
ഉഴവൂര്‍: വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ മേരി മാര്‍ട്ടിന്‍ SVM (77) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച (17.09.2020) രാവിലെ 9 മണിക്ക് ഉഴവൂര്‍ വിസിറ്റേഷന്‍ മഠം ചാപ്പിലിലെ പ്രാര്‍ത്ഥനകള്‍ക്കുശേഷം ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പളളി സെമിത്തേരിയില്‍. മണക്കാട് നെടിയശാല പുത്തന്‍പുരയ്ക്കല്‍ പരേതരായ ജോസഫ്- മേരി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ഔസേപ്പ് (പാപ്പച്ചന്‍), ഫാദര്‍. ജോസഫ് SDB (ഗോഹട്ടി), സിസ്റ്റര്‍ മേരി മരീന (SVM), മേരി തോമസ്, സിസിലി ജോയ്, റ്റെസ്സി ജോസ്. പരേത ടാന്‍സാനിയ മഫിംഗ സെമിനാരി, കൈപ്പുഴ, ഉഴവൂര്‍, പയ്യാവൂര്‍, കരിങ്കുന്നം, പുന്നത്തുറ, രാജപുരം, കോട്ടയം എന്നിവിടങ്ങളിലെ ഹൈസ്‌കൂള്‍ അദ്ധ്യാപികയായും, നട്ടാശ്ശേരി സെന്റ് മര്‍സലിനാസ് ഹൈസ്‌ക്കൂളില്‍ പ്രധാനാദ്ധ്യാപികയായും സേവനം ചെയ്തിട്ടുണ്ട്. കൂടാതെ കല്ലിശ്ശേരി, കിടങ്ങൂര്‍, വാരപ്പെട്ടി, ഉഴവൂര്‍ എന്നിവിടങ്ങളിലും ശുശ്രൂഷ ചെയ്തിട്ടുണ്ട്.
മൃതദേഹം ബുധനാഴ്ച (16.09.2020) വൈകുന്നേരം 6 മണിയോടെ ഉഴവൂര്‍ വിസിറ്റേഷന്‍ മഠത്തില്‍ കൊണ്ടുവരും