Breaking news

ആശങ്കകൾ  വിട്ടൊഴിയാതെ യു.കെ.യിലെ ക്നാനായക്കാര്‍, യു.കെ.യിലെ ക്നാനായ സമൂഹം കാത്തിരുന്ന ഇന്നലത്തെ ചർച്ച പരാജയമോ ?

ക്നാനായ മിഷന്റെ വരവോടുകൂടി യു.കെ.യിലെ ക്നാനായ സമുദായവും, യു.കെ.കെ.സി.എ.യും കൂടുതൽ ശക്തി പ്രാപിക്കുമെന്നായിരുന്നു യു.കെ. ക്നാനായ സമുദായം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇപ്പോൾ യു.കെയിലെ സമുദായ അംഗങ്ങളിൽ നിന്നും ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ചു, യു.കെ.യിലെ ക്നാനയക്കാരെ രണ്ട് ചേരിയിലാക്കി വിഭജിച്ചുകൊണ്ട്, സമുദായത്തെ തർക്കുവാനാണ് യു.കെ.യിലെ ചിലർ   ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ക്നാനായ മിഷന്റെ  രൂപീകരണത്തെ തുടർന്ന് ഇതിന്റെ സാമ്പത്തിക കാര്യങ്ങളെ സംബന്ധിച്ച്, യു.കെ.കെ.സി.എയും ക്നാനായ മിഷനും  തമ്മിൽ ചില തർക്കങ്ങൾ നിലനിന്നിരുന്നു. ഇത് രമ്യമായി പരിഹരിഹരിച്ചുകൊണ്ടും  യു.കെ.കെ.സി.എയും ക്നാനായ മിഷനേയും  ശക്തിപ്പെടുത്തുന്നതിന് വേണ്ടിയും നിരവധി മീറ്റിംഗുകൾ നടക്കുകയുണ്ടായി.

ഇതിന് ഒരു ശാശ്വത പരിഹാരം കാണുന്നതിന് വേണ്ടി കോട്ടയം രൂപതയിലെ അഭിവന്ദ്യ പിതാക്കന്മാരുടെയും, ഗ്രേറ്റ് ബ്രിട്ടൻ രൂപതാ അധ്യക്ഷന്റെയും സാന്നിധ്യത്തിൽ ക്നാനായ മിഷന്റെ നേതൃത്വത്തിൽ ഇന്നലെ ഒരു സൂം മീറ്റിങ് സംഘടിപ്പിക്കുമായുണ്ടായി. ഈ മീറ്റിങ് അവസാനിക്കുന്നതിന് മുൻപ് തന്നെ ക്നാനായ സമുദായ അംഗങ്ങളെ തമ്മിൽ വിഘടിപ്പിക്കുന്നതിനും, സമുദായ അംഗങ്ങളിൽ തെറ്റിധാരണ പരത്തുന്നതിനും വേണ്ടി, ചിലർ,  ചില വാട്ട്സ് ആപ്പ് മെസ്സേജുകളും പ്രചരിപ്പിക്കുകയുണ്ടായി. ഇതിനെ ശക്തമായി എതിർത്തുകൊണ്ട് സൂം മീറ്റിങ്ങിൽ പങ്കെടുത്ത  യു.കെ.കെ.സി.എ. ഭാരവാഹികൾ തന്നെ രംഗത്ത് വരികയുണ്ടായി.

വോയ്സ്മെസേജീലുടെ ശക്തമായി തന്റെ വിയോജിപ്പ് രേഖപ്പെടുത്തി കൊണ്ട് ജോയിൻ്റ് സെക്രട്ടറി ലുബി മാത്യൂസ് രംഗത്തെത്തിയപ്പോൾ, ശരിയായ തീരുമാനം എന്താണെന്ന് സമുദായ അംഗങ്ങളെ അറിയിക്കുന്നതിനായി, യു.കെ.കെ.സി.എ. സെക്രട്ടറി ജിജി വരിക്കാശേരിൽ സെൻട്രൽ കമ്മറ്റിക്കു വേണ്ടി മെസേജ് അയക്കുകയുണ്ടായി.

ഈ മെസ്സേജ്  ചുവടെ ചേർക്കുന്നു.

ഏറ്റവും സ്നേഹം നിറഞ്ഞ നാഷണൽ കൗൺസിൽ അംഗങ്ങളെ ,ഏവർക്കും അറിവുണ്ടായിരുന്നതുപോലെ ഇന്ന് (Oct 31 ശനിയാഴ്ച മൂന്നു മണി) അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ അധ്യക്ഷതയിൽ അഭിവന്ദ്യ മാത്യു മൂലക്കാട്ട് പിതാവും, ജോസഫ് പണ്ടാരശേരി പിതാവും, വികാരി ജനറാൾ സജി അച്ഛനും, UKKCA സെൻട്രൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പടെ യുകെയിലെ ക്നാനായ മിഷനുകളിലെ വൈദികരേയും, കൈക്കാരൻമാരെയും, പാസ്റ്ററൽ കൗൺസിൽ അംഗങ്ങളെയും, വേദപാഠ അദ്ധ്യാപകരെയും ഉൾപ്പെടുത്തിയുള്ള Zoom മീറ്റിംഗ് നടക്കുകയുണ്ടായി.നമ്മളേവരും കാത്തിരുന്നതുപോലെ യുകെയിലെ ക്നാനായ മിഷനുകളുടെ അക്കൗണ്ടുകളെ സംബന്ധിച്ച് നിലനിൽക്കുന്ന അവ്യക്തതകൾക്കു ഒരു പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷ നിങ്ങളേവരെയും പോലെ തന്നെ ഞങ്ങൾ സെൻട്രൽ കമ്മിറ്റിക്കും ഉണ്ടായിരുന്നു. 

എന്നാൽ നിർഭാഗ്യവശാൽ നമ്മൾ പ്രതീക്ഷിച്ചിരുന്ന ഒരു പ്രഖ്യാപനം ഈ മീറ്റിങ്ങിൽ ഉണ്ടായില്ലെന്ന് തന്നെയുമല്ല സഭയുടെ മുൻതീരുമാനങ്ങളിൽ നിന്നും കാതലായ മാറ്റം വരുത്തുവാൻ തല്കാലം നിലവിൽ സാധ്യമല്ല എന്നുമാണ് അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഈ വരുന്ന നവംബർ 21 നു കൂടുവാനിരിക്കുന്ന നാഷണൽ കൗൺസിലിൽ ഇന്ന് നടന്ന ചർച്ചയുടെ വിശദാംശങ്ങളും, നമ്മുടെ മിഷനുകളിൽ നിലനിൽക്കുന്ന പ്രതിസന്ധികളിൽമേൽ ഇനി എന്ത് എന്ന് വിശദമായ ചർച്ചകൾ നടത്തി ഒരു തീരുമാനം കൈക്കൊള്ളുവാൻ സാധിക്കുമെന്നും കരുതുന്നു.

എന്ന്,സ്നേഹത്തോടെ,

തോമസ് ജോൺ വാരികാട്ട് (UKKCA പ്രസിഡന്റ്)

ജിജി വരിക്കാശ്ശേരി (UKKCA ജനറൽ സെക്രട്ടറി)

മാത്യു പുളിക്കത്തൊട്ടിയിൽ (UKKCA ട്രഷറാർ)

സൂം മീറ്റിങ്ങിന് മുന്നോടിയായി കൂടിയ അടിയന്തിര നാഷണൽ കൗൺസിൽ മീറ്റിംങ്ങിൽ, സിറോ മലബാർ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന, ക്നാനായക്കാരനായ സീറോ മലബാർ വിജിയുടെ നിലപാടിൽ ശക്തമായ അസംതൃപ്‌തി രേഖപ്പെടുത്തുകയും, യു.കെ.കെ.കെ.സി.എയുടെ ഫിനാൻഷ്യൽ ഗൈഡ് ലൈൻസിൽ ഒരു കാരണവശാലും വെള്ളം ചേർക്കാതെ മുന്നോട്ട് പോകണമെന്നുമാണ്  തീരുമാനിച്ചത്. ക്നാനായസമുദായ അംഗങ്ങങ്ങൾക്ക് പൂർണ്ണ സ്വാന്ത്ര്യത്തോട് കുടി സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തു കൊണ്ട്, പല മിഷനുകളിലും പ്രവർത്തനങ്ങൾ ഭംഗിയായി മുന്നോട്ടുപോകുമ്പോൾ, സീറോ മലബാർ അക്കൗണ്ടിനായി സമ്മർദ്ദം ചെലുത്തിക്കൊണ്ടുള്ള നിലപാടുകൾ ക്നാനായ മിഷ്യനെയും, അതോടൊപ്പം സമുദായത്തെയും തകർക്കാനേ ഉപകരിക്കു.

യു.കെ.കെ.സി.എ. നിർദ്ദേശീക്കുന്ന ഫൈനാൻഷ്യൽ ഗൈഡ് ലയിനിസുമായി മാത്രമെ സഹകരീക്കാൻ സാധിക്കൂ എന്ന ശക്തമായാ നിലപാടാണ് UKKCA പ്രസിഡന്റ് തോമസ് വാരികാട്ട് സൂം മീറ്റിങ്ങിൽ അറിയിച്ചത്. എന്നാൽ 2021 ൽ നടക്കുന്ന  ഓറിയൻ്റൽ കോൺഗ്രിഗേഷനിൽ ഈ കാര്യങ്ങളിൽ തീരുമാനം ഉണ്ടാകുന്നതുവരെ, സഭാനേതൃത്വം നിർദ്ദേശിക്കുന്ന അക്കൗണ്ടുമായി മുന്നോട്ട് പോകണം എന്ന നിർദേശമാണ് സഭാധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടായത്. 

ക്നാനായ മിഷൻ ആരംഭിക്കുന്നതിന് മുൻപായി യു.കെ.കെ.സി.എ യുടെ നേതൃത്വത്തിൽ നടത്തിയ ക്നാനായ ദർശൻ മീറ്റിംഗ് മുതൽ, യു.കെ. ക്നാനായ സമൂഹം ആവശ്യപെടുന്നത്  നമുക്ക്  സ്വതന്ത്രമായി പ്രവർത്തിക്കുവാൻ സാധിക്കുന്ന ഒരു സംവിധാനം വേണമെന്ന് മാത്രമാണ്. എന്നാൽ അന്ന് ആ മീറ്റിങ്ങുകളിൽ പങ്കെടുത്തവർ പോലും അന്നത്തെ തീരുമാനങ്ങൾ മറന്ന രീതിയിൽ ആണ് ഇന്ന് പ്രവർത്തിക്കുന്നത്.

നൂറ്റാണ്ടുകളുടെ പാരംമ്പര്യം പേറുന്ന നമ്മുടെ സമുദായത്തെ കുത്തി മുറിവേല്പിച്ചുകൊണ്ടു നടത്തുന്ന ഈ പോർവിളികൾ ആർക്ക് ഗുണം ചെയ്യുമെന്ന് പോർവിളികൾ നടത്തുന്നവർ ഒന്ന് സ്വയം വിചിന്തനം നടത്തുന്നത് നന്നായിരിക്കും. പണ്ട് ഇങ്ങനെ ഒരു സമുദായം ഉണ്ടായിരുന്നു എന്ന് വരും തലമുറയ്ക്ക് പറഞ്ഞു കൊടുക്കേണ്ട ഒരു സ്ഥിതി വിശേഷം ഉണ്ടാകുവാൻ ഇടവരുത്താതിരിക്കട്ടെ എന്ന് ആശംസിക്കുന്നു.  

വാൽക്കഷണം: ക്നാനയക്കാർക്ക് യു.കെ.യിൽ ഒരെകീകൃത അക്കൗണ്ട് ഉണ്ടാക്കണമെങ്കിൽ പോപ്പ് തീരുമാനിക്കണല്ലേ?……

Facebook Comments

knanayapathram

Read Previous

പാലത്തുരുത്ത് എരുമത്തറയിൽ മേരി ( 78 ) നിര്യാതയായി

Read Next

അറുന്നൂറ്റിമംഗലം മുകളേല്‍ സാജു ചാക്കോ (53, അമ്പു) നിര്യാതനായി. LIVE TELECASTING AVAILABLE