Breaking news

KCCNA പ്രസിഡൻറ്റ് ജയിംസ് ഇല്ലിക്കലും ആഗോള സമുദായ നേതാക്കളും UKKCA കൺവൻഷനിൽ പങ്കെടുക്കുന്നു

മാത്യു പുളിക്കത്തൊട്ടിയിൽ
PRO UKKCA

ആഗോള ക്നാനായ സമൂഹം ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന UKKCA കൺവൻഷനിൽ പങ്കെടുക്കാൻ KCCNA പ്രസിഡൻറ് ജയിംസ് ഇല്ലിക്കൽ എത്തുന്നു. ആസ്ട്രേലിയ, കാനഡ,അയർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള സംഘടനാ പ്രതിനിധികളും UKKCA കൺവൻഷനിൽ എത്തുമെന്ന് ഉറപ്പായിരിയ്ക്കുകയാണ്.

ലോകമെങ്ങുമുള്ള ക്നാനായകാർക്ക് അത്ഭുതക്കാഴ്ച്ചയേകുന്ന UKKCA കൺവൻഷനിൽ പങ്കെടുക്കാൻ,ബന്ധങ്ങൾ പുതുക്കാൻ, സമുദായ നേതാക്കൻമാർ മാത്രമല്ല, ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അൽമായരും എത്തുന്ന അപൂർവ്വമായ ഒരു ക്നാനായ സംഗമവേദിയായി മാറുകയാണ് ഈ വർഷത്തെ ക്നാനായ കൺവൻഷൻ. UK യിൽ നിന്നും ആസ്ട്രേലിയയിലേക്ക് കുടിയേറിയവരിൽ നിരവധി കുടുംബങ്ങളാണ് നഷ്ടമായ ക്നാനായ കൺവൻഷൻ എന്ന സുഖമുള്ള ഓർമ്മയിലേക്ക് മടങ്ങിയെത്തുന്നത്. കൺവൻഷൻ്റെ സ്പോൺസർ ആയിപ്പോലും ആസ്ട്രേലിയയിലെ സ്ഥാപനമുണ്ട്. UKKCA മുൻ പ്രസിഡൻറ് ഐൻസ്‌റ്റീൻ വാലയിൽ ദിവസങ്ങൾക്കുമുമ്പേ UK യിൽ എത്തി. കെൻ്റ് യൂണിറ്റ് മുൻ പ്രസിഡൻ്റും ഇപ്പോൾ ആസ്ട്രേലിയയിലെ താമസക്കാരനുമായ ഷിജോ കട്ടിപ്പറമ്പനുൾപ്പെടെ നിരവധി കുടുംബങ്ങളാണ് തങ്ങളുടെ പഴയ യൂണിറ്റിലെ എല്ലാവരേയും ഒരുമിച്ച് കാണാനായി എത്തുന്നത്.അമേരിക്കയിൽ നിന്നും കേരളത്തിലേയ്ക്കുള്ള യാത്രയ്ക്കുമുന്നായി ഏതാനും കുടുംബങ്ങളും, വൈദികരും എത്തുമ്പോൾ UK യിലെ ക്നാനായക്കാരുടെ ഒത്തുചേരലായി കരുതപ്പെട്ടിരുന്ന UKKCA കൺവൻഷൻ ഇക്കുറി ആഗോള ക്നാനായ സമൂഹത്തിൻ്റെ ഒത്തുചേരലായി മാറും.

Facebook Comments

Read Previous

KCCNA പ്രസിഡൻറ്റ് ജയിംസ് ഇല്ലിക്കലും ആഗോള സമുദായ നേതാക്കളും UKKCA കൺവൻഷനിൽ പങ്കെടുക്കുന്നു

Read Next

തോട്ടറ അരയൻകാവ് താവുംങ്കേരിയിൽ ഏലിയാമ്മ എബ്രഹാം (75) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE