Breaking news

നാടിനെ പച്ചപ്പണിയിക്കാൻ കിടങ്ങൂർ സെന്റ് മേരീസ് എച്ച്.എസ്.എസ്.

കിടങ്ങൂർ: കിടങ്ങൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ നടന്ന് വന്നിരുന്ന ഈ തീരം എത്ര സുന്ദരം എന്ന പദ്ധതിയുടെ ഭാഗമായി പുഴയോരം റോഡിന്റെ വശങ്ങൾ ചെടികൾ വച്ച് മനോഹരമാക്കുന്ന പ്രവർത്തനങ്ങൾക്ക് സമാപനം കുറിച്ചു. വിവിധ ഘട്ടങ്ങളിലായി ആയിരത്തിലധികം ചെടികളാണ് കുട്ടികൾ നട്ടത്. പുഴിയോരം റസിഡൻഷ്യൽ അസോസിയേഷൻ, ഗ്രാമപഞ്ചായത്ത്, ജനമൈത്രി പോലീസ് തുടങ്ങിയവരുടെ സഹായസഹകരണങ്ങളും ഈ പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു. 88 സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും, നല്ല പാഠം കോഡിനേറ്ററും കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ജോമി ജെയിംസ്, സ്മിതാ കുമാരി തുടങ്ങിയവർ നേതൃത്വം നൽകി.സമാപന യോഗത്തിൽ ഹെഡ്മാസ്റ്റർ എബി കുര്യാക്കോസ്, സോജൻ കെ സി, ടിറ്റോ ഫിലിപ്പ്,ടിനോ കുര്യൻ, ഗോപാലകൃഷ്ണൻ നായർ,കൃഷ്ണകുമാർ,ശശിധരൻ നായർ,, അനീഷ് തിരുമല, അനൂപ് പുളിക്കൽ, ശശികുമാർ മറ്റക്കാട്  വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.

ഈ തീരം എത്ര സുന്ദരം എന്ന പദ്ധതിയുടെ സമാപനം കിടങ്ങൂർ പുഴയോരം റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ ചേർന്ന് കിടങ്ങൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് തൈ നൽകി ഉദ്ഘാടനം ചെയ്യുന്നു.

 

 

Facebook Comments

knanayapathram

Read Previous

ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ഈശോയുടെ തിരുഹൃദയ ദര്‍ശന തിരുനാള്‍ ആഘോഷിച്ചു.

Read Next

ടെക്‌സാസ് ഇന്‍ര്‍നാഷണല്‍ സ്‌പോട്‌സ് ആന്റ് ആട്‌സ് ക്ലബ് നടത്തുന്ന രണ്ടാമത് ഇന്റര്‍ നാഷണല്‍ വടംവലി മത്സരം. ജൂണ്‍ 24 ശനിയാഴ്ച LIVE TELECASTING AVAILABLE