Breaking news

ഓർമ്മയിൽ നിറകുടമായി റെജി ചെറിയാൻ.

അറ്റ്ലന്റാ:അറ്റ്ലാന്റാമെട്രോമലയാളീഅസോസിയേഷൻ(അമ്മ) യുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനും, അമേരിക്കയിലെ
മലയാളീ സമൂഹത്തിൽ ഒരു കെടാവിളക്കായി ശോഭിക്കുകയും ചെയ്തിരുന്ന റെജി ചെറിയാന്റെ ഒന്നാം ചരമ വാർഷികത്തിൽ സമച്യുതമായ   സൂം മീഡിയ മുഖേന ,ഫോമയുടെ സഹകരണത്തോടെ , അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറിൽ പരം മലയാളികൾ പങ്കെടുക്കുകയും സ്മരണാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.
                ഗായകനായ സുനിൽ ചെറിയാന്റെ പ്രാർത്ഥനാഗാനത്തോടെആരംഭിച്ചയോഗത്തിൽ  റെവ..ഫാ.ജോർജ് ഡാനീയേൽ,  നിര്യാതനായ  റെജിയുടെ ആത്മാവിനു വേണ്ടി പ്രാർത്ഥിക്കുകയും അനുഗ്രഹിക്കുകയും  ചെയ്തു. അമ്മയുടെ പ്രസിഡന്റ് ഡൊമിനിക് ചാക്കോനാലിന്റെ  അധൃക്ഷതയിൽ
നടന്ന യോഗത്തിൽ ഫോമാ പ്രസിഡന്റ്‌ ഫിലിപ്പ് ചാമത്തിൽ
വിശിഷ്ട അതിഥിയായിരുന്നു. അദ്ദേഹം ,റെജി വർഷങ്ങളായി ഫോമക്കുവേണ്ടി ചെയ്തു വന്നിരുന്ന നല്ല കാര്യങ്ങളെക്കുറിച്ച്
പ്രകീർത്തിക്കുകയും , കാരുണ്യ  പ്രവർത്തനങ്ങൾക്ക്‌ മുൻതൂക്കം കൊടുത്തിരുന്ന റെജിയുടെ മുല്യങ്ങൾ ‘അമ്മ’ സംഘടന ഇപ്പോഴും തുടരുന്നതിനെഅഭിനന്ദിക്കുകയും ചെയ്തു.

 തുടർന്നുള്ള  അനുസ്മരണ യോഗത്തിൽ അമേ
രിക്കയുടെ നാനാ ഭാഗങ്ങളിൽ നിന്നുമുള്ള പ്രമുഖ വ്യക്തികളും
റെജിയൂടെ കുടുംബാംഗങ്ങളും , സുഹൃത്തുക്കളും പങ്കെടുക്കുക
യും , അവരവരുടെ അനുഭവങ്ങളും നല്ല ഓർമ്മകളും പങ്കു
വെക്കുകയും ചെയ്തു. അമ്പിളി സജിമോനും , ജയിംസ് കല്ലറക്കാനിയും , പങ്കെടുത്ത എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് , 2 മണിക്കൂർ നീണ്ടുനിന്ന ഈ അനുസ്മരണ യോഗം പരൃവസാനിപ്പിച്ചു.
                   ആദ്യമായിട്ടാണെങ്കിലും വളരെനല്ലഓർഗനൈസിംഗ് കാഴ്ച വെച്ച മോടറേറ്റർ ആയിരുന്ന ,അമ്മയുടെ സെക്രട്ടറി
റോഷെൽ മെറാൻഡസിനും , റെജിക്കു വേണ്ടി  മനോഹരമായ കവിത രചിച്ച് , അവതരിപ്പിച്ച  അമ്മു സക്കറിയാക്കും, റെജിയൂടെ സ്മരണകൾ കോർത്തിണക്കി സ്ലൈഡ് ഷോ ചെയ്ത  ആനി അനുവേലിനും ,ഈ സംരംഭം മഹത്തായ വിജയമാക്കിത്തീർത്ത അമ്മയുടെ എല്ലാ എക്സിക്യൂട്ടീവ് 
കമ്മറ്റി അംഗങ്ങൾക്കും പ്രസിഡന്റ്‌ ഡൊമിനിക്ക് ചാക്കോനാൽ
നന്ദി പറയുകയും  എല്ലാവരെയും അഭിനന്ദിക്കുകയും ചെയ്തു.
              കുടുംബാംഗങ്ങളോടൊപ്പം അമ്മയുടെ സാരഥികൾ
രാവിലെ തന്നെ റെജിയുടെ കബറിടത്തിൽ പുഷ്പഞ്ജലി നടത്തി പ്രാർത്ഥന നടത്തിയിരുന്നു  .

Facebook Comments

knanayapathram

Read Previous

കെ.എസ്.എസ്.എസ് സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു

Read Next

വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ മേരി മാര്‍ട്ടിന്‍ SVM (77) നിര്യാതയായി