ഉഴവൂർ ഗ്രാമപഞ്ചായത്തിലെ കോവിഡ് രോഗികൾക്ക് താമസസൗകര്യം ഒരുക്കുന്നതിന് വേണ്ടിയുള്ള ഡൊമിസിലിയറി കെയർ സെന്റർ, സ്‌നേഹവീട് ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീ മോൻസ് ജോസഫ് എം ൽ എ സ്നേഹവീടിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ശ്രീ മോൻസ് അഭിനന്ദിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. ഉഴവൂർ ഹോസ്പിറ്റലിൽ സെക്കന്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ മറ്റൊരു സംവിദാനത്തിന്റെ ആവശ്യം ഇല്ലായിരുന്നുവെക്കിലും രോഗികൾ കൂടുന്ന സാഹചര്യത്തിൽ DCC ആരംഭിക്കാൻ തീരുമാനിക്കുക ആയിരുന്നു.ആശുപത്രിയിൽ പോകേണ്ട ആവശ്യം ഇല്ലാത്തവരും എന്നാൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ സൗകര്യം ഇല്ലാത്തവരുമായ കോവിഡ് രോഗികൾക്ക് ആയിരിക്കും ഇവിടെ പ്രവേശനം. വൈസ് പ്രസിഡന്റ് ശ്രീമതി റിനി വിൽസൺ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ശ്രീ ന്യൂജന്റ് ജോസഫ്, തങ്കച്ചൻ കെ എം, അഞ്ചു പി ബെന്നി മെബർമാരായ ശ്രീ ജസീന്ത പൈലി, സുരേഷ് വി ടി, സിറിയക് കല്ലട, ബിനു ജോസ് തൊട്ടിയിൽ, ഏലിയാമ്മ കുരുവിള, മേരി സജി, ബിൻസി അനിൽ, ശ്രീനി തങ്കപ്പൻ, സെക്രട്ടറി പ്രസാദ് കെ ആർ, ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. ജെസ്സി, നോഡൽ ഓഫീസർ, പഞ്ചായത്ത് ആരോഗ്യ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.Attachments area