Breaking news

ഹൂസ്റ്റണിൽ മിഷൻ ലീഗ് പതാക പ്രയാണം സംഘടിപ്പിച്ചു

ഹൂസ്റ്റൺ : ചെറുപുഷ്‌പ മിഷൻ ലീഗിന്റെ പ്ലാറ്റിനം ജൂബിലി സമാപന ആഘോഷങ്ങളോടനുബന്ധിച്ചു ഹൂസ്റ്റൺ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ  ഫൊറോന പള്ളിയിൽ മിഷൻ ലീഗ് പതാക പ്രയാണം നടത്തി. ഇടവക വികാരി ഫാ. സുനി പടിഞ്ഞാറേക്കര മിഷൻ ലീഗ്  പ്രസിഡന്റ്  ജൂഡ് ചേത്തലിന് പതാക കൈമാറികൊണ്ട് ഉദ്ഘാടനം  ചെയ്‌തു.  ഇടവക അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് തച്ചാറ, മിഷൻ ലീഗ് വൈസ് ഡയറക്ടർ സിസ്റ്റർ ജോസിയ എസ്.ജെ.സി, ഓർഗനൈസർ ഷീബാ താന്നിച്ചുവട്ടിൽ, ഭാരവാഹികളായ  ജൊഹാൻ കരിബുകാലയിൽ, ക്ലെയർ ചിറപുറത്ത്  എന്നിവർ നേതൃത്വം നൽകി.
2021 ഒക്ടോബർ മൂന്നിന് ഉദ്ഘാടനം ചെയ്‌ത ക്‌നാനായ റീജിയണൽ തലത്തിലുള്ള ജൂബിലി  ആഘോഷങ്ങൾ, ഒക്ടോബർ 15, 16 തീയതികളിൽ ഹൂസ്റ്റണിൽ  വിവിധ പരിപാടികളോടെ  സമാപിക്കും
Facebook Comments

knanayapathram

Read Previous

കുട നിര്‍മ്മാണ പരിശീലനം സംഘടിപ്പിച്ചു

Read Next

വാകത്താനം അന്നമ്മ തോമസ്‌ (83) നിര്യാതയായി. Live funeral telecasting available