
മാത്യു പുളിക്കത്തൊട്ടിയിൽ
PRO UKKCA
ചരിത്രത്തിലെ ഏറ്റവും വലിയ കൺവൻഷൻ വേദിയിൽ വീണ്ടുമൊരിക്കൽ കൂടി ക്നാനായ മാമാങ്കം നടക്കുമ്പോൾ ക്നാനായ നഗർ എന്ന് നാമകരണം ചെയ്യപ്പെട്ട ടെൽഫോർഡ് ഇൻറർഷണൽ സെൻ്ററിൽ ഒത്തുകൂടുന്ന ആയിരങ്ങൾക്കായി സദാസമയവും ഭക്ഷണമൊരുക്കാനായി ഫുഡ് കമ്മറ്റിയംഗങ്ങൾ ഒരുങ്ങുന്നു. ക്നാനായക്കാരുടെ ഒത്തുചേരൽ മഹാസംഗമം വീണ്ടുമൊരിക്കൽ കൂടി യാഥാർത്ഥ്യമാവുമ്പോൾ പങ്കെടുക്കുന്നവരക്ക് സൗകര്യങ്ങളൊരുക്കാൻ എല്ലാ കമ്മറ്റികളും സജീവമായി പ്രവർത്തിച്ചു വരുന്നു.
ആദ്യമായി നടത്തപ്പെട്ട റീൽസ് മത്സരം ക്നാനായമക്കൾ ആവേശപൂർവ്വം ഏറ്റെടുത്തതിനൊപ്പം, എല്ലാ ദിവസവും 8:30 ന് പബ്ലിസിറ്റി കമ്മറ്റി നടത്തുന്ന ഹലോ UKKCA കൺവൻഷൻ എന്ന യൂണിറ്റ് ഭാരവാഹിളോട് ലൈവ് ആയി സംസാരിയ്ക്കുന്ന പരിപാടിക്കും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഇതുവരെ 22 കോച്ചുകളെത്തുമെന്നാണ് ജനറൽ സെക്രട്ടറിയെ അറിയിച്ചിരിയ്ക്കുന്നത്.
ജോയി പുളിക്കിലാണ് ഫുഡ് കമ്മറ്റിയുടെ ചെയർമാൻ. കുഞ്ഞുമോൻ മാത്യു, ജോസ് പരപ്പനാട്ട്,ലിജോമോൻ അബ്രഹാം, അഭിലാഷ്, സിബി തോപ്പിൽ, ലാലു തോമസ്,ജയിംസ് ജോസഫ്,മനു, ജിം ജോൺ, ആൻസി സജി, അലക്സ് ചാണ്ടി എന്നിവരാണ് മാറ്റ് കമ്മറ്റിയംഗങ്ങൾ.