Breaking news

Category: INDIA

Breaking News
ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ തുണിസഞ്ചി വ്യാപന പദ്ധതിക്ക്‌ തുടക്കമായി

ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ തുണിസഞ്ചി വ്യാപന പദ്ധതിക്ക്‌ തുടക്കമായി

കോട്ടയം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്‌ കോട്ടയം അതിരൂപതയുടെ അല്‍മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ എല്ലാ യൂണിറ്റിലും നടപ്പിലാക്കുന്ന തുണിസഞ്ചി വ്യാപന പദ്ധതിക്ക്‌ തുടക്കമായി. കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലീത്ത പദ്ധതിയുടെ ഔദ്യോഗിക ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. കെ.സി.സി പ്രസിഡന്റ്‌ തമ്പി എരുമേലിക്കര, വികാരി ജനറാള്‍ ഫാ. മൈക്കിള്‍…

Breaking News
കടുത്തുരുത്തിയില്‍ വൃക്ഷത്തൈകളും മാസ്‌കും വിതരണം ചെയ്‌തു

കടുത്തുരുത്തിയില്‍ വൃക്ഷത്തൈകളും മാസ്‌കും വിതരണം ചെയ്‌തു

കടുത്തുരുത്തി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്‌ കെ.സി.സി. കടുത്തുരുത്തി യൂണിറ്റിന്റെ നേതൃത്വത്തില്‍ വൃക്ഷത്തൈ, ഇടവക വികാരി ഫാ. എബ്രഹാം പറമ്പേട്ട്‌, യൂണിറ്റ്‌ പ്രസിഡന്റ്‌ ജോസ്‌ വെങ്ങാലില്‍ എന്നിവര്‍ ചേര്‍ന്നു നട്ടു.കെ.സി.സി. യൂണിറ്റ്‌ എല്ലാ ഇടവകാംഗങ്ങള്‍ക്കും മാസ്‌ക്‌ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി മാസ്‌കുകള്‍ യൂണിറ്റ്‌ പ്രസിഡന്റ്‌ ജോസ്‌ വെങ്ങാലില്‍ വികാരി…

Breaking News
പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി കെ.എസ്.എസ്.എസ്  ഫലവൃക്ഷ തൈ നടീല്‍ ചലഞ്ച്

പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി കെ.എസ്.എസ്.എസ്  ഫലവൃക്ഷ തൈ നടീല്‍ ചലഞ്ച്

കോട്ടയം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രകൃതി സംരക്ഷണത്തിന്റെയും ഭക്ഷ്യ സുരക്ഷയുടെയും സന്ദേശം പകര്‍ന്നുകൊണ്ട് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഫലവൃക്ഷതൈ നടീല്‍ ചലഞ്ച് സംഘടിപ്പിച്ചു. ചലഞ്ചിന്റെ കേന്ദ്രതല ഉദ്ഘാടനം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ഫലവൃക്ഷതൈ നട്ടുകൊണ്ട് തോമസ് ചാഴികാടന്‍ എം.പി നിര്‍വ്വഹിച്ചു.…

Breaking News
ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് ഫലവൃക്ഷവ്യാപന പദ്ധതിക്കു തുടക്കമായി

ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് ഫലവൃക്ഷവ്യാപന പദ്ധതിക്കു തുടക്കമായി

കോട്ടയം: കോവിഡ് മൂലമുണ്ടാകാവുന്ന ഭക്ഷ്യപ്രതിസന്ധി അതിജീവനത്തിനായി കോട്ടയം അതിരൂപത നടപ്പിലാക്കുന്ന സമഗ്ര കാർഷികസമൃദ്ധി പദ്ധതിയോടു ചേർന്ന് അതിരൂപതയുടെ  യുവജന  സംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടപ്പിലാക്കുന്ന ഫലവൃക്ഷ വ്യാപന പദ്ധതിക്കു തുടക്കമായി. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് കെ.സി.വൈ.എൽ പ്രസിഡന്റ്…

Breaking News
പരിസ്ഥിതിദിനാഘോഷങ്ങളുമായി കെ. സി. വൈ. എൽ മലബാർ റീജിയൻ

പരിസ്ഥിതിദിനാഘോഷങ്ങളുമായി കെ. സി. വൈ. എൽ മലബാർ റീജിയൻ

കണ്ണൂർ : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു കെ. സി. വൈ. എൽ മലബാർ റീജിയന്റെ നേതൃത്വത്തിൽ വൃക്ഷതൈ നട്ടുകൊണ്ട് പരിസ്ഥിതിദിനാഘോഷം കണ്ണൂരിൽ സംഘടിപ്പിച്ചു. കോട്ടയം അതിരൂപത സഹായമെത്രാൻ മാർ. ജോസഫ് പണ്ടാരശ്ശേരിയിൽ റീജിയൻ പ്രസിഡന്റ്‌ ആൽബർട്ട് തോമസ് കൊച്ചുപറമ്പിലിന്റെ കയ്യിൽ നിന്നും വൃക്ഷതൈ സ്വീകരിച്ചു നട്ടുകൊണ്ട് പരിസ്ഥിതിദിനഘോഷങ്ങൾക്കു തുടക്കം…

Breaking News
പരിസ്ഥിതി ദിനത്തില്‍ ഫലവൃക്ഷതൈ നടീല്‍ ചലഞ്ചുമായി കെ.എസ്.എസ്.എസ്

പരിസ്ഥിതി ദിനത്തില്‍ ഫലവൃക്ഷതൈ നടീല്‍ ചലഞ്ചുമായി കെ.എസ്.എസ്.എസ്

പരിസ്ഥിതി ദിനത്തില്‍ ഫലവൃക്ഷതൈ നടീല്‍ചലഞ്ചുമായി കെ.എസ്.എസ്.എസ്കോട്ടയം: ജൂണ്‍ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫലവൃക്ഷ തൈ നടീല്‍ ചലഞ്ചുമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലായുള്ള അമ്പത്തിയേഴായിരം കെ.എസ്.എസ്.എസ് സ്വാശ്രയസംഘ കുടുംബങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഫലവൃക്ഷതൈ നടീല്‍…

INDIA
കേരള യൂണിവേഴ്‌സിറ്റിയില്‍നിന്നും സൈക്കോളജിയില്‍ പി.എച്ച്‌ഡി കരസ്ഥമാക്കി ഷെറിന്‍ എലിസബത്ത്‌ ജോസ്‌.

കേരള യൂണിവേഴ്‌സിറ്റിയില്‍നിന്നും സൈക്കോളജിയില്‍ പി.എച്ച്‌ഡി കരസ്ഥമാക്കി ഷെറിന്‍ എലിസബത്ത്‌ ജോസ്‌.

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റിയില്‍നിന്നും സൈക്കോളജിയില്‍ പി.എച്ച്‌ഡി കരസ്ഥമാക്കിയ ഷെറിന്‍ എലിസബത്ത്‌ ജോസ്‌. തിരുവനന്തപുരം ഗവണ്‍മെന്റ്‌ വിമന്‍സ്‌ കോളജില്‍ സൈക്കോളജി വകുപ്പില്‍ അസിസ്റ്റന്റ്‌ പ്രഫസറാണ്‌. നിരവധി ദേശീയ അന്തര്‍ദേശീയ ഗവേഷണ ജേര്‍ണലുകളില്‍ “ബ്രസ്റ്റ്‌ കാന്‍സര്‍ രോഗികളില്‍ മൈന്റ്‌ ഫുള്‍നസ്‌ തെറാപ്പിയുടെ സാധ്യതകള്‍” സംബന്ധിച്ചുള്ള ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇതിന്റെ ഭാഗമായി ബ്രിട്ടീഷ്‌ സൈക്കോളജിക്കല്‍…

Health
കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഗവണ്‍മെന്റ് നല്‍കി വരുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോട് സഹകരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം മാര്‍ മാത്യു മൂലക്കാട്ട്

കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഗവണ്‍മെന്റ് നല്‍കി വരുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോട് സഹകരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം മാര്‍ മാത്യു മൂലക്കാട്ട്

കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഗവൺമെന്റ് നൽകി വരുന്ന മാർഗ്ഗനിർദ്ദേശങ്ങളോട് സഹകരിക്കുവാൻ പ്രത്യേകം  ശ്രദ്ധിക്കണം. • സർക്കാർ നിർദ്ദേശങ്ങൾ പരിഗണിച്ച് മാർച്ച് 17-ാം തീയതിയിലെ മാസധ്യാനം ഒഴിവാക്കുകയാണ്. • വിശുദ്ധ കുർബ്ബാന ഒരു സാദൃശ്യത്തിൽ കൈകളിൽ മാത്രം നൽകിയാൽ മതി. • സമാധാന ആശംസ ഉൾപ്പടെ കരസ്പർശം ഒഴിവാക്കുക…

INDIA
ലണ്ടൻ സെൻറ് ജോസഫ് ക്നാനായ മിഷൻ  ഉദ്‌ഘാടനം  വികാരി ജനറാൾ ഫാദർ സജി മലയിൽ പുത്തൻപുരയിൽ നിർവഹിച്ചു

ലണ്ടൻ സെൻറ് ജോസഫ് ക്നാനായ മിഷൻ ഉദ്‌ഘാടനം വികാരി ജനറാൾ ഫാദർ സജി മലയിൽ പുത്തൻപുരയിൽ നിർവഹിച്ചു

ലണ്ടൻ : ലണ്ടനിലെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഇരുന്നുറോളം ക്നാനായ കുടുംബങ്ങളെ കോർത്തിണക്കി രൂപീകരിച്ചിരിക്കുന്ന തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ  യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള സെൻറ് ജോസഫ് ക്നാനായ മിഷൻന്റെ ഔദ്യോഗിക  ഉൽഘാടനം സീറോ മലബാർ ഗേറ്റ് ബ്രിട്ടൺ രുപതാ വികാരി ജനറൽ Fr. സജി മലയിൽ, പുത്തൻ പുരയിൽ…

Editor's Choice
ക്‌നാനായ സമുദായത്തിന്റെ സത്വബോധത്തിന് വെല്ലുവിളിയോ ?

ക്‌നാനായ സമുദായത്തിന്റെ സത്വബോധത്തിന് വെല്ലുവിളിയോ ?

ലേവി പടപുരക്കല്‍ പൂര്‍വ പിതാവായ അബ്രഹാം വരെ എത്തിനില്‍ക്കുന്ന അനന്യവും അതിശ്രേഷ്ഠവുമായ ക്‌നാനായ സമുദായത്തിന്റെ പാരമ്പര്യാനുഷ്ഠാനങ്ങളെ തങ്ങളുടെ കൈകളില്‍ നിന്നും ഇതര ക്രിസ്തീയ വിഭാഗങ്ങള്‍ കുത്സിതമാര്‍ഗങ്ങളിലൂടെ കരസ്ഥമാക്കുവാന്‍ നടത്തുന്ന ശ്രമങ്ങള്‍ അടുത്ത കാലത്ത് വര്‍ദ്ധിച്ചു വരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അതിപുരാതനമായ കടുത്തുരുത്തി വലിയ പള്ളിയുടെ ചരിത്രം മറ്റൊരു…