Breaking news

സെന്റ് മൈക്കിൾസ്‌ ഹൈസ്കൂൾ എസ് എസ് എൽ സി 93 ബാച്ച് വിദ്യാർത്ഥി സംഗമവും അദ്ധ്യാപകരെ ആദരിക്കലും ഞായറാഴ്ച്ച കടുത്തുരുത്തിയിൽ

29 വർഷത്തെ ഇടവേളയ്ക്കു ശേഷം അവർ ഒത്തുചേരുകയാണ് . തങ്ങളുടെ സ്കൂൾ ജീവിതകാലം വീണ്ടും ഓർമ്മിച്ചെടുക്കുവാനും , തങ്ങൾക്കു അറിവിന്റെ വാതായനങ്ങൾ തുറന്നു നൽകിയ തങ്ങളുടെ അധ്യാപകരെ ആദരിക്കുന്നതിനുമായി . അതെ , കടുത്തുരുത്തി സെന്റ് മൈക്കിൾസ് ഹൈസ്കൂൾ 93 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ സ്വപ്നം പൂവണിയുകയാണ് . 2 വർഷം മുൻപ് കോവിഡ് എന്ന മഹാമാരിയുടെ ആരംഭത്തിൽ 10ഉം ഗുസ്തിയും എന്ന പേരിൽ ആരംഭം കുറിച്ച വാട്ട്സ് ആപ്പ് കൂട്ടായ്മയാണ് അവർ സ്വപ്നം കണ്ട ഈ കൂടിച്ചേരലിന് അവസരമൊരുക്കുന്നത് .
ഇന്ന് പല രാജ്യങ്ങളിൽ പല സ്ഥലങ്ങളിലായി തങ്ങളുടെ ജീവിത നയിക്കുന്നവർ ഈ സ്നേഹകൂട്ടായ്മക്കായി എത്തിച്ചേരുന്നു . പലരും പത്താം ക്ലാസ് ജീവിതത്തിനു ശേഷം ആദ്യമായി കണ്ടുമുട്ടുവാൻ പോകുന്നവരാണ് . അതുകൊണ്ട് ഏറ്റവും മനോഹരമായി തങ്ങളുടെ ഈ കൂടിച്ചേരൽ നടത്തുവാനാണ് സംഘാടക സമിതി പരിശ്രമിക്കുന്നത് . അതിന് വേണ്ടുന്ന ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി കഴിഞ്ഞു .
ഞായറാഴ്ച്ച 11 മണിക്ക് നടക്കുന്ന മീറ്റിങ്ങിൽ വെച്ച് കടുത്തുരുത്തി വലിയപള്ളി വികാരിയും സ്കൂൾ മാനേജരുമായ റവ ഫാ എബ്രഹാം പറമ്പേട്ട് റീ യൂണിയന്റെ ഉദ്ഘടന കർമ്മം നിർവഹിക്കും. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ ക്രിസ്റ്റി പടപുരക്കൽ മുഖ്യ പ്രഭാഷണം നടത്തും . 93 കാലഘട്ടത്തിലെ സ്കൂൾ ചെയർപേഴ്സൺ ആയിരുന്ന ശ്രീമതി അൽഫോൻസാ അധ്യക്ഷത വഹിക്കും. മീറ്റിങ്ങിൽ വച്ച് തങ്ങളുടെ അദ്ധ്യാപകരെ ആദരിക്കുന്ന ചടങ്ങു നടത്തപ്പെടും .
ഗ്രൂപ് അഡ്മിൻ ശ്രീ അനോജിന്റെ നേതൃത്വത്തിൽ ഉള്ള കമ്മറ്റി പരിപാടിയുടെ വിജയത്തിനായി അഹോരാത്രം പരിശ്രമിക്കുന്നു . പരിപാടികളുടെ തത്സമയ സംപ്രേഷണം ക്നാനായ പത്രം ഫേസ് ബുക്ക് യു ട്യൂബ് ചാനലുകളിലൂടെ തത്സമയം ഉണ്ടായിരിക്കുന്നതാണ്

LIVE LINK:

 

Facebook Comments

knanayapathram

Read Previous

ബാംഗ്ലൂർ: അഞ്ജാത സംഘത്തിൻ്റെ കുത്തേറ്റ് ചേരുവേലിൽ സനു തോംസൺ നിര്യാതനായി

Read Next

കെ.എസ്.എസ്.എസ് സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതി സില്‍വര്‍ ജൂബിലി ആഘോഷവും സാമൂഹ്യക്ഷേമ കര്‍മ്മ പദ്ധതികളുടെ ഉദ്ഘാടനവും നാളെ ചേര്‍പ്പുങ്കലില്‍ (ജൂലൈ 18 തിങ്കള്‍)