Breaking news

Category: USA / OCEANIA

Breaking News
ക്നാനായ റീജിയൺ ദിനാഘോഷം ഏപ്രിൽ 30 ന്.

ക്നാനായ റീജിയൺ ദിനാഘോഷം ഏപ്രിൽ 30 ന്.

അമേരിക്കയിലെ ക്നാനായ കത്തോലിക്കരുടെ  അജപാലന പ്രവർത്തനങ്ങളെ ക്രോഡീകരിക്കുന്നതിനായി ചിക്കാഗോ സെൻറ് തോമസ്സ് സീറോമലബാർ രൂപതയിൽ ഒരു ക്നാനായ കാത്തലിക് റീജിയൻ സ്ഥാപിതമായത് 2006 ഏപ്രിൽ 30 നാണ്. ഈ വരുന്ന ഞായറാഴ്ച ക്നാനായ റീജിയൺസ്ഥാപിതമായതിന്റെ പതിനേഴാം വാർഷികം “ക്നാനായ റീജിയൻ ഡേ “ആയി അമ്മേരിക്കയിൽ ആചരിക്കുകയാണ്. ക്നാനായ കുടിയേറ്റ…

Breaking News
പ്രൗഢോജ്വല സംഗമം ഒരുക്കി ന്യൂയോർക്ക് ഫൊറോന റ്റീൻ മിനിസ്ട്രി

പ്രൗഢോജ്വല സംഗമം ഒരുക്കി ന്യൂയോർക്ക് ഫൊറോന റ്റീൻ മിനിസ്ട്രി

ന്യൂയോർക്ക് ഫൊറോനയിലെ ഇടവകകളുടെ നേതൃത്വത്തിൽ നടത്തിയ റ്റീൻ മിനിസ്ട്രി സംഗമം ഉജ്ജ്വലമായി.ന്യൂയോർക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വന്നെത്തിയ കുട്ടികൾക്ക് തനിമയുടെയും ഒരുമയുടെയും വിശ്വാസനിറവിന്റെയും സംഗമവേദിയായി കൂട്ടായ്മ മാറി.റെബേക്ക വയലുങ്കൽ,ആഷ്‌ലി മാരിയോ എന്നിവർ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസ്സ് എടുത്തു. അനഘ തൊഴുത്തുങ്കൽ  വിവിധ ഗ്രൂപ്പ് പരുപാടികൾക്ക് നേതൃത്വം നൽകി.ഫൊറോന വികാരി…

Breaking News
കാരുണ്യത്തിന്റെ കൈനീട്ടമൊരുക്കി ന്യൂജേഴ്സിയിലെ കുരുന്നുകൾ

കാരുണ്യത്തിന്റെ കൈനീട്ടമൊരുക്കി ന്യൂജേഴ്സിയിലെ കുരുന്നുകൾ

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിലെ വിശ്വാസപരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികൾ അമ്പതുനോമ്പിന്റെ ചൈതന്യത്തിൽ കാരുണ്യത്തിന്റെ കൈനീട്ടം പാവങ്ങൾക്കായി ഒരുക്കി.കൊച്ച് കൊച്ച് ത്യാഗത്തിലൂടെ സമാഹരിച്ചതുക നോമ്പ്അവസാനം സമർപ്പിച്ച് ഇടവകയിലെ ചരിറ്റബിൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന വിൻസെന്റ് ഡി പോൾ സംഘടയുടെ പ്രവർത്തനങ്ങൾക്കായി സമ്മാനിച്ചു.അർഹതപ്പെട്ടവരെ കണ്ടെത്തി ആവിശ്യംവേണ്ട സഹായംഇതുവഴി നൽകുവാൻ കഴിഞ്ഞു.കുഞ്ഞുങ്ങളുടെ…

Breaking News
ഐക്ക്യത്തിന്റെ ചരിത്ര മുഹൂർത്തം കുറിക്കാൻ അറ്റ്ലാന്റ ക്നാനായക്കാർ

ഐക്ക്യത്തിന്റെ ചരിത്ര മുഹൂർത്തം കുറിക്കാൻ അറ്റ്ലാന്റ ക്നാനായക്കാർ

Thomas Kalladanthyil ക്നാനായ കാത്തലിക് അസോസിയേഷൻ ഓഫ് ജോർജിയയും (KCAG ) അറ്റ്ലാന്റാ ഹോളി ഫാമിലി ക്നാനായ കാത്തലിക് പള്ളിയും ഒരുമിച്ചു സംഘടിപ്പിക്കുന്ന ക്നാനായ പാരമ്പര്യ ദിനവും, ക്നായി തോമാ ദിനാചരണവും, ക്നാനായ റീജിയൻ ദിനവും ഏപ്രിൽ 30 ഞായറാഴ്ച ഉച്ചക്ക് അറ്റ്ലാന്റയിലെ ക്നായി തൊമ്മൻ ഹാളിൽ അരങ്ങേറുമ്പോൾ  മാറ്റം അന്യവരമാകുമെന്ന്…

Breaking News
ചാമക്കാല കട്ടപ്പുറം  കെ കെ ചാക്കോ (പാനുപ്പാൻ ) (87 ) നിര്യാതനായി.

ചാമക്കാല കട്ടപ്പുറം കെ കെ ചാക്കോ (പാനുപ്പാൻ ) (87 ) നിര്യാതനായി.

ചാമക്കാല കട്ടപ്പുറം കെ കെ ചാക്കോ (പാനുപ്പാൻ ) (87 ) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ പിന്നീട് ചാമക്കാല സെന്റ്‌ ജോണ്‍സ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ മേരി ചാക്കോ ചാമക്കാല എടാട്ട് കുടുംബാംഗമാണ്. മക്കള്‍: ആൻസി (Florida ,USA),ഷേർലി(New Jersey , USA)കുഞ്ഞുമോൻ( New Jersey ,USA),ജോസ്‌മോൻ…

Breaking News
വയാ ഡോളോറോസ  നോമ്പുകാല ക്വിസ് മത്സര വിജയികൾ

വയാ ഡോളോറോസ നോമ്പുകാല ക്വിസ് മത്സര വിജയികൾ

ചിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ കമ്മിറ്റി “വയാ ഡോളോറോസ” എന്ന പേരിൽ  ഓൺലൈൻ നോമ്പുകാല ക്വിസ് മത്സരം സംഘടിപ്പിച്ചു. ഫ്ലോറിഡയിലെ ഒർലാണ്ടോ സെന്റ് സ്റ്റീഫൻസ് ക്‌നാനായ കത്തോലിക്ക പള്ളിയിലെ മൗറീൻ ജേക്കബ് തച്ചേട്ട് ഒന്നാം സ്ഥാനം നേടി. ഫിലിപ്പ് എബ്രഹാം നെടുംതുരുത്തിൽ പുത്തൻപുരയിൽ (സെന്റ്  മേരീസ്…

Breaking News
ക്നായിതൊമ്മൻ ദിനവും കെസിസിഎൻ എ എക്സിക്യൂട്ടീവിനു സ്വീകരണവും ഏപ്രിൽ 16 ഞായറാഴ്ച.

ക്നായിതൊമ്മൻ ദിനവും കെസിസിഎൻ എ എക്സിക്യൂട്ടീവിനു സ്വീകരണവും ഏപ്രിൽ 16 ഞായറാഴ്ച.

ചിക്കാഗോ: ക്നാനായ കുടിയേറ്റത്തിന്റെ പിതാമഹൻ, ക്നായി തൊമ്മനെ അനുസ്മരിച്ചുകൊണ്ടും, കെസിസി എന്നെ യിലേക്ക്  പുതുതായി തെരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തിന് സ്വീകരണം നൽകിക്കൊണ്ടും, ഏപ്രിൽ 16, ഞായറാഴ്ച വൻ  ആഘോഷത്തോടെ കൊണ്ടാടാൻ, കെസിഎസ് ചിക്കാഗോ ഒരുക്കങ്ങൾ ആരംഭിച്ചു. ക്നായി തൊമ്മന്റെ പ്രതിമ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര, മെഗാ മാർഗ്ഗം കളി, ചെണ്ടമേളം, കലാപരിപാടികൾ,…

Breaking News
ഷിക്കാഗോയിലെ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ വാർഷിക ധ്യാന സമാപനവും വിശുദ്ധ വാരാചരണത്തിന്റെ തുടക്കവും

ഷിക്കാഗോയിലെ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ വാർഷിക ധ്യാന സമാപനവും വിശുദ്ധ വാരാചരണത്തിന്റെ തുടക്കവും

ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ ഏപ്രിൽ 2 ഞായറാഴ്ച രാവിലെ 9:45 ന് ഫൊറോനാ വികാരി വെരി റെവ. ഫാദർ എബ്രാഹം മുത്തോലത്തിന്റെ മുഖ്യകാര്മികത്വത്തിലും, ഫാ. ജിബിൽ കുഴിവേലി, ഫാ. ജോനസ് ചെറുനിലത്ത് എന്നിവരുടെ സഹ കാര്മികത്വത്തിലും നടന്ന വിശുദ്ധ കുർബാനയോടെ വിശുദ്ധ വാര കർമങ്ങൾക്ക് തുടക്കം കുറിച്ചു. മാർച്ച് 31 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ഫാ. ജിബിൽ കുഴിവേലിൻറെ നേത്യുത്വത്തിലുള്ള വാർഷിക നോമ്പുകാല ധ്യാനം ആരംഭിച്ചു.  ഏപ്രിൽ 1 ശനിയാഴ്ച രാവിലെ 10:00 മുതൽ 6:00 മണിവരെയും ഞായറാഴ്ച രാവിലെ 9:00 മണിക്ക് ആരംഭിച്ച ധ്യാനം വൈകിട്ട് 6 മണിക്ക് സമാപിച്ചു. റവ. ജിബിൽ കുഴിവേലിൽ (കോട്ടയം), ബ്ര. ജിജിമോൻ കുഴിവേലിൽ (ഓസ്‌ട്രേലിയ), സി. ഡിയാന, ജീസസ് യൂത്ത് എന്നിവരാണ് ധ്യാനത്തിന് നേതുത്വം നൽകിയത്. ബ്ര. വി.ഡി. രാജു (കേരളം) ഭക്തിഗാനങ്ങൾ ആലപിച്ചു. വിശുദ്ധ വാരംകർമങ്ങൾ: ഏപ്രിൽ 3,  തിങ്കളാഴ്ച വൈകിട്ട് ഏഴിന് വിശുദ്ധ അന്തോണീസിന്റെ വിശുദ്ധ കുർബാനയും നൊവേനയും. ഏപ്രിൽ 6, 2023 പെസഹാ വ്യാഴാഴ്ച ഏഴിന് കാൽ കഴുകൽ ശുശ്രൂഷയും തിരുകർമ്മങ്ങളും ദുഃഖവെള്ളിയാഴ്ച രാവിലെ 10:00 മണിക്ക് കുരിശിന്റെ വഴിയും, ഷിക്കാഗോ സെന്റ്. തോമസ് രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ടിന്റെ മുഖ്യകാര്മികത്വത്തിലും, മോൺ ഫാ. തോമസ് മുളവനാൽ, ഫാ.ലിജോ കൊച്ചുപറമ്പിൽ, ഫാ. എബ്രഹാം മുത്തോലത്ത് എന്നിവരുടെ സഹ കാര്മികത്വത്തിലും  പീഢാനുഭവ അനുസ്മരണ ശുശ്രൂഷ. റവ. ജിബിൽ കുഴിവേലിൽ വചന സന്ദേശം നൽകും. 2023 ഏപ്രിൽ 8 ശനിയാഴ്ച 10:00 മണിക്ക് പുത്തൻ തീയും പുത്തൻ വെള്ളം വെഞ്ചരിക്കുകയും, മാമ്മോദീസാ വ്യതവാഗ്ദാന നവീകരണവും വി. കുർബാനയും. വൈകിട്ട് 7:00 മണിക്ക് ആഘോഷകരമായി ഉയിർപ്പ് തിരുന്നാൾ ഞായർ, ഏപ്രിൽ 9, 2023 ഈസ്റ്റർ ഞായർ 10:00 മണിക്ക് വിശുദ്ധ കുർബാന.

Breaking News
സമ്പൂർണ്ണ ബൈബിൾ പകർത്തെഴുത്തിന് ന്യൂജേഴ്സി ഇടവകയിൽ തുടക്കം

സമ്പൂർണ്ണ ബൈബിൾ പകർത്തെഴുത്തിന് ന്യൂജേഴ്സി ഇടവകയിൽ തുടക്കം

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയുടെ അഞ്ചാംവാർഷിക ആഘോഷത്തിന്റെ ഭാഗമായി സമ്പൂർണ്ണ ബൈബിൾ പകർത്തെഴുത്ത് നടത്തപ്പെടുന്നു. ഇതിന്റെ ഉദ്ഘാടനം മാർ റാഫേൽ തട്ടിൽ ആദ്യ വചനങ്ങൾ എഴുതി ഉദ്ഘാടനം ചെയ്തു.ഇടവകയിലെ എല്ലാം കുടുംബങ്ങളും ഈ പുണ്യകർമ്മത്തിൽ പങ്കുകാരാകും.മെയ് 17മുതൽ21വരെ നടത്തപ്പെടുന്ന പ്രധാനതിരുനാളിന്റെ സമാപത്തിൽ സമ്പൂർണ്ണ ബൈബിൾ പകർത്തെഴുത്ത് അൾത്താരയിൽ…

Breaking News
ഓർമപ്പൂക്കൾ KCAG യുടെ ന്യൂസ് ലെറ്റർ പ്രസ്ഥീകരിച്ചു

ഓർമപ്പൂക്കൾ KCAG യുടെ ന്യൂസ് ലെറ്റർ പ്രസ്ഥീകരിച്ചു

മാർച്ച് 26 ന് നടന്ന ആഘോഷമായ ചടങ്ങിൽ, KCAG മുൻ പ്രസിഡന്റ്മാർ ചേർന്ന്, വസന്തകാല പതിപ്പായ ഓർമപ്പൂക്കൾ എന്ന ഇ-മാഗസിൻ  അറ്റ്ലാന്റയിൽ പ്രശതീകരിച്ചു.ചടങ്ങിന് നേതൃത്വം കൊടുത്ത ചീഫ് എഡിറ്റർ സാജു വട്ടാകുന്നത്, തന്റെ സഹപ്രവർത്തകരായ റജുല കൂവക്കാടാ, ബിജു വെള്ളാപള്ളികുഴിയിൽ, ജോമോൾ തോമസ്, പ്രിൻസിലി അറക്കൽ, തോമസ് കല്ലടാന്തിയിൽ എന്നിവരെ അനുമോദിക്കുകയും, നന്ദി പറയുകയും ചെയ്തു.ഓർമപ്പൂക്കളിലൂടെ, നമ്മൾ വന്ന വഴിത്താരകൾ ഓർക്കുകയും, കാലഘട്ടങ്ങളുടെ കഥകൾ പറയുകയും, ക്നാനായ സമുദായത്തിന് വേണ്ടി അഹോരാം പറയന്നിച്ച മുൻ പ്രസിഡന്റ്മാരെ ഇത് വഴി ആദരിക്കുകയും, അവരുടെ നല്ല പ്രവർത്തികളെ ഓർക്കുകയും, പുതു തലമുറക്ക് പറഞ്ഞു  കൊടുക്കുകയുമാണ് ഇതിന്റെ ഒരു ലക്ഷയം എന്ന് സെക്രെട്ടറിയും ഓർമപ്പൂക്കൾ പത്രാധിപ സമിതിഅംഗമായ ബിജു വെള്ളാപ്പള്ളിൽ അറിയിച്ചു.ഇനി വരും ലക്കത്തിൽ യുവജനങ്ങളുടെ ലേഖനങ്ങളും, കവിതകളും, കഥകളും, പള്ളിയുടെ വാർത്തകളും ചേർക്കുമെന്നും ഓർമപ്പൂക്കൾ ന് വേണ്ടി അഹോരം പറയന്നിച്ച റജുല കൂവക്കാടാ പ്രസ്താവിച്ചു.