Breaking news

കരുതല്‍ പദ്ധതി-ഭിന്നശേഷിയുള്ളവര്‍ക്ക് ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തു

കോട്ടയം : കോവിഡ് മഹാമാരിയോടൊപ്പം വെള്ളപ്പൊക്ക കെടുതികളും നേരിട്ട കുട്ടനാട്ടിലെ ആളുകള്‍ക്ക് കരുതല്‍ ഒരുക്കുന്നതിനായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന കരുതല്‍ പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിയുള്ളവര്‍ക്ക്  ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. ആലപ്പുഴ ജില്ലയിലെ വെളിയനാട്, കാവാലം, കുന്നംങ്കരി പ്രദേശങ്ങളിലെ അമ്പതോളം ഭിന്നശേഷിയുള്ള വ്യക്തികളുള്ള കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തത്. കിറ്റുകളുടെ വിതരണോദ്ഘാടനം തെള്ളകം പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ നിര്‍വ്വഹിച്ചു.  കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, പ്രോഗ്രാം ഓഫീസര്‍മാരായ സിജോ തോമസ്, ഷൈല തോമസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. അരി, പഞ്ചസാര, ചെറുപയര്‍, കടല, ഗോതമ്പ് പോടി, റവ, ചായപ്പൊടി, മുളക്‌പൊടി, മല്ലിപ്പൊടി, കടുക്, ജീരകം, ഉപ്പ്, മഞ്ഞള്‍പ്പൊടി, കുക്കിംഗ് ഓയില്‍ എന്നിവയുള്‍പ്പെടുന്ന കിറ്റുകളാണ് ഒരോ കുടുംബത്തിനും വിതരണം  ചെയ്തത്.
ഫാ. സുനില്‍ പെരുമാനൂര്‍
എക്‌സിക്യൂട്ടീവ്  ഡയറക്ടര്‍
ഫോണ്‍: 9495538063

Facebook Comments

knanayapathram

Read Previous

കോട്ടയം അതിരൂപത അൽമായ സംഘടനാ സംയുക്ത ഓൺലൈൻ നേതൃസംഗമം സെപ്റ്റംബർ 10 ന്

Read Next

സൗദിയിൽ ക്നാനായ യുവാവ് വാഹനാപകടത്തിൽ മരണപെട്ടു