Breaking news

UKKCA കൺവൻഷനിൽ പങ്കെടുക്കാൻ മന്ത്രി റോഷി അഗസ്‌റ്റ്യനും

മാത്യു പുളിക്കത്തൊട്ടിയിൽ
PRO UKKCA

കേരള ജലവിഭവ വകുപ്പു മന്ത്രിയും ഇടുക്കി നിയോജക മണ്ഡലം പ്രതിനിധിയുമായ റോഷി അഗസ്റ്റ്യൻ UKKCA കൺവൻഷനിൽ പങ്കെടുക്കുന്നു. ഏറെ ജനകീയനും സൗഹൃദങ്ങൾ കാത്തുസൂക്ഷിയ്ക്കാൻ എന്നും ശ്രദ്ധിയ്ക്കുന്ന ആളുമായ റോഷി അഗസ്റ്റ്യൻ കേരള കോൺഗ്രസ്സ്(എം) ലെ ഏറ്റവും പ്രമുഖരായ നേതാക്കളിലൊരാളാണ്.
റോഷി അഗസ്റ്റ്യനൊപ്പം ബ്രിട്ടീഷ് പാർലമെൻ്റ് അംഗമായ സോജൻ ജോസഫും,ജയരാജ് അച്ചനും UKKCA പൊതുസമ്മേളനത്തിൽ പങ്കെടുക്കും.

കൺവൻഷന് കുറച്ച് ദിവസങ്ങൾ മാത്രം അവശേഷിയ്ക്കുമ്പോൾ സെൻട്രൽ കമ്മറ്റിയംഗങ്ങൾ ടെൽഫോർഡ് ഇൻറർനാഷണൽ സെൻ്റർ അധികൃതരുമായി അവസാനവട്ട ചർച്ചകൾ നടത്തി. UK യിലെ ഏറ്റവും വലിയ കൺവൻഷൻ സെൻ്റർ കഴിഞ്ഞ വർഷം ജനസാഗരമാക്കിയ കൺവൻഷനുശേഷം നടക്കുന്ന കൺവൻഷനായി കൂടുതൽ ഒരുക്കങ്ങളും കുട്ടികളുടെ സുരക്ഷയ്ക്കുവേണ്ടി പ്രത്യേക ക്രമീകരണങ്ങളും ടെൽഫോർഡ് ഇൻ്റർ നാഷണൽ സെൻ്റർ അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്.

Facebook Comments

Read Previous

മാറിക വേങ്ങച്ചുവട്ടിൽ വി.ജെ. തോമസ് (71) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

ഉഴവൂർ ഈസ്റ്റ് മുപ്രാപ്പിള്ളിൽ മറിയക്കുട്ടി പത്രോസ് (91) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE