Breaking news

കരിപ്പാടം സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ മായല്‍ത്താ തിരുനാള്‍ നവംബര്‍ 15 മുതല്‍ 21 വരെ Live telecasting available

ഇടവക മദ്ധ്യസ്ഥയായ കാരുണ്യമാതാവിന്റെ ‘മായല്‍ത്താ’ തിരുനാള്‍ 2022 നവംബര്‍ 15 മുതല്‍ 21 വരെ തീയതികളില്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. ഈ ദേശത്തിന്റെ മുഴുവന്‍ നാനാജാതി മതസ്ഥരെ സ്‌നേഹത്തില്‍ ഒന്നിപ്പിക്കുന്ന നമ്മുടെ ഇടവക സ്വര്‍ഗ്ഗീയമദ്ധ്യസ്ഥ, കരിപ്പാടത്തമ്മയുടെ മാദ്ധ്യസ്ഥാനുഗ്രഹങ്ങള്‍ക്ക് നന്ദി അര്‍പ്പിച്ച് അനുഗൃഹീതയായ പരിശുദ്ധ അമ്മയുടെ സംരക്ഷണത്തണലില്‍ നമ്മെ ഓരോരുത്തരെയും ദൈവകൃപയ്ക്കായി സമര്‍പ്പിക്കാം. പരിശുദ്ധ മറിയത്തെപ്പോലെ കര്‍ത്താവിനെ മഹത്വപ്പെടുത്തുവാനും ദൈവത്തില്‍ ആനന്ദിക്കുവാനും തിരുനാള്‍ദിനങ്ങള്‍ നമ്മെ സഹായിക്കട്ടെ. കാരുണ്യമാതാവിന്റെ തിരുനാളിലേക്ക് ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
എന്ന് ഫിലിപ്പ് ആനിമൂട്ടില്‍ (വികാരി, ചാക്കോ കടുവാമാണ്ടില്‍, റ്റോമി കളരിക്കല്‍ (കൈക്കാരന്മാര്‍)
ശ്രീ. പുന്നൂസ് പാലക്കാട്ട (പ്രസുദേന്തി), ബപ്പിച്ചന്‍ തുരുത്തിയില്‍ (ജനറല്‍ കണ്‍വീനര്‍)
നവംബര്‍ 19 ശനി: പൂര്‍വ്വികസ്മരണ, 4.45 pm അഭിവന്ദ്യപിതാവിന് സ്വീകരണം, 5 pm പരി. കുര്‍ബാന (മലങ്കര റീത്ത്), ബിഷപ്പ് വര്‍ഗീസ് മാര്‍ അപ്രേം (കോട്ടയം അതിരൂപത സഹായമെത്രാന്‍), 6.15 pm ക്‌നായിത്തോമ പ്രതിമ അനാച്ഛാദനം, 6.30 pm സെമിത്തേരി സന്ദര്‍ശനം, ചാത്തം, സ്‌നേഹവിരുന്ന്.
നവംബര്‍ 20 ഞായര്‍: 7.15 am വി. കുര്‍ബാന, 9.30 am വാദ്യമേളങ്ങള്‍ (കുരിശുപള്ളിയില്‍, 6.30 pm ലദീഞ്ഞ്, പ്രദക്ഷിണം (പള്ളിയിലേക്ക്), 8.30 pm പ്രസംഗം റവ. ഫാ. തോമസ് ആനിമൂട്ടില്‍ (വികാരി ഉഴവൂര്‍ ഫൊറോന പള്ളി), 8.45 pm വേസ്പര, റവ. ഫാ. ജിന്‍സ് നെല്ലിക്കാട്ടില്‍ (വികാരി, വെളിയന്നൂര്‍ പള്ളി), 9.00 pm പരി. കുര്‍ബാനയുടെ ആശീര്‍വാദം, റവ. ഡോ. ജേക്കബ് മുല്ലൂര്‍ (വികാരി, സെന്റ് തോമസ് ചര്‍ച്ച് കുറുപ്പന്തറ)
നവംബര്‍ 21 തിങ്കള്‍ : 6.30 am വി. കുര്‍ബാന, 9.45 am തിരനാള്‍ റാസ, റവ. ഫാ. സനീഷ് കയ്യാലയ്ക്കകത്ത് (വികാരി, സെന്റ് തെരേസാസ് ചര്‍ച്ച്, റാന്നി) സഹകാര്‍മ്മികര്‍ റവ. ഫാ. സിബി കണിയാം പാറ OSB, റവ. ഫാ ജോണ്‍ താഴപ്പള്ളില്‍ OSB, റവ. ഫാ. സാര്‍ഗന്‍ കാലായില്‍ OSB, റവ. ഫാ. അരുണ്‍ ഭരണികുളങ്ങര OFM Cap
തിരനാള്‍ സന്ദേശം റവ. ഫാ. ബെന്നി കന്നുവെട്ടിയില്‍ (വികാരി സെന്റ് മേരീസ് ചര്‍ച്ച് ചെറുകര), 12 noon പരിശുദ്ധ കുര്‍ബാനയുട ആശീര്‍വാദം റവ. ഫാ. എബ്രഹാം പറമ്പേട്ട് (വികാരി കടുത്തുരുത്തി ഫൊറോന പള്ളി) 12.15 pm പ്രദക്ഷിണം. ഡിസംബര്‍ 3 ന് വൈകുന്നേരം 4 മണിക്ക് കരിപ്പാടം സെന്റ് മേരീസ് പള്ളിയില്‍ വച്ച് അതിരൂപതാ തല വടംവലി മത്സരം നടക്കും.
Facebook Comments

knanayapathram

Read Previous

23-ാമത് ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയ സംഘ മഹോത്സവത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Read Next

ഒളശ്ശ കിഴക്കേപറമ്പില്‍ കെ.പി.സിറിയക്ക് (81) നിര്യാതനായി. Live funeral telecasting available