Breaking news

കാരുണ്യത്തിന്റെ കരുതലായി ന്യൂജേഴ്സിയിലെ കുട്ടികൾ

കാരുണ്യത്തിന്റെ കരുതലായി ന്യൂജേഴ്സിയിലെ കുട്ടികൾ : ന്യൂ ജേഴ്സി ക്രിസ്തു രാജ ക്നാനായ കത്തോലിക്ക ഇടവകയിലെ മിഷൻ ലീഗിലെ കുട്ടികൾ പ്രവർത്തനം കൊണ്ട് വ്യത്യസ്ഥ മാകുന്നു.മിഷൻ സൺഡേ ആഘോഷത്തിന്റെ ഭാഗമായി ഇടവകയിലെ കുട്ടികൾ പുതുമയാർന്ന സ്റ്റാളുകൾ ക്രമീകരിച്ച് വിപുലമായ പരുപാടികൾ ഒരുക്കി . അതിൽ നിന്ന് മിഷൻ ലീഗിലെ കുട്ടികൾ സമാഹരിച്ച തുക കാരുണ്യപ്രവർത്തനത്തിന്റെ ഭാഗമായി നീണ്ടൂർ ഇടവക കെസി വൈ ൽചികിത്സാ സഹായ നിധിയായി ഏർപ്പെടുത്തിയ 100 രൂപ ചലഞ്ച് പദ്ധതിയിലേക്ക് ലഭിച്ചത് നൽകി കൊണ്ട് കുട്ടികൾ ഒരു മാതൃകയായി . ഇന്നത്തെ സാഹചര്യത്തിൽ കാരുണ്യത്തിന്റെ കരുതൽ ഒരുക്കി വ്യത്യസ്ഥമായ കുട്ടികളെ പ്രത്യേകം ഇടവക സമൂഹം അഭിനന്ദിച്ചു. കുട്ടികൾ ലഭിച്ച തുക വികാരി ഫാ ബീൻസ് ചേത്തലിൽ നെ ഏല്പിച്ചു

Facebook Comments

Read Previous

സകല വിശുദ്ധരുടെയും തിരുനാൾ വ്യത്യസ്ഥമാക്കി ക്നാനായ റീജിയൺ

Read Next

യു കെ യിലെ പ്രെസ്റ്റണിൽ നിര്യാതനായ കല്ലറ അരീച്ചിറയിൽ ബെന്നി ജോസഫിന്റെ സംസ്ക്കാരം നാളെ LIVE TELECASTING AVAILABLE