2020 ജൂലൈ 26ന് ഡൽഹി റീജിയണിൽ വച്ച് അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവ് ഉദ്ഘാടനം ചെയ്ത SPALANCATE കേരളത്തിന് വെളിയിലുള്ള വ്യത്യസ്ത റിജിനുകളായ ഡൽഹി, ചെന്നൈ, മുബൈ, ഇൻഡോർ എന്നിവിടങ്ങളിൽ ആദ്യഘട്ടം പൂർത്തികരിച്ചിരിക്കുകയാണ്.
ഈ പ്രോഗ്രാമിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ക്നാനായ യുവജനങ്ങളുമായി ബന്ധങ്ങൾ സ്ഥാപിക്കുക, മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ ഡിജിറ്റൽ പ്ലാറ്റ്ഫോം പരിചയപ്പെടുത്തി കൊടുക്കുക, വിദൂരങ്ങളിൽ ആയിരിക്കുന്ന റീജിയണുകളിലേക്ക് ഇറങ്ങി ചെന്ന് അവരെ അറിയുക അവിടുത്തെ കെ.സി.വൈ.എൽ ന്റെ പ്രവർത്തനങ്ങൾ മനസിലക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ് ഈ പ്രോഗ്രാം ആരംഭിച്ചിരിക്കുന്നത്.
ഡൽഹി റീജിയനുമായി നടന്ന (26/07/2020)ആദ്യ മീറ്റിംഗിൽ അതിരൂപത ജനറൽ സെക്രട്ടറി ബോഹിത് നാക്കോലിക്കരയിൽ സ്വാഗതം ആശംസിച്ച യോഗത്തിൽ അതിരൂപത പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ അധ്യക്ഷസ്ഥാനം വഹിച്ചു. അതിരൂപത ചാപ്ലിയിൻ ഫാ. ചാക്കോ വണ്ടൻകുഴിയിൽ, ഡൽഹി ക്നാനായ കാത്തലിക് മിഷൻ പ്രസിഡന്റ് ഡോ. സി.റ്റി. എബ്രാഹം, ഫാ. ജോസഫ് വെള്ളാപ്പള്ളികുഴിയിൽ,സെക്രട്ടറി റോണു തോമസ്, ടോം അബ്രഹാം, ഡൽഹി കെ.സി.വൈ.എൽ ഡയറക്ടർ ഫിലിപ്പ് പാലക്കൽ എന്നിവർ സംസാരിച്ചു. അതിരൂപത ഭാരവാഹികളും ഡൽഹി റീജിയൻ ഭാരവാഹികളും നേതൃത്വം നൽകിയ മീറ്റിംഗിൽ അറുപതോളം ക്നാനായ യുവജനങ്ങൾ പങ്കെടുത്തു.
ഓഗസ്റ്റ് 2 ആം തിയതി ചെന്നൈ റീജിയനുമായി നടത്തിയ SPALANCATE കെ.സി.വൈ.എൽ അതിരൂപത ചാപ്ലയിൻ ഫാ. ചാക്കോ വണ്ടൻകുഴിയിൽ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽഫാ. ജോസഫ് പുതുപറമ്പിൽ, ലിന്റാ ബാബു, തോമസൺ സണ്ണി മറ്റ് അതിരൂപത, റീജിയൻ ഭാരവാഹികളും പങ്കെടുത്തു. മുപ്പത്തിയഞ്ചോളം ക്നാനായ യുവജനങ്ങളുടെ പങ്കാളിത്തം ഉണ്ടായിരുന്നു.
ഓഗസ്റ്റ് 9 ന് മുംബൈ റീജിയനുമായി നടത്തിയ മീറ്റിംഗ് കെ.സി.വൈ.എൽ അതിരൂപത ഡയറക്ടർ ശ്രീ. ഷെല്ലി ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. സെന്റ് പോൾ സഭാംഗമായ ഫാ. ജോബി മാത്യു, മെർലിൻ കുഞ്ഞുമോൻ, രൂപേഷ് വി.എം മറ്റ് അതിരൂപത ഭാരവാഹികളും,മുബൈ റീജിയൻ ഭാരവാഹികളും പരിപാടിക്ക് നേതൃത്വം കൊടുത്തപ്പോൾ 35 അംഗങ്ങൾ സന്നിഹിതരായിരുന്നു.
ഓഗസ്റ്റ് 16 ന് ഇൻഡോർ റീജിയനുമായി നടത്തിയ മീറ്റിംഗിൽ കെ. സി.വൈ.എൽ അതിരൂപത സിസ്റ്റർ അഡ്വൈസർ റവ.സി.ഡോ. ലേഖ SJC ഉദ്ഘാടനം ചെയ്തു. ഇൻഡോർ കെ.സി.വൈ.എൽ റീജിയൻ ഡയറക്ടർ ശ്രീ. മാത്യു എബ്രഹാം, സെക്രട്ടറി അമൃത അലക്സാണ്ടർ, മുൻ പ്രസിഡന്റ് ജോൺസൺ കെ റോയി എന്നിവരും ഇൻഡോർ കെ.സി.വൈ.എൽ റീജിയനിൽ നിന്നും അറുപതോളം യുവജനങ്ങളും മറ്റ് അതീരൂപത, റീജിയൻ ഭരവാഹികളും സന്നിഹിതരായിരുന്നു.
ഈ പ്രോഗ്രാമുകൾക്ക് എല്ലാം അതിരൂപത ഭാരവാഹികളായ അനിറ്റ് ചാക്കോ, ജോസൂട്ടി ജോസഫ്, ആൽബർട്ട് തോമസ്, , അച്ചു അന്ന ടോം, അമൽ അബ്രഹാം തുടങ്ങിയവർ നേതൃത്വം നൽകിക്കൊണ്ടിരിക്കുന്നു.