
ഫിലാഡെല്‍ഫിയ: ക്നാനായ മിഷന്‍്റെ മദ്ധ്യസ്ഥനായ വി. ജോണ്‍ ന്യൂമാന്‍്റെ തിരുനാളും പരികന്യകാമറിയത്തിന്‍്റെ ജനനതിരുനാളും സംയുക്തമായി ആഘോഷിച്ചു .സെപ്തംബര്‍ 6 ന് ഞായറാഴ്ച വൈകുന്നേരം 4.30 ന് ലദീഞ്ഞും വികുര്‍ബ്ബാനയും തുടര്‍ന്ന് നേര്‍ച്ച സമര്‍പ്പണവും നടത്തപ്പെട്ടു.. തിരുകര്‍മ്മങ്ങള്‍ക്ക് മിഷന്‍ ഡയറക്ടര്‍ ഫാ ബിന്‍സ് ചേത്തലിൽ നേതൃത്വം നല്‍കി. ദൈവാലയത്തില്‍ കൊച്ചു കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പ്രദക്ഷിണവും നടത്തപ്പെട്ടു. വിശ്വാസ പരിശീലന പ്രവേശനോത്സവവും നടത്തി.
Facebook Comments