Breaking news

കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന “SPALANCATE” (സ്‌പലങ്കാത്തെ) 5️⃣- മത് മീറ്റിംഗ് പടമുഖം ഫൊറോനയുമായി നടത്തപ്പെടുന്നു

കേരളത്തിന് വെളിയിലുള്ള 4 റീജിയണുകളുമായി നടത്തപ്പെട്ട “സ്‌പലങ്കാത്തെ”രണ്ടാം ഘട്ടം കേരളത്തിനുള്ളിലുള്ള മുഴുവൻ ഫൊറോനകളെയും ഉൾപ്പെടുത്തി കൊണ്ട് തുടക്കം കുറിക്കുമ്പോൾ അതിന്റെ ആദ്യപടിയായി ഓഗസ്റ്റ് 23-ആം തിയതി ഞായറാഴ്ച രാവിലെ 11 മണിക്ക് പടമുഖം ഫൊറോനയിലെ യുവജനങ്ങളുമായി ഗൂഗിൾ മീറ്റിലൂടെ നടത്തപ്പെടുന്നു. പ്രസ്തുത യോഗത്തിന് അതിരൂപത ജനറൽ സെക്രട്ടറി ബോഹിത് ജോൺസൺ നാക്കോലിക്കരയിൽ സ്വാഗതം ആശംസിക്കും. അതിരൂപത പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ അധ്യക്ഷത വഹിക്കുന്ന യോഗം പടമുഖം ഫൊറോന പ്രസിഡന്റ് ജിതിൻ സണ്ണി ഉദ്ഘാടനം നിർവഹിക്കുകയും, അതിരൂപത ചാപ്ലയിൻ ഫാ. ചാക്കോ വണ്ടൻകുഴിയിൽ ആമുഖസന്ദേശം  നൽകുകയും ചെയ്യും. മുൻ അതിരൂപത പ്രസിഡന്റും എസ്.എം.വൈ.എം സംസ്ഥാന സെക്രട്ടറിയുമായ മെൽബിൻ തോമസ് പുളിയംതൊട്ടിയിൽ മുഖ്യാതിഥിയായിരിക്കുകയും, പടമുഖം ഫൊറോന വികാരി ഫാ. തോമസ് കൊച്ചുപുത്തൻപുരക്കൽ മുഖ്യപ്രഭാഷണം നടത്തും. കെ.സി.വൈ.എൽ അതിരൂപത ട്രഷറർ അനിറ്റ് ചാക്കോ യോഗത്തിന് കൃതജ്ഞത അർപ്പിക്കുകയും ചെയ്യും. പരിപാടിയിൽ കെ.സി.വൈ.എൽ അതിരൂപത ഫൊറോന സമിതി  അംഗങ്ങളും  പടമുഖം ഫൊറോനായിലെ വിവിധ ഇടവകളിൽനിന്നായി യുവജനങ്ങളും പങ്കെടുക്കും.

Facebook Comments

knanayapathram

Read Previous

കോട്ടയം അതിരൂപതയുടെ യുവജന സംഘടനയായ കെ.സി.വൈ.എൽ അതിരൂപത സമിതി വിഭാവനം ചെയ്‌ത SPALANCATE വിജയപ്രതമായി ജൈത്ര യാത്ര തുടരുന്നു

Read Next

ഏലിയാമ്മ മാണി പെരുന്നിലത്തിൽ യു കെയിലെ മാഞ്ചെസ്റ്ററിൽ നിര്യാതയായി .Live telecast available.