Breaking news

ചിക്കാഗോ സെന്റ് മേരീസിൽ അഭി. ഗീവർഗീസ് മാർ അപ്രേം പിതാവിന് സ്വീകരണവും മുതിർന്നവരുടെ സംഗമവും

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി കോട്ടയം അതിരൂപതാ സഹായ മെത്രാനും കോട്ടയം അതിരൂപതയിലെ പ്രഥമ മലങ്കര റീത്തിലെ മെത്രാനും കൂടിയായ ഗീവർഗീസ് മാർ അപ്രേം പിതാവിന് സ്വീകരണവും ഇടവകയിലെ മുതിർന്ന ഇടവകാംഗങ്ങളുടെ സംഗമവും നടത്തപ്പെടുന്നു. ജൂലൈ 1 ചൊവ്വാഴ്ച്ച വൈകുന്നേരമാണ് പരിപാടികൾ സംഘടിപ്പിക്കപ്പെടുന്നത്. വൈകിട്ട് 6 മണിക്ക് ഇടവകയിൽ എത്തുന്ന പിതാവിനെ ഇടവക വികാരി ഫാ. സിജു മുടക്കോടിലിന്റെ നേതൃത്വത്തിൽ സ്വീകരിച്ചാനയിക്കും. തുടർന്ന് മലങ്കര റീത്തിൽ അഭിവന്ദ്യ പിതാവ് വിശുദ്ധ കുർബ്ബാന അർപ്പിക്കും. 70 വയസ്സിന് മുകളിൽ ഉള്ള ഇടവകാംഗങ്ങളുടെ സംഗമം ആഘോഷങ്ങളുടെ ഭാഗമായി വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം നടത്തപ്പെടും. 70 വയസ്സിന് മുകളിൽ പ്രായമായവർക്കായി പ്രത്യേക അനുഗ്രഹ പ്രാർത്ഥനയും അവരെ ആദരിക്കുകയും ചെയ്യും. വികാരി. ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര, സെക്രട്ടറി സിസ്റ്റർ ഷാലോം കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, സണ്ണി മേലേടം, ബിനു കൈതക്കത്തൊട്ടിയുടെ നേതൃത്വത്തിലുള്ള പതിനഞ്ചാം വാർഷിക കമ്മറ്റിയംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകും.  

Facebook Comments

Read Previous

കീഴൂർ പുത്തൻപുരയിൽ ചിന്നമ്മ മാത്യു (84) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

കുറുമുളളൂര്‍: കീഴേടത്തുമലയില്‍ സജി ലൂക്കോസ് നിര്യാതനായി