Breaking news

കുട്ടനാടിന്റെ കാര്‍ഷിക പുരോഗതിയ്ക്ക് അടിയന്തിര ഇടപെടീലുകള്‍ അനിവാര്യം -മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം : കുട്ടനാടിന്റെ കാര്‍ഷിക പുരോഗതിയ്ക്ക് സര്‍ക്കാരിന്റെ അടിയന്തിര ഇടപെടീലുകള്‍ അനിവാര്യമാണെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. കോവിഡ് മഹാമാരിയോടൊപ്പം വെള്ളപ്പൊക്ക കെടുതികളും നേരിട്ട കുട്ടനാട്ടിലെ ആളുകള്‍ക്ക് കരുതല്‍ ഒരുക്കുന്നതിനായി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന കരുതല്‍ പദ്ധതിയുടെ ഭാഗമായുള്ള  ഭക്ഷ്യകിറ്റുകളുടെ വിതരണോദ്ഘാനം  നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷി നാശം നേരിട്ട കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് പ്രത്യേക പരിഗണന നല്‍കി പുതിയ പദ്ധതികളും സഹായങ്ങളും ലഭ്യമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, അതിരൂപതാ വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ്, കുട്ടനാട് മേഖല ഗ്രാമതല സന്നദ്ധ പ്രവര്‍ത്തക ആനി തോമസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. അപ്പര്‍ കുട്ടനാട്ടിലെയും ലോവര്‍ കുട്ടനാട്ടിലെയും ആളുകള്‍ക്ക് കൈത്താങ്ങായി വിഭാവനം ചെയ്തിരിക്കുന്ന കരുതല്‍ പദ്ധതിയുടെ ഭാഗമായി 1000 കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകളുടെ വിതരണം, 500 കുടുംബങ്ങളിലേയ്ക്ക് സാനിറ്റൈസറുകളുടെ വിതരണം, 500 കുടുംബങ്ങളിലേയ്ക്ക് ഹാന്റ് വാഷ് കിറ്റുകളുടെ വിതരണം, 1000 കുടുംബങ്ങളിലേയ്ക്ക് കോവിഡ് പ്രതിരോധ മാസ്‌ക്കുകളുടെ വിതരണം, 500 കുടുംബങ്ങളിലേയ്ക്ക് അടുക്കളത്തോട്ട യൂണിറ്റുകളുടെ വിതരണം, ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി കമ്പ്യൂട്ടറുകളുടെ വിതരണം, ഫലവൃക്ഷതൈകളുടെ വിതരണം കൂടാതെ വരുമാന പദ്ധതികളായ കോഴി വളര്‍ത്തല്‍, തയ്യല്‍ മെഷീന്‍ യൂണിറ്റുകളുടെ വിതരണം എന്നിവ നടപ്പിലാക്കുമെന്ന് കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീ ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ അറിയിച്ചു.

Facebook Comments

Read Previous

പിറവം പാഴൂർ നാവാലിക്കൽ ത്രേസ്യാമ്മ തോമസ്‌ (ചാച്ചി, 74) നിര്യാതയായി. LIVE TELECASTING AVAILABLE

Read Next

ചെറുകര: ഇല്ലത്തിങ്കല്‍ ഇ.ജെ.ജോര്‍ജ്ജ് നിര്യാതനായി