങ്ങളുടെ മുന്നിലും, എല്ലാ പട്ടണങ്ങളിലും വീട് വച്ച് താമസിയ്ക്കാനുള്ള അവകാശം ക്രിസ്ത്യാനിയ്ക്കു ലഭിച്ചു. ഇതു മൂലം ക്രിസ്ത്യാനികൾക്ക് സമൂഹത്തിൽ ഉന്നത സ്ഥാനവും, അധികാരങ്ങളും, അവകാശങ്ങളും ലഭിച്ചു. അങ്ങനെ വിദ്യാഭ്യാസത്തിലും, കച്ചവടത്തിലും ക്രൈസ്തവർ മുൻപന്തിയിലെത്തി.

അഭിമാനികളും, ആരുടെ മുന്നിലും തല കുനിയ്ക്കാത്തവരുമായി, തദ്ദേശീയരായ പല വിഭാഗങ്ങൾക്കും ലഭിയ്ക്കാത്ത ആനുകൂല്യങ്ങളും അവകാശങ്ങളുമായി നാമിന്നും നിവർന്ന് നിൽക്കുമ്പോൾ, അതിന് കാരണക്കാരനായ ക്നായിത്തോമാ യെ ക്നാനായക്കാർ പോലും അവഗണിയ്ക്കുന്നത് എന്തിനാണ്. ഇന്നും അൾത്താരകളിൽ വണങ്ങപ്പെടുന്ന പുണ്യപുരുഷനെ മാറ്റി നിർത്തുന്നതിലെ ചേതോവികാരമെന്താണ്?ക്നയിത്തോമായുടെ സംഭാവനകൾ നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും പഠനവിഷയമാക്കാത്തതെന്തിനാണ്?.

ഇവിടെ uk യിലെ ക്നായിത്തോമായുടെ വെങ്കല പ്രതിമ സ്ഥാപിച്ചതിനു ശേഷമാണ് നമ്മുടെ പല ദേവാലയ മുറ്റങ്ങളിലും ക്നായിത്തോമാ യ്ക്ക് സ്ഥാനം ലഭിച്ചത് എന്നോർക്കണം.

നമ്മുടെ ആചാരങ്ങൾ – നമ്മൾ മാത്രം അനുവർത്തിച്ചിരുന്ന അനുഷ്ഠാനങ്ങൾ നമ്മൾ നോക്കി നിൽക്കുമ്പോൾ നമുക്ക് കൈമോശം വന്നിട്ടും പകച്ച് നിന്നവരാണ് നമ്മൾ.

ക്നായിത്തോമായെന്ന പുണ്യ പിതാവിൻ്റെ സംഭാവനകൾ പഠന വിഷയമാക്കിയാൽ, ആ ഗോത്രപിതാവിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കിയാൽ മറ്റ് ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ നമ്മുടെ രൂപത സൂര്യനെപ്പോലെ തിളങ്ങി നിൽക്കും,

നമ്മുടെ രൂപത എന്നും ഉയർന്നു നിൽക്കണമെന്ന് ആഗ്രഹിയ്ക്കുന്നവർ മാത്രമേ ഇതാഗ്രഹിയ്ക്കൂ.

വിമർശനങ്ങളുടെ, ആക്ഷേപങ്ങളുടെ കൂരമ്പുകൾ എത്ര ഉയർന്നാലും, ഇവിടെ UKയിലുണ്ട് സമുദായം എന്നും തലയുയർത്തി നിൽക്കണമെന്ന് ആഗ്രഹിക്കുന്ന ക്നാനായക്കാർ. കെട്ടിയിറക്കി കിട്ടുന്ന സ്ഥാനമാനങ്ങൾക്കു വേണ്ടി ക്നാനായത്വം അടിയറ വയ്ക്കാത്തവർ.

വരും വർഷങ്ങളിൽ DKCC യെപ്പോലെ നമ്മുടെ മറ്റു അൽമായ സംഘടനകളും ക്നായിത്തൊമ്മൻ ഓർമ്മ ദിനാചരണത്തിനായി കൈകോർക്കുമെന്ന് പ്രതീക്ഷിയ്ക്കാം.

 

Facebook Comments

knanayapathram

Read Previous

നീണ്ടൂര്‍ മൈലപ്പറമ്പില്‍ (പറയന്‍കാലായില്‍) സുനി ജേക്കബ് (56) നിര്യാതയായി. Live funeral telecasting available

Read Next

ബേബി ഷവർ ഒരുക്കി വ്യത്യസ്ഥമായി ക്രിസ്തുമസ്സിന് ഒരുങ്ങി