Breaking news

ഭിന്നശേഷിക്കാര്‍ക്കായുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ മഹത്തരം- ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

അന്നമിത്ര പദ്ധതി – രണ്ടാം ഘട്ട ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു

കോട്ടയം: ഭിന്നശേഷിക്കാര്‍ക്കായുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ മഹത്തരമെന്ന് കോട്ടയം അതിരൂപത നിയുക്ത സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം. കോവിഡ്  വ്യാപനത്തിന്റെയും പ്രളയ കെടുതികളുടെയും സാഹചര്യത്തില്‍ കോട്ടയം  ജില്ലയിലെ  അന്‍പതോളം  ഭിന്നശേഷിയുള്ള  വ്യക്തികള്‍ ഉള്ള  കുടുംബങ്ങള്‍ക്ക് സഹായ  ഹസ്തമൊരുക്കുവാന്‍ അതിരൂപതയുടെ  സാമൂഹ്യ  സേവന  വിഭാഗമായ കോട്ടയം  സോഷ്യല്‍  സര്‍വീസ്  സൊസൈറ്റി വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന അന്നമിത്ര പദ്ധതിയുടെ ഭാഗമായിട്ടുള്ള രണ്ടാംഘട്ട ഭക്ഷ്യകിറ്റുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിയുള്ളവരെ മാറ്റി നിര്‍ത്താതെ ഒപ്പം ചേര്‍ത്തുകൊണ്ടു പോകുന്ന ജീവിതശൈലി സമൂഹം അനുവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, പ്രോഗ്രാം ഓഫീസര്‍ ബബിത റ്റി ജെസ്സില്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കാത്തലിക് ഹെല്‍ത്ത്  അസോസിയേഷന്‍  ഓഫ്  ഇന്ത്യയുടേയും ലില്ലിയാനെ ഫൗണ്ടേഷന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന  പദ്ധതിയുടെ  ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട  കുടുംബങ്ങള്‍ക്ക് ആയിരം  രൂപ  വീതം  വില  വരുന്ന  ഭക്ഷ്യ  കിറ്റുകളാണ് ലഭ്യമാക്കിയത്.  കോവിഡ്  പ്രതിരോധത്തിനായുള്ള മാസ്‌ക്കുകള്‍, അരി, ഗോതമ്പുപൊടി, പയര്‍ പഞ്ചസാര, കുക്കിംഗ് ഓയില്‍, സോപ്പ് എന്നിവ  ഉള്‍പ്പെടെയുള്ള  കിറ്റുകളാണ് ലഭ്യമാക്കിയത്. മൂന്ന് മാസത്തേയ്ക്ക് തുടര്‍ച്ചയായി ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യത്തക്കവിധത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഫാ. സുനില്‍ പെരുമാനൂര്‍
എക്സിക്യൂട്ടീവ്  ഡയറക്ടര്‍
ഫോണ്‍: 9495538063

Facebook Comments

knanayapathram

Read Previous

ചേര്‍പ്പുങ്കല്‍ തോട്ടുപുറത്ത് റ്റി.റ്റി. എബ്രാഹം (അവറാച്ചന്‍,84) നിര്യാതനായി. LIVE TELECASTING AVAILABLE

Read Next

കോട്ടയം അതിരൂപത നിയുക്ത സഹായമെത്രാന്‍ മോണ്‍. ജോര്‍ജ്‌ കുരിശുംമൂട്ടിലിന്റെ മെത്രാഭിഷേകം ഒക്‌ടോബര്‍ 29-ന്‌