കടുത്തുരുത്തി: നാലാം നൂറ്റാണ്ടിൽ സ്ഥാപിതവും ആദ്യകാലം മുതൽ കേരളസഭയുമായി ബന്ധപ്പെട്ട് നിർണായക സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും, ഈ പൈതൃകവും പാരമ്പര്യവും ചരിത്രപ്രാധാന്യവും പരിഗണിച്ച് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടനകേന്ദ്രമായി ഉയർത്തപ്പെടുകയും ചെയ്ത കടുത്തുരുത്തി വലിയ പള്ളിയുടെ കല്ലിട്ട തിരുനാൾ നാളെ നടക്കും. കോവിഡ് പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ചാണ് തിരുക്കർമ്മങ്ങൾ നടക്കുക. രാവിലെ 6 ന് ഫാദർ എബിൻ കമുങ്ങുംപാറയിൽ തിരുനാൾ കുർബാനക്ക് കാർമ്മികത്വം വഹിക്കും. തുടർന്ന് വികാരി ഫാദർ അബ്രാഹം പറമ്പേട്ട് മധ്യസ്ഥ പ്രാർത്ഥന നടത്തും. 7.30 ന് ഫാദര്‍ ബിബിൻ അഞ്ചെമ്പില്‍ വി. കുർബാന അർപ്പിക്കും. മുൻകൂർ പേര് രജിസ്റ്റർ ചെയ്തവർക്കു മാത്രമായിരിക്കും വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ.
വിശുദ്ധ കുർബാനയിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്കായി കടുത്തുരുത്തി വലിയപള്ളിയുടെ ഫേസ്ബുക്ക് പേജിലൂടെയും ക്നാനായ പത്രം ഫേസ്ബുക്ക് പേജിലൂടെയും യൂട്യൂബ് ചാനലിലൂടെയും രാവിലെ 6 മണിക്കുള്ള വിശുദ്ധ കുർബാന തൽസമയം സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും.
മറ്റു വിശ്വാസികൾക്ക് രാവിലെ 9 മുതൽ വൈകുന്നേരം 7 മണി വരെ പള്ളിയിൽ വന്ന് പ്രാർത്ഥിക്കുന്നതിന് അവസരം ഉണ്ടായിരിക്കുമെന്ന് വികാരി ഫാദർ അബ്രാഹം പറമ്പേട്ട് അറിയിച്ചു.
YOUTUBE:
FACEBOOK: